Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പണിതീരാത്ത വീടും മക്കളുടെ ഭാവിയും തളർന്നു കിടക്കുന്ന ഉമ്മയും ഞാനുണ്ടാക്കി വച്ച കടങ്ങളും എന്നെ തുറിച്ചു നോക്കുന്നുണ്ട്; എങ്കിലും ഞാൻ നടന്നു മുന്നേറും ഉറച്ച കാൽവെയ്‌പ്പോടെ; ക്രിമിനൽസും നിയമ ലംഘകരുംഎന്നെ ഭയപ്പെടുന്നത് സ്വാഭാവികം; നന്ദി ആലുവാ...നന്ദി.....നീ തന്ന നന്മകൾക്കെല്ലാം നന്ദി'; സസ്പെൻഡ്ചെയ്യപ്പെട്ട ആലുവ സിഐ നവാസിന്റെ പോസ്റ്റ് വൈറലാവുമ്പോൾ

'പണിതീരാത്ത വീടും മക്കളുടെ ഭാവിയും തളർന്നു കിടക്കുന്ന ഉമ്മയും ഞാനുണ്ടാക്കി വച്ച കടങ്ങളും എന്നെ തുറിച്ചു നോക്കുന്നുണ്ട്; എങ്കിലും ഞാൻ നടന്നു മുന്നേറും ഉറച്ച കാൽവെയ്‌പ്പോടെ; ക്രിമിനൽസും നിയമ ലംഘകരുംഎന്നെ ഭയപ്പെടുന്നത് സ്വാഭാവികം; നന്ദി ആലുവാ...നന്ദി.....നീ തന്ന നന്മകൾക്കെല്ലാം നന്ദി'; സസ്പെൻഡ്ചെയ്യപ്പെട്ട ആലുവ സിഐ നവാസിന്റെ പോസ്റ്റ് വൈറലാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തനിക്കെതിരെയുള്ള സസ്പെൻഷൻ അന്യായാമണെന്നു ചൂണ്ടിക്കാട്ടി ആലുവ സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ ആവുന്നു. തന്റെ ജോലിയോടെ നുറശതമാനവും സത്യസന്ധത പുലർത്തിയെന്നും, വിവാദത്തിന് കാരണമായ വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകൻ ന്യൂസ് പൂർണ്ണമായും വെരിഫൈ ചെയ്തിട്ടില്ലെന്ന് തന്നോട് സമ്മതിച്ചതായും നവാസ് ചൂണ്ടിക്കാട്ടുന്നു.' സഹപ്രവർത്തകരുടെ നനഞ്ഞ മിഴികളുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് ഞാൻ നടന്നു നീങ്ങിയത് ഉറച്ച കാൽവെയ്‌പ്പോടെയാണ്. ഉയർത്തിപ്പിടിച്ച ശിരസ്സോടെയാണ് ചിരിക്കുന്ന മുഖത്തോടെയാണ്.ആലുവാക്കാരോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.ക്രിമിനൽസും നിയമ ലംഘകരുംഎന്നെ ഭയപ്പെടുന്നത് സ്വാഭാവികം. അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ്, എനിക്കിങ്ങനെയൊക്കെയേ ആകാൻ കഴിയൂ'- നവാസ് ചൂണ്ടിക്കാട്ടുന്നു.

വീടിനുള്ളിൽ തൂങ്ങിമരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കാൻ 16 മണിക്കൂർ താമസം നേരിട്ട സംഭവത്തിലാണ് വി എസ് നവാസിനെ ഐജി സസ്പെൻഡ് ചെയ്ത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.റാഫിയാണ് അന്വേഷണം നടത്തിയത്. തുടരന്വേഷണത്തിനു നർകോട്ടിക് സെൽ ഡിവൈഎസ്‌പി എം.ആർ.മധുബാബുവിനെ ചുമതലപ്പെടുത്തി. തോട്ടയ്ക്കാട്ടുകരയിൽ എസ്‌പിയുടെ ഔദ്യോഗിക വസതിയുടെ നേരെ മുൻപിലെ വീട്ടിൽ താമസിച്ചിരുന്ന കുരുതിക്കുഴി ജോഷി ആണു മരിച്ചത്.

പൊലീസ് നടപടി വൈകിയതിനാൽ മൃതദേഹം നിലത്തിറക്കാൻ കഴിയാതെ കാൻസർ രോഗിയായ ഭാര്യ ലിസി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതു വിവാദമായി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കു പരാതി നൽകുകയും വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ കേസെടുത്തു. 4 ആഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്‌പിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ ഇത് തീർത്തും അടിസ്ഥാനരഹിതമാണെന്നും താൻ തീർത്തും നിരപരാധിയുമാണെന്നാണ് സിഐ നവാസ് പറയുന്നത്.

നവാസിന്റെ പോ്സ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

നന്ദി ആലുവാ...
നന്ദി.....
നീ തന്ന നന്മകൾക്കെല്ലാം നന്ദി.....

എഴുപത് ദിനരാത്രങ്ങൾ ഞാനവിടെയുണ്ടായിരുന്നു തികച്ചും ആലുവാക്കാരനായി ......

ആലുവയിലെ സൂര്യചന്ദ്രൻ മാരെക്കണ്ട് .....
ആലുവയിലെ വായു ശ്വസിച്ച് ആലുവയിലെ വെള്ളം കുടിച്ച് ആലുവയിലെ
ഭക്ഷണം കഴിച്ച്
ആലുവപ്പുഴയുടെ തീരത്ത് ഞാനുമുണ്ടായിരുന്നു ...

നന്ദി ആലുവാ ...
നീ തന്ന നന്മകൾക്കെല്ലാം നന്ദി മറക്കില്ലൊരിക്കലും .....

ഒൻപതാം തീയതി വൈകിട്ട് രണ്ട് ആസാമി പെൺകുട്ടികൾ എന്നെ കാണാൻ വന്നിരുന്നു
നീതി തേടി......
'
പലയിടത്തും ഓടിനടന്ന് അവരുടെ കാര്യങ്ങൾ ശരിയാക്കിക്കഴിഞ്ഞപ്പോൾ രാത്രി ഒന്നര മണി

പിറ്റെ ദിവസം ഉണരാൻ അല്പം വൈകി രാവിലെ 7.15

എന്നിരുന്നാലും എന്നത്തെയും പോലെ അന്നും സ്റ്റേഷനിലെത്തി
ഓടിനടന്ന് കാര്യങ്ങൾ ചെയ്തു

മരണവീട്ടിലും ഓടിച്ചെന്നു നടപടികൾക്ക് നേതൃത്വം കൊടുത്തു.....

പോസ്റ്റ്മോർട്ടം കഴിഞ്ഞ ആറു ഒരു മണിക്കു മുമ്പായി ബന്ധുക്കളുടെ കൈകളിലെത്തിച്ചു

അന്ന് വൈകിട്ട് ആസാമി പെൺകുട്ടികൾ തിരികെ പോയെന്ന് ഉറപ്പു വരുത്തി.....

രണ്ടര പതിറ്റാണ്ട് കാലം ഞാൻ കാത്തു സൂക്ഷിച്ച നിധിയാണ് പതിനൊന്നാം തീയതി ....

സഹപ്രവർത്തകരുടെ നനഞ്ഞ മിഴികളുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് ഞാൻ നടന്നു നീങ്ങിയത് ഉറച്ച കാൽവെയ്‌പ്പോടെയാണ് ഉയർത്തിപ്പിടിച്ച ശിരസ്സോടെയാണ് ചിരിക്കുന്ന മുഖത്തോടെയാണ്

ആലുവാക്കാരോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം

ക്രിമിനൽസും നിയമ ലംഘകരുംഎന്നെ ഭയപ്പെടുന്നത് സ്വാഭാവികം...

അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ്
എനിക്കിങ്ങനെയൊക്കെയേ ആകാൻ കഴിയൂ

ന്യൂസ് പൂർണ്ണമായും സത്യമാണോയെന്ന് വെരിഫൈ ചെയ്തില്ലെന്ന് പത്രക്കാരന്റെ കുറ്റസമ്മതം

സാറിനെ ഉദ്ദേശിച്ചല്ല ചെയ്തതെന്ന വിഷമം പറച്ചിലും

ഞാൻ
സത്യത്തിന്റെ വഴിയെ നടന്നപ്പോൾ അവിടെയൊക്കെ നല്ല വെളിച്ചമുണ്ടായിരുന്നു

പണിതീരാത്ത വീടും മക്കളുടെ ഭാവിയും തളർന്നു കിടക്കുന്ന ഉമ്മയും ഞാനുണ്ടാക്കി വച്ച കടങ്ങളും എന്നെ തുറിച്ചു നോക്കുന്നുണ്ട്

ഈ നിമിഷം
സത്യത്തിന്റെ വഴിയിലെവിടെയോ ആരൊക്കെയോ ഇരുട്ടു വിതച്ച പോലെ....

എങ്കിലും ഞാൻ നടന്നു മുന്നേറും ഉറച്ച കാൽവെയ്‌പ്പോടെ

പറ്റാതെ വന്നാൽ എന്തു ചെയ്യണമെന്ന് എനിക്കു വ്യക്തമായ ധാരണയുണ്ട്...?

രണ്ടു ദിവസങ്ങളായി നന്നായുറങ്ങുന്നു....

ഇപ്പോൾ ആസാമിപ്പെൺകുട്ടികൾ വീട്ടിലെത്തിയിട്ടുണ്ടാവും....

വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളാണ് ഓർമയിലോടിയെത്തുന്നത്

നീ വിധിക്കുമ്പോൾ നീതിപൂർവ്വം വിധിക്കുക അല്ലെങ്കിൽ നീ വിധിക്കപ്പെടുമ്പോൾ .......

എല്ലാവർക്കും നന്മ വരട്ടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP