Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ചുഞ്ചുമോളും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആർക്കും മനസിലാവില്ല; കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് അവളായിരുന്നു'; ചുഞ്ചു നായരെന്ന പേര് സമൂഹ മാധ്യമത്തിൽ ട്രോൾ ശരങ്ങൾക്ക് ഇരയായതിന് പിന്നാലെ വിശദീകരണവുമായി ഉടമകൾ രംഗത്ത്; നാടിന് പ്രിയങ്കരിയായ ചുഞ്ചുപ്പൂച്ച വിടപറഞ്ഞത് പതിനെട്ടാം വയസിൽ; പൂച്ചയുടെ പേരും ജാതിയുമായി ഒരു ബന്ധവുമില്ലെന്നും കുടുംബം

'ചുഞ്ചുമോളും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആർക്കും മനസിലാവില്ല; കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് അവളായിരുന്നു'; ചുഞ്ചു നായരെന്ന പേര് സമൂഹ മാധ്യമത്തിൽ ട്രോൾ ശരങ്ങൾക്ക് ഇരയായതിന് പിന്നാലെ വിശദീകരണവുമായി ഉടമകൾ രംഗത്ത്; നാടിന് പ്രിയങ്കരിയായ ചുഞ്ചുപ്പൂച്ച വിടപറഞ്ഞത് പതിനെട്ടാം വയസിൽ; പൂച്ചയുടെ പേരും ജാതിയുമായി ഒരു ബന്ധവുമില്ലെന്നും കുടുംബം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സമൂഹ മാധ്യമത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് ചുഞ്ചു നായരെന്ന പേര്. ആരെങ്കിലും പൂച്ചയ്ക്ക് ഇങ്ങനെയൊരു പേരിടുമോ എന്ന ചോദ്യം ആവർത്തിക്കപ്പെടുമ്പോഴാണ് വിശദീകരണവുമായി ചുഞ്ചുവിന്റെ കുടുംബം രംഗത്തെത്തിയത്. വളർത്തു പൂച്ചയുടെ ചരമവാർഷിക ദിനത്തിൽ പത്രപരസ്യം നൽകിയതിന് പിന്നാലെയാണ് സമൂഹ മാധ്യമം ചുഞ്ചുവിനെ ഏറ്റെടുത്തത്. ഇതിനു പിന്നാലെ ട്രോൾ ചാകരയായിരുന്നു. എന്നാൽ ഈ സംഭവത്തെ അധിക്ഷേപിക്കരുതെന്ന് പറഞ്ഞ് സാലി വർമ്മയെന്ന യുവതി ഫേസ്‌ബുക്കിൽ കുറിപ്പിടുകയും തങ്ങളുടെ വളർത്തു നായയുടെ പേര് അമ്മു വർമ്മയെന്നായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

നവി മുംബൈയിൽ താമസമാക്കിയ കുടുംബമാണ് ചുഞ്ചുവിന്റെ ചരമവാർഷികം ദേശീയ മാധ്യമത്തിൽ പരസ്യമായി നൽകിയത്. ചുഞ്ചുവിനെ പറ്റി കുടുംബം പറയുന്നതിങ്ങനെ: 'അവൾ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തിൽ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങൾക്ക് അവൾ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് വംശനാമം നൽകിയതും. ആ നാൽക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആർക്കും മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ട്രോളുകൾ. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല,'

പരസ്യം പ്രസിദ്ധീകരിച്ച അതേ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കുടുംബം വിശദീകരണം നൽകിയത്. എന്നാൽ കുടുംബത്തെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പത്രം പുറത്തുവിട്ടിട്ടില്ല. ഏതാണ്ട് 18 വർഷത്തോളം ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു. വാർദ്ധക്യ കാലത്തായിരുന്നു മരണം. ഇത്രയും നാളുകൾ സാധാരണ പൂച്ചകൾ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്‌നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഉയർന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കലും ഇക്കാര്യങ്ങൾ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല.

നവി മുംബൈയിൽ വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു വർഷങ്ങൾക്ക് മുൻപ് ഈ പൂച്ചയെ വീട്ടമ്മ കണ്ടെത്തിയത്. ഇടയ്ക്ക് ഭക്ഷണ സാധനങ്ങൾ നൽകിയതിന് പിന്നാലെ പൂച്ചയും വീട്ടമ്മയും തമ്മിൽ ബന്ധം വളർന്നു. കേരളത്തിൽ സുന്ദരിയെന്ന് പേരായ പൂച്ചയെ ഇവരുടെ ചെറുപ്പകാലത്ത് വളർത്തിയിരുന്നു. അങ്ങിനെ ഈ പൂച്ചയ്ക്കും സുന്ദരിയെന്ന് പേരിട്ടു. എന്നാൽ പിന്നീടിത് ചുരുങ്ങി ചുഞ്ചുവെന്നായെന്നും വീട്ടമ്മ പറഞ്ഞു.

തന്റെ പെൺമക്കളെ മടിയിലിരുത്തുന്നത് പോലും ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നുവെന്നും പൂച്ചയെ കരുതി പലപ്പോഴും ദീർഘയാത്ര പോയിരുന്നില്ലെന്നും ഇവർ പറഞ്ഞു. ഫോട്ടോയെടുക്കുന്നത് ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. കുടുംബ ഫോട്ടോയെടുക്കാൻ നേരത്ത് ചുഞ്ചു മനപ്പൂർവ്വം ഇവിടെ നിന്ന് മാറിനിൽക്കാറുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. പ്രായമായതോടെ ചുഞ്ചുവിന്റെ വൃക്കകൾക്കും പല്ലിനും തകരാറുണ്ടായി. ചുഞ്ചുവിന്റെ അവസാന നാളുകളിൽ അയൽക്കാർ പോലും കണ്ണീരോടെയാണ് അവളെ കാണാനെത്തിയത്. രോഗം മാറ്റാൻ പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങൾക്കുള്ളിൽ അവൾ മരിച്ചെന്നും വീട്ടമ്മ പറഞ്ഞു.

നായരെന്ന ജാതിപ്പേരാണ് ചുഞ്ചുവിന് മേൽ വന്ന വിമർശങ്ങൾക്ക് കാരണമെങ്കിൽ അമ്മു വർമ്മ എന്നായിരുന്നു ഞങ്ങളുടെ വളർത്തു നായയുടെ പേരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ പ്രവർത്തക സാലി വർമ രംഗത്തെത്തിയത്. വളർത്തു മൃഗത്തിന്റെ പേരിനൊപ്പം വാലായി തങ്ങളുടെ പേരിന്റെ രണ്ടാം ഭാഗം ചേർക്കുന്നത് അവയെ കുടുംബാംഗത്തെപ്പോലെ കാണുന്നതുകൊണ്ടാണെന്ന് സാലി വർമ പറയുന്നു. ചുഞ്ചു നായർ എന്ന പൂച്ചയും അക്കൂട്ടത്തിൽ ഒരാളാണെന്നും സാലി പറയുന്നു. എല്ലാ കുടുംബങ്ങളും അവരുടെ കുട്ടികൾക്ക് ഇതുപോലെ തന്നെയാണ് പേരിടുന്നതെന്നും ഏത് മതസ്ഥരായാലും അത് അങ്ങിനെയാണെന്നും പറയുന്ന സാലി തന്റെ അച്ഛന് ഒരു വളർത്തുനായ ഉണ്ടായിരുന്നെന്നും അമ്മു വർമയെന്നായിരുന്നു അതിന്റെ പേരെന്നും കുറിപ്പിൽ പറയുന്നു.

തന്റെ അച്ഛന് ഒരു നായയുണ്ടായിരുന്നെന്നും അമ്മു വർമ എന്നായിരുന്നു അതിന്റെ പേരെന്നും സാലി പറയുന്നു. തന്റെ ഇളയമകളായാണ് അച്ഛൻ ആ നായക്കുട്ടിയെ കണ്ടിരുന്നത്. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു അമ്മുവെന്നും സാലി വ്യക്തമാക്കി. തങ്ങളുടെ കുടുംബപ്പേരായ വർമ അമ്മുവിന്റെ പേരിനൊപ്പവും ചേർത്തു. കുടുംബത്തിന്റെ ഭാഗമായി പരിഗണിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നും അതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്നും സാലി പോസ്റ്റിൽ പറയുന്നു.

അച്ഛൻ മരിച്ച് കുറച്ചുമാസങ്ങൾക്കു ശേഷം അമ്മുവും മരിച്ചു. എനിക്കും എന്റെ സഹോദരിക്കും അമ്മു എന്നും സഹോദരിയായിരിക്കും-സാലി കുറിപ്പിൽ പറയുന്നു. കേരളമേ വളരൂ. മനസ്സിലാക്കൂ, മൃഗങ്ങൾക്കും കുടുംബാംഗങ്ങളാകാൻ സാധിക്കും. നിങ്ങൾക്ക് ആ വികാരം മനസ്സിലാകുന്നില്ലെന്ന് കരുതി അങ്ങനെ ചെയ്യുന്ന മറ്റുള്ളവരെ പരിഹസിക്കരുത്-സാലി കുറിപ്പിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP