Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മഹാവീർ കർണനായി തകർപ്പൻ ലുക്കിൽ ചിയാൻ വിക്രം; താരത്തിന് പിറന്നാൾ ആശംസ പങ്കുവച്ച് കർണന്റെ ലൊക്കേഷൻ സിറ്റിൽ പുറത്ത് വിട്ട് ആർ.എസ് വിമൽ; അച്ഛന് പിറന്നാൾ ആശംസ അറിയിച്ച് ധ്രുവ് വിക്രമും

മറുനാടൻ ഡെസ്‌ക്‌

സൂപ്പർതാരം വിക്രമിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ആർഎസ് വിമൽ. വിക്രം നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മഹാവീർ കർണ്ണ'യുടെ മേക്കിങ് വീഡിയോ പങ്കുവച്ചാണ് വിമൽ പിറന്നാൾ ആശംസയറിച്ചത്. വിമലിന്റെ സംവിധാനത്തിൽ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്. 32 ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്തും പുറത്തിറക്കും.

'എന്നു നിന്റെ മൊയ്തീൻ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ഇതിഹാസചിത്രമാണ് 'മഹാവീർ കർണ്ണ'. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബാഹുബലി: ദ കൺക്ലൂഷൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റാണിത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നത്. 'മഹാവീർ കർണ്ണ'യുടെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിക്രമിനു പുറമെ ബോളിവുഡിൽ നിന്നുള്ള താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷന്മാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. 'ഗെയിം ഓഫ് ത്രോൺസി'നു പിറകിൽ പ്രവർത്തിച്ച ടെക്‌നീഷന്മാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായിരുന്നു 'മഹാവീർ കർണ്ണ'യുടെ ചിത്രീകരരണം.

മകൻ ധ്രുവ് വിക്രം അടക്കം നിരവധി പേർ വിക്രമിന് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്. ജന്മദിനാശംസകൾ ചിയാൻ ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകനിൽ നിന്നുള്ള വീഡിയോ എന്ന അടിക്കുറിപ്പോടെയാണ് ധ്രുവ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആശംസയറിയിച്ചത്.1966 ഏപ്രിൽ 17നാണ് വിക്രം ജനിച്ചത്. 1990 ൽ പുറത്തിറങ്ങിയ എൻ കാതൽ കൺമണിയാണ് ആദ്യ ചിത്രം. 'മഹാവീർ കർണ്ണ'യ്ക്ക് പുറമേ മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനാണ് വിക്രമിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. കാർത്തി, ഐശ്വര്യ റായ്,തൃഷ, ജയം രവി, വിക്രം പ്രഭു, അദിതി റാവു എന്നിവരടക്കം വലിയ താരനിരയാണ് ചിത്രത്തിലണിനിരക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP