Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ടിക്ക് ടോക്കിൽ തമർക്കുന്നത് കൊള്ളാം പക്ഷെ, ചെെനയെ തൊട്ട് കളിക്കരുത്; ചെെനയ്ക്കെതിരെ വിമർശന വീഡിയോ ഇട്ട പെൺകുട്ടിയുടെ അക്കൗണ്ട് പൂട്ടി കെട്ടി ടിക് ടോക്കും

ടിക്ക് ടോക്കിൽ തമർക്കുന്നത് കൊള്ളാം പക്ഷെ, ചെെനയെ തൊട്ട് കളിക്കരുത്; ചെെനയ്ക്കെതിരെ വിമർശന വീഡിയോ ഇട്ട പെൺകുട്ടിയുടെ അക്കൗണ്ട് പൂട്ടി കെട്ടി ടിക് ടോക്കും

മറുനാടൻ മലയാളി ബ്യൂറോ

ബെയിജിങ് : ചൈനീസ് സോഷ്യൽമീഡിയ വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ ചെെനയ്ക്കെതിരെ വിമർശന വീഡിയോ ഇട്ട യുവതിയ‍ുടെ അക്കൗണ്ട് പൂട്ടി കെട്ടി. ഫിറോസ അസീസ് (17) എന്ന പെൺകുട്ടിയുടെ അക്കൗണ്ടാണ് ടിക് ടോക്ക് പൂട്ടിയത്. കൺപീലികളെ കുറിച്ച് പറയുന്ന വിഡിയോയിൽ ചൈനയെ വിമർശിക്കുന്ന സന്ദേശവും നൽകുകയായിരുന്നു. ചൈനയിൽ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെതിരെയാണ് ഫിറോസയുടെ വിഡിയോകൾ. ഈ സന്ദേശങ്ങൾ കൂടുതൽ പേരിൽ എത്തിക്കാൻ വേണ്ടിയാണ് കൺപീലി സൗന്ദര്യം കൂട്ടുന്നതിന്റെ സൂത്രങ്ങളും വിഡിയോയുടെ തുടക്കത്തിൽ ഉപയോഗിച്ചത്.

വിഡിയോയിൽ മുഖസൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ചൈനയെ വിമർശിക്കാൻ തുടങ്ങിയത്. ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്നും അവിടത്തെ കോൺസെൻട്രേഷൻ ക്യാംപുകകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നിരപരാധികളായ മുസ്‌ലിംകളെ അവിടെ പീഡിപ്പിക്കുന്നുണ്ടെന്നുമാണ് ഫിറോസയുടെ ടിക് ടോക്ക് വിഡിയോയിൽ പറയുന്നത്.

ഇതേ വിഡിയോ ട്വിറ്ററിൽ ഷെയർചെയ്തപ്പോൾ ഏഴ് കോടി സന്ദർശകരെയാണ് ലഭിച്ചത്. എന്നാൽ ഈ വിഡിയോയുടെ ജനപ്രീതി ടിക് ടോക്കിനു ഒരു മോശം സ്ഥാനമാണ് നൽകിയത്. ഇതോടെ ഫിറോസയുടെ അക്കൗണ്ട് തന്നെ നീക്കം ചെയ്യുകയായിരുന്നു. മിസ് അസീസിന്റെ അക്കൗണ്ട് ടിക് ടോക്കിൽ നിന്ന് നിരോധിച്ചതിനെതിരെ മറ്റു സോഷ്യൽമീഡിയക്കാർ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP