Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചീത്ത അങ്കിളുമാരെ തുരത്താനും ഒരു പേടിയുമില്ലതെ ജീവിക്കാനുമാണ് സൈനികർ ജോലി ചെയ്യുന്നത്; ജയ് ഹിന്ദ് എന്ന് പറയാൻ നമുക്ക് അവസരം ഉണ്ടാക്കുകയാണ് അവർ'; രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ധീര ജവാന്റെ കുരുന്ന് പറയുന്ന വാക്കുകൾ കണ്ണ് നിറയ്ക്കുമെന്ന് ഉറപ്പ്; നൈനയോടൊപ്പം നമുക്കും ഉറച്ച ശബ്ദത്തിൽ പറയാം 'ജയ് ഹിന്ദ്'

'ചീത്ത അങ്കിളുമാരെ തുരത്താനും ഒരു പേടിയുമില്ലതെ ജീവിക്കാനുമാണ് സൈനികർ ജോലി ചെയ്യുന്നത്; ജയ് ഹിന്ദ് എന്ന് പറയാൻ നമുക്ക് അവസരം ഉണ്ടാക്കുകയാണ് അവർ'; രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ധീര ജവാന്റെ കുരുന്ന് പറയുന്ന വാക്കുകൾ കണ്ണ് നിറയ്ക്കുമെന്ന് ഉറപ്പ്; നൈനയോടൊപ്പം നമുക്കും ഉറച്ച ശബ്ദത്തിൽ പറയാം 'ജയ് ഹിന്ദ്'

മറുനാടൻ ഡെസ്‌ക്‌

പുൽവാമയിൽ നമ്മുടെ ജവാന്മാർ വീരമൃത്യു വരിച്ചുവെന്ന വാർത്ത നമ്മുടെ നാടിനെ ദുഃഖത്തിലഴ്‌ത്തിയിരിക്കുന്നുവെന്ന  സമയത്താണ് 2016ൽ നഗ്രോതയിൽ വെച്ച് കൊലപ്പെട്ട മേജർ അക്ഷയ് ഗിരീഷിന്റെ മകൾ നൈനയുടെ വാക്കുകൾ ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാകുന്നത്. 2016ൽ നവംബർ 29നാണ് അക്ഷയ് കൊല്ലപ്പെടുന്നത്. അച്ഛൻ പകർന്നു തന്ന വാക്കുകൾ ക്യാമറയ്ക്ക് മുന്നിൽ തുറന്ന് പറയുന്നത് കാണേണ്ട ഒന്നു തന്നെയാണ്. തന്റെ ജോലിയെക്കുറിച്ച് ഒരിക്കൽ അച്ഛനോട് നൈന ചോദിച്ചിരുന്നു. അന്ന് നൽകിയ മറുപടിയാണ് കുരുന്ന് ഓർത്ത് പറയുന്നത്.

വിഡിയോ ട്വിറ്ററിൽ പങ്കുവച്ചതോടെ ഇത് വൈറലായി. 'സ്‌നേഹം വളർത്താൻ വേണ്ടിയാണ് സൈന്യം. ചീത്ത അങ്കിൾമാരെ തുരത്താനും. നമുക്ക് ഒരു പേടിയും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാണ് സൈനികർ ജോലി ചെയ്യുന്നത്. ജയ് ഹിന്ദ് എന്ന് അഭിമാനത്തോടെ പറയാൻ എല്ലാവർക്കും അവസരമുണ്ടാക്കുകയാണ് സൈന്യം' -നൈന പറയുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് തേടിയെത്തിയത്. വീരമൃത്യു വരിച്ച ജവാന്റെ കുരുന്ന് മകൾ പറയുന്നത് കേട്ടാൻ നമ്മളും പറയും 'ജയ് ഹിന്ദ്'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP