Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ആളുകളുടെ കയ്യിൽ കാശില്ലാതാവുന്നതിനും പാകം ചെയ്ത ഭക്ഷണത്തിനു വേണ്ടി വരിയിൽ നിൽക്കുന്നതിനുമുള്ള ധാരാളം തെളിവുകളുണ്ട്;  ഹൃദയശൂന്യരായ സർക്കാരിനു മാത്രമേ ഇത്തരമൊരു നിലപാടെടുക്കാനും ഒന്നും ചെയ്യാതെ നോക്കിനിൽക്കാനും കഴിയൂ എന്നും പി ചിദംബരം

ആളുകളുടെ കയ്യിൽ കാശില്ലാതാവുന്നതിനും പാകം ചെയ്ത ഭക്ഷണത്തിനു വേണ്ടി വരിയിൽ നിൽക്കുന്നതിനുമുള്ള ധാരാളം തെളിവുകളുണ്ട്;  ഹൃദയശൂന്യരായ സർക്കാരിനു മാത്രമേ ഇത്തരമൊരു നിലപാടെടുക്കാനും ഒന്നും ചെയ്യാതെ നോക്കിനിൽക്കാനും കഴിയൂ എന്നും പി ചിദംബരം

മറുനാടൻ ഡെസ്‌ക്‌

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പി ചിദംബരം. കോവിഡ് കാലത്ത് പാവങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ ഹൃദയശൂന്യരാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. "കൂടുതൽ കൂടുതൽ ആളുകളുടെ കയ്യിൽ കാശില്ലാതാവുന്നതിനും പാകം ചെയ്ത ഭക്ഷണത്തിനു വേണ്ടി വരിയിൽ നിൽക്കുന്നതിനുമുള്ള ധാരാളം തെളിവുകൾ മുന്നിലുണ്ട്. ഹൃദയശൂന്യരായ സർക്കാരിനു മാത്രമേ ഇത്തരമൊരു നിലപാടെടുക്കാനും ഒന്നും ചെയ്യാതെ നോക്കിനിൽക്കാനും കഴിയൂ", ചിദംബരം ട്വീറ്റ് ചെയ്തു. ഇതിനു പുറമെ രണ്ട് ചോദ്യങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ ഉന്നയിച്ചു.

"എന്തുകൊണ്ടാണ്‌ പട്ടിണിയിൽ നിന്ന് അവരെ രക്ഷിക്കാനും അവർക്ക് കാശ് കൊടുത്തുകൊണ്ട് അവരുടെ അന്തസ്സ് സംരക്ഷിക്കാനും സർക്കാരിനാവാത്തത്. എന്തുകൊണ്ടാണ്‌ എഫ്‌സിഐയിലുള്ള 7.7 കോടി ടൺ ധാന്യത്തിന്റെ ഒരംശം അവശ്യമുള്ള കുടുംബങ്ങൾക്ക് സൗജന്യമായി സർക്കാരിന് വിതരണം ചെയ്യാനാവാത്തത്". നിർമ്മലാ സീതാരാമനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തുകൊണ്ട് ചിദംബരം ട്വീറ്റ് ചെയ്തു. സാമ്പത്തികമായും ധാർമ്മികമായുമുള്ള ചോദ്യങ്ങളാണിവയെന്നും രാജ്യത്തിന്റെ നിസ്സഹായാവസ്ഥയിൽ നിർമ്മലാ സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിന് ഉത്തരം നൽകാൻ പരാജയപ്പെട്ടെന്നും തന്റെ മൂന്നാമത്തെ ട്വീറ്റിൽ ചിദംബരം കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP