Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ത്രില്ലറും ആക്ഷനും നിറയ്ക്കാൻ ടിനു പാപ്പച്ചൻ; ചാവേർ ടീസർ എത്തി

ത്രില്ലറും ആക്ഷനും നിറയ്ക്കാൻ ടിനു പാപ്പച്ചൻ; ചാവേർ ടീസർ എത്തി

മറുനാടൻ മലയാളി ബ്യൂറോ

കുഞ്ചാക്കോ ബോബൻ നായകനാവുന്ന ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ മോഷൻ ടീസർ റിലീസ് ചെയ്തു. പുതുമ നിറച്ചാണ് അണിയറ പ്രവർത്തകർ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ആക്ഷൻ ചിത്രമാകും ചാവേറെന്നാണ് ടീസർ നൽകുന്ന സൂചന.കുഞ്ചാക്കോ ബോബന്റെ ലുക്കും ടീസറിൽ ദൃശ്യമാണ്.

തിയറ്ററുകളിൽ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വർഗീസും അർജുൻ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്റേതാണ് ചിത്രത്തിന്റെ രചന. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് റോണക്‌സ് സെവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, വിഎഫ്എക്‌സ് എക്‌സൽ മീഡിയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജിയോ എബ്രഹാം, ബിനു സെബ്യാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ബ്രിജിഷ് ശിവരാമൻ, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, അസോസിയേറ്റ് ഡയറക്ടർ കിരൺ എസ്, അനന്ദു വിജയ്. ഡിസൈൻസ് മാക്ഗഫിൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ് ഹെയിൻസ്, മാർക്കറ്റിങ് സ്‌നേക് പ്ലാന്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP