Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അടച്ചിട്ട മുറിയിലായിരുന്നു അഭിമുഖം, എന്താണുണ്ടായതെന്ന് അറിയില്ല'; സിനിമയെ തകർക്കരുതെന്ന് അപേക്ഷിച്ച് ചട്ടമ്പി സംവിധായകൻ

'അടച്ചിട്ട മുറിയിലായിരുന്നു അഭിമുഖം, എന്താണുണ്ടായതെന്ന് അറിയില്ല'; സിനിമയെ തകർക്കരുതെന്ന് അപേക്ഷിച്ച് ചട്ടമ്പി സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടൻ അഭിനയിച്ച പുതിയ സിനിമയായ ചട്ടമ്പിയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. ശ്രീനാഥ് ഭാസി വിഷയത്തിൽ തങ്ങളുടെ ഭാഗത്തു നിന്നറയാവുന്ന കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു സംവിധായകൻ. സംഭവത്തെത്തുടർന്ന് സിനിമയ്‌ക്കെതിരെ നടക്കുന്ന ആക്രമണത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചു.

ചിത്രം ബഹിഷ്‌കരിക്കണം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെന്ന് പറഞ്ഞ അഭിലാഷ് ഭാസി ഈ സിനിമയുടെ ഒരു ഭാഗം മാത്രമാണെന്നും മറ്റു വലിയ താരങ്ങളും ഈ സിനിമയിലുണ്ടെന്നും പറഞ്ഞു. ഒരുപ്പാടു പേരുടെ പരിശ്രമത്തിന്റെ ഫലമാണ് സിനിമയെന്നും ദയവായി അത് തകർക്കരുതെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് അഭിമുഖത്തിനു ഭാസി എത്തിയതെന്നും, പ്രശ്നം ഉണ്ടായെന്നു അറിഞ്ഞപ്പോൾ തന്നെ തങ്ങൾ സംഭവ സ്ഥലത്തെത്തിയെന്നും അഭിലാഷ് പറയുന്നു. ഇപ്പോൾ അത്? വ്യക്തികൾ തമ്മിലുള്ള വിഷയമായി നിയമത്തിന് മുന്നിലാണ്. ടച്ചിട്ടമുറിയിലായിരുന്നു അഭിമുഖം നടന്നത്.

അണിയറ പ്രവർത്തകർ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. അതിനാൽ എന്താണുണ്ടായതെന്ന് അറിയില്ല. പ്രശ്‌നം അറിഞ്ഞ് സിനിമയുടെ സംവിധായകനെന്ന നിലയിൽ അവതാരികയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞിരുന്നു, അഭിലാഷ് പറഞ്ഞു. അതിനു ശേഷം ഭാസി മാപ്പു പറയാൻ ചെന്നിരുന്നു പക്ഷെ അതും വാക്കേറ്റത്തിലാണ് അവസാനിച്ചതെന്നു അഭിലാഷ് കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP