Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂട്യൂബിൽ വമ്പൻ മാറ്റം;വീഡിയോ ഇനി സൂം ചെയ്യാൻ പുതിയ ഫീച്ചർ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യൂട്യൂബിൽ വമ്പൻ മാറ്റം;വീഡിയോ ഇനി സൂം ചെയ്യാൻ പുതിയ ഫീച്ചർ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:യുട്യൂബിലെ ചില വീഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ അതൊന്നു സൂം ചെയ്യാൻ പറ്റിയിരുന്നു എങ്കിലെന്ന് തോന്നിയിട്ടുണ്ടോ എങ്കിൽ ഇനിയങ്ങനെ തോന്നുമ്പോൾ തന്നെ സൂം ചെയ്ത് നോക്കണം. അതിനുള്ള ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറായിരിക്കുകയാണ് യൂട്യൂബ്. പിഞ്ച് ടു സൂം എന്ന് വിളിക്കുന്ന ഈ ഫീച്ചർ ഉപയോഗിച്ച് യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാനാകും.

ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആൻഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈൽ ആപ്പിലാണ് പരീക്ഷണാർത്ഥം ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമാണ് പുതിയ ഫീച്ചർ ലഭ്യമായിട്ടുള്ളത്. സെപ്റ്റംബർ ഒന്നു വരെ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. ഒന്നിനു ശേഷം ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ പേരിലേക്ക് ഇത് എത്തിക്കുക. വരും ആഴ്ചകളിൽ പിഞ്ച് ടു സൂം ഫീച്ചർ കൂടുതൽ യൂട്യൂബ് വിഡിയോകളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.


മൂന്ന് മാസത്തേക്ക് പ്രീമിയത്തിന്റെ സൗജന്യ ട്രയൽ ലഭിക്കും. അതുകൊണ്ട് താല്പര്യമുള്ളവർക്ക് ഫ്രീ അക്കൗണ്ട് സൃഷ്ടിച്ച് പുതിയ ഫീച്ചർ ഉപയോഗിക്കാനാകും. പ്രതിമാസം 129 രൂപയാണ് സബ്‌സ്‌ക്രിപ്ഷൻ തുക. യൂട്യൂബ് മ്യൂസിക്ക് പ്രീമിയത്തിലേക്ക് ഉള്ള ആക്‌സസും ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രതിമാസ ഫാമിലി പ്ലാനും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഫാമിലി പ്ലാനിൽ അഞ്ച് അംഗങ്ങളെ കൂടി നമുക്ക് ചേർക്കാനാകും കഴിഞ്ഞ മാസമാണ് ഐഫോണുകളിലും ഐപാഡിലുമുള്ള എല്ലാ യൂട്യൂബ് സബ്സ്‌ക്രൈബർമാർക്കുമായി ആപ്പ് പിക്ചർ-ഇൻ-പിക്ചർ മോഡ് പുറത്തിറക്കിയത്.

പിഞ്ച് ടു സൂം ഫീച്ചർ പരീക്ഷിക്കുന്നതിന് മുൻപ് പ്രീമിയം സബ്സ്‌ക്രൈബർമാർ ആപ്പിന്റെ സെറ്റിങ്സ് മെനു ഓപ്പൺ ചെയ്യണം. അതിൽ 'ട്രൈ ന്യൂ ഫീച്ചേഴ്സ്' എന്നൊരു ഓപ്ഷൻ കാണാനാകും. പിഞ്ച് ടു സൂം മാത്രമാണ് പരീക്ഷണാർഥം ലഭിച്ചിരിക്കുന്ന ഫീച്ചർ. ഫീച്ചർ എനേബിൾ ചെയ്ത ശേഷവും വിഡിയോ സൂം ചെയ്യാനായില്ലെന്ന പരാതി പറയുന്ന ഉപയോക്താക്കളുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP