Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഗീയ വിഷം വമിക്കുന്ന പോസ്റ്റുകളും കമന്റുകളും തുരുതുരാ; റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾക്ക് എതിരെ കേസ്; മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്ന സന്ദേശങ്ങൾ പോസ്റ്റുചെയ്തു; സൈബർ ഡോമിന്റെ റിപ്പോർട്ട് വന്നതോടെ കൊച്ചി സെൻട്രൽ പൊലീസിന്റെ ആക്ഷൻ; കേസെടുത്തത് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന് കമന്റിട്ട രണ്ടുപേർക്കെതിരെ; മതസ്പർദ്ധ വളർത്തിയാൽ പൂട്ടിടുമെന്ന് മുന്നറിയിപ്പ്

വർഗീയ വിഷം വമിക്കുന്ന പോസ്റ്റുകളും കമന്റുകളും തുരുതുരാ; റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾക്ക് എതിരെ കേസ്; മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്ന സന്ദേശങ്ങൾ പോസ്റ്റുചെയ്തു; സൈബർ ഡോമിന്റെ റിപ്പോർട്ട് വന്നതോടെ കൊച്ചി സെൻട്രൽ പൊലീസിന്റെ ആക്ഷൻ; കേസെടുത്തത് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന് കമന്റിട്ട രണ്ടുപേർക്കെതിരെ; മതസ്പർദ്ധ വളർത്തിയാൽ പൂട്ടിടുമെന്ന് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ വർഗ്ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ഫേസ്‌ബുക്കിലെ മലയാളി കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് എതിരെയാണ് കേസ്. സൈദലി ബാബു, ഇബ്രാഹിം കുഞ്ഞിക്ക എന്നിവർക്കെതിരെയാണ് കേസ്. മതത്തിന്റെ പേരിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത പരത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്നാണ് കേസ്. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തത്. കൊച്ചി കമ്മീഷണറേറ്റിന്റെ സൈബർ ഡോം ഇന്റർനെറ്റ്-സോഷ്യൽ മീഡിയ മോണിട്ടറിങ് സെൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി നിയമത്തിലെ 153 എ, 505 1(b), കേരള പൊലീസ് ആക്റ്റിലെ 120(0) എന്നിവ പ്രകാരമാണ് കേസ്.

അയോധ്യ വിധി സംബന്ധിച്ച് രഞ്ജിത്ത് ലാൽ മാധവൻ എന്നയാൾ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിനു കമന്റ് ചെയ്ത രണ്ടുപേർക്കെതിരേയാണ് മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബർ സെല്ലിന്റെ പരാതിയിൽ ഷെയ്ഫുദ്ദീൻ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകൾക്കെതിരേയാണ് കേസെടുത്തതെന്ന് കൊച്ചി സെൻട്രൽ സിഐ ടോംസൺ പറഞ്ഞു. അയോധ്യ വിധിക്കു ശേഷമുള്ള കമ്മന്റിനല്ലെന്നും വിധി വരുന്നതിനു മുമ്പ് വെള്ളിയാഴ്ച ഇട്ട പോസ്റ്റിൽ ഇരുവരും ചെയ്ത കമന്റുകൾക്കെതിരേയാണ് കേസ്. നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് പൊലീസിന്റെ പ്രതികരണം.അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഏതെങ്കിലും വിഭാഗത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രകടനങ്ങൾ നടത്തുന്നതും വിധിയുടെ പേരിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതും വിലക്കി എറണാകുളം ഡെപ്യൂട്ടി കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ വളരെ പ്രകോപനപരമായ പോസ്റ്റുകൾ ചിലർ ഇടുന്നതായി കമന്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്. അയോധ്യ കേസ് വിധി വരുന്ന പശ്ചാത്തലത്തിൽ ഗ്രൂപ്പിൽ പോസ്റ്റ് അപ്പ്രൂവൽ ഏർപ്പെടുത്തുകയാണെന്നും പ്രകോപനം ഉണ്ടാകുന്ന, ആക്രമണങ്ങൾക്ക് ആഹ്വാനം നൽകുന്ന,... തുടങ്ങി മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു വിധ പോസ്റ്റുകളോ, കമെന്റുകളോ ഒന്നും തന്നെ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ലെന്നും അഡ്‌മിൻ മുന്നറിയിപ്പ് നൽകിയതായി കാണുന്നുണ്ട്.

റൈറ്റ് തിങ്കേഴ്സ് ഒരു മത ഗ്രൂപ്പല്ലെന്ന് അഡ്‌മിൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട.' അഡ്‌മിൻ പാനലിൽ തന്നെ വിശ്വാസികളും അവിശ്വാസികളും മുസ്ലിംകളും അമുസ്ലിംകളുമുണ്ട്. എല്ലാ രാഷ്ട്രീയ അനുകൂലികളും അല്ലാത്തവരുമുണ്ട്. ഒരു പബ്ലിക് ഗ്രൂപ് ആയതിനാൽ തന്നെ ഗ്രൂപ്പിൽ പ്രവേശനത്തിന് മാനദണ്ഡങ്ങൾ നോക്കാറില്ല. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ കഴിയുന്ന ഒരു പൊതു പ്ലാറ്റ് ഫോമായിട്ടാണ് ഗ്രൂപ് പ്രവർത്തിക്കുന്നതെന്നും നേരത്തെ വിശദീകരണം വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP