Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കഴുവിൽ ഏറാൻ സാധിക്കാത്തതിനാൽ ഇത്തവണ ഉയർത്തെഴുനേൽക്കില്ലെ'ന്ന് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തി എന്നു കാണിച്ചു സൈബർ സെല്ലിൽ പരാതി അഭിഭാഷകൻ; പരാതിയും വിമർശനവും കടുത്തതോടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞ് പോസ്റ്റു പിൻവലിച്ചു നിരുപാധികം മാപ്പു പറച്ചിൽ; വെറുതേ ചൊറിയാൻ പോസ്റ്റിട്ട കൊച്ചിയിലെ മാധ്യമപ്രവർത്തകന് പറ്റിയത്

'കഴുവിൽ ഏറാൻ സാധിക്കാത്തതിനാൽ ഇത്തവണ ഉയർത്തെഴുനേൽക്കില്ലെ'ന്ന് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തി എന്നു കാണിച്ചു സൈബർ സെല്ലിൽ പരാതി അഭിഭാഷകൻ; പരാതിയും വിമർശനവും കടുത്തതോടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞ് പോസ്റ്റു പിൻവലിച്ചു നിരുപാധികം മാപ്പു പറച്ചിൽ; വെറുതേ ചൊറിയാൻ പോസ്റ്റിട്ട കൊച്ചിയിലെ മാധ്യമപ്രവർത്തകന് പറ്റിയത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെസഹ ദിനത്തിൽ യേശു ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും അവഹേളിക്കും വിധം ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ സൈബർസെല്ലിൽ പരാതി. ഓൺലൈൻ മാധ്യമപ്രവർത്തകനായ സനൂബ് ശശിധരനെതിരെയാണ് പൊലീസ് സൈബർ സെല്ലിൽ പരാതി നൽകിയത്. സുപ്രീം കോടതിയിലെ അഭിഭാഷകനായ കോശി ജേക്കബ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നൽകി.

സനൂപ് തന്റെ ഫേസ്‌ബുക്ക് വാളിൽ പങ്കുവെച്ച കുറിപ്പ് ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. 'കഴുവിൽ ഏറാൻ സാധിക്കാത്തതിനാൽ ഇത്തവണ' ഉയർത്തെഴുനേൽക്കില്ല' എന്നായിരുന്നു യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഉയർന്ന പരാതി. ക്രിസ്തുവിനെ ബോധപൂർവം അവഹേളിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

സനൂപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ ആകുകയും ക്രൈസ്തവ വിശ്വാസികൾ സപോസ്റ്റിനു കീഴിൽ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകിയും രംഗത്തെത്തി. പൊലീസിൽ പരാതി നൽകിയതായി അറിഞ്ഞതോടെ സനൂബ് ഫേസ്‌ബുക്ക് പോസ്റ്റ് ഡെലീറ്റ് ചെയ്തു വിശ്വാസികളോടു മാപ്പു പറഞ്ഞു. മുമ്പ് മലയാളത്തിലെ മുൻനിര ചാനലുകളിൽ ജോലി ചെയ്ത വ്യക്തിയാണ് സനൂപ്. ഇദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് വിശ്വാസികളുടെ പരാതി.

വിശ്വാസികളെ അവഹേളിച്ച ശേഷമുള്ള മാപ്പപേക്ഷ അംഗീകരിക്കാൻ ആവില്ലെന്നം പരാതിക്കാരൻ വ്യക്തമാക്കുന്നു. മതനിന്ദയും മതസ്പർധ വളർത്തലും അടക്കമുള്ള വകുപ്പുകളിൽ സനൂബിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അഡ്വ. കോശി ജേക്കബ് വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ കോടതിയെയും ന്യൂനപക്ഷ കമ്മിഷനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP