Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ദുഃഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞു കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ'; കെ എം മാണിയുടെ വിയോഗവാർത്ത വന്നതിന് പിന്നാലെ സി പി സുഗതൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; കേരള രാഷ്ട്രീയത്തിലെ അതികായന്റെ മരണത്തെയും അവഹേളിച്ച് പിണറായിയുടെ നവോത്ഥാന നായകൻ; രോഷം തിളച്ചവർ പച്ചത്തെറി വിളിച്ചതോടെ പോസ്റ്റ് മുക്കി സുഗതൻ

'ദുഃഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞു കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ'; കെ എം മാണിയുടെ വിയോഗവാർത്ത വന്നതിന് പിന്നാലെ സി പി സുഗതൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; കേരള രാഷ്ട്രീയത്തിലെ അതികായന്റെ മരണത്തെയും അവഹേളിച്ച് പിണറായിയുടെ നവോത്ഥാന നായകൻ; രോഷം തിളച്ചവർ പച്ചത്തെറി വിളിച്ചതോടെ പോസ്റ്റ് മുക്കി സുഗതൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനായ കെ എം മാണിയുടെ വിയോഗം ഇന്ന് വൈകുന്നേരെ അഞ്ച് മണിയോടെയാണ് ഉണ്ടായത്. ഈ വിയോഗവാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ ആ മരണത്തെയും അവഹേളിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ്. ഈ പോസ്റ്റിട്ടത് മറ്റാരുമായിരുന്നില്ല, അടുത്തകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന മതിൽ തീർക്കാൻ അമരക്കാരനാക്കി നിയമിച്ച സി പി സുഗതൻ ആയിരുന്നു ഈ അവഹേളന പോസ്റ്റിട്ടത്.

'ദുഃഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞു കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ' എന്നു പറഞ്ഞു കൊണ്ടായിരുന്നു ഫേസബുക്ക് പോസ്റ്റ്. പോസ്റ്റ് കണ്ടവർ കൂട്ടത്തോടെ തെറിവിളികളുമായി എത്തി. എത്രയൊക്കെ വിയോജിപ്പുണ്ടെങ്കിലും ഈ ഘട്ടത്തിൽ അവഹേളിക്കാൻ പാടുണ്ടോ എന്നു ചോദിച്ചു കൊണ്ട് സുഗതനെ രോഷത്തോടെ പലരും തെറിവിളിച്ചു. ഇതോടെ ഈ പോസറ്റ് പിൻവലിച്ച് 'മാണി സാറിന്റെ വിയോഗത്തിൽ HINDU PARLIAMENT ന്റെ ആദരാഞ്ജലികൾ' എന്നു പറഞ്ഞു കൊണ്ട് വീണ്ടും പോസ്റ്റ് ഇടുകയായിരുന്നു. എന്നാൽ, ഇതിനോടകം തന്നെ സുഗതൻ അവഹേളന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സൈബർ പ്രചരിച്ചു.

അവഹേളന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ കമന്റായി സുഗതന്റെ ഫേസ്‌ബുക്കിൽ പ്രവഹിക്കുകയാണ്. സുഗതനെ പച്ചത്തെറി വിളിച്ചു കൊണ്ടാണ് കമന്റുകൾ പ്രവഹിക്കുന്നത്. കടുത്ത രോഷമാണ് അണികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഇയാളെ പോലൊരാളെ എങ്ങനെയാണ് നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. തീർത്തും വർഗ്ഗയവാദിയായ സുഗതൻ ഇതാദ്യമായല്ല ഇത്തരത്തിൽ അവഹേളന പോസ്റ്റ് ഫേസ്‌ബുക്കിൽ ഇടുന്നത്.

അടുത്തിടെ ന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തിലാണ് സുഗതൻ ഒടുവിൽ വർഗീയവിഷം ചീറ്റിയത്. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടത് വർഗ്ഗീയ വത്കരിച്ചാണ് സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'കൊടുത്താൽ കൊല്ലത്തും കിട്ടും. അതാണ് പ്രകൃതിയുടെ നിയമം. ഐഎസ് ക്രൂരതകൾ ഉണ്ടാക്കുന്ന ദുഷ്ഫലം' എന്നാണ് സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുഗതൻ പോസ്റ്റ് പിൻവലിച്ചു.

അതേസമയം തെറിവിളി ശക്തമായതോടെ സുഗതൻ വിശദീകരണ കുറിപ്പുമായി രംഗത്തെത്തി. ഈ പോസ്റ്റ് ഇങ്ങനെയായിരുന്നു: നീയൊക്കെ വെറുതെ പണിയില്ലാതെ ഇരിക്കുകയാണോ? ഒരു CONDOLENCE ടൈപ്പ് ചെയ്തപ്പോൾ തെറ്റി പോസ്ടായത് തിരുത്തി ഇട്ടു. നീണ്ട പോസ്റ്റ് വേണ്ട എന്നു കരുതി DELETE ചെയ്യാൻ ശ്രമിച്ചപ്പോൾ അതുപോസ്റ്റ് ആയി. ഉടൻ പൊക്കികൊണ്ട് നടന്നോ?

നേരത്തെ ഹാദിയയ്‌ക്കെതിരെയും വിവാദ പ്രസ്താവനയുമായുമായി സുഗതൻ രംഗത്തെത്തിയിരുന്നു. 'ഹാദിയയുടെ അച്ഛൻ താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ' എന്നായിരുന്നു അന്ന് സുഗതൻ നടത്തിയ പ്രസ്താവന. ഈ വിവാദ പ്രസ്താവനക്ക് ശേഷമാണ് സി പി സുഗതനെ നവോത്ഥാന മതിലിന്റെ ജനറൽ കൺവീനറാക്കി നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP