Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

ജനസേവനം കഴിഞ്ഞു പാതിരാക്ക് തനിക്കും തന്റെ കുടുംബത്തിനും വേണ്ട നാഴിയരി കൈയിൽ തൂക്കിപ്പിടിച്ച് വീട്ടിലേക്ക് മടങ്ങുന്ന എംഎൽഎ! രാഷ്ട്രീയ പ്രവർത്തനം ആർഭാഢമാകുന്ന കാലത്ത് വയനാട്ടിൽ നിന്നുമൊരു അപൂർവ്വ കാഴ്‌ച്ച; അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന സി കെ ശശീന്ദ്രൻ എംഎൽഎയുടെ ചിത്രം സോഷ്യൽ മീഡിയയിൽ; ഷെഫീക് താമരശ്ശേരി പകർത്തിയ ചിത്രം വൈറൽ

ജനസേവനം കഴിഞ്ഞു പാതിരാക്ക് തനിക്കും തന്റെ കുടുംബത്തിനും വേണ്ട നാഴിയരി കൈയിൽ തൂക്കിപ്പിടിച്ച് വീട്ടിലേക്ക് മടങ്ങുന്ന എംഎൽഎ! രാഷ്ട്രീയ പ്രവർത്തനം ആർഭാഢമാകുന്ന കാലത്ത് വയനാട്ടിൽ നിന്നുമൊരു അപൂർവ്വ കാഴ്‌ച്ച; അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന സി കെ ശശീന്ദ്രൻ എംഎൽഎയുടെ ചിത്രം സോഷ്യൽ മീഡിയയിൽ; ഷെഫീക് താമരശ്ശേരി പകർത്തിയ ചിത്രം വൈറൽ

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: രാഷ്ട്രീയ പ്രവർത്തനം അത്യാർഭാഢമാകുന്ന കാലത്ത് ഉള്ളതുകൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്ന ചില വ്യക്തികൾ ഉണ്ട്. പണത്തിനും പ്രതാപത്തിനും പിന്നാലെ പോകാതെ ജനസേവനം ജീവിതവ്രതമാക്കിയവർ. അത്തരക്കാരുടെ കൂട്ടത്തിലാണ് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രനും സ്ഥാനം. കൃഷിയും കന്നുകാലി വളർത്തലുമാണ് അദ്ദേഹത്തിന് ജീവിക്കാനുള്ള മാർഗ്ഗം. എംഎൽഎ ജോലിയെന്നാൽ അത് പൊതുസേവനമാണ്. ലളിതജീവിതത്തിന്റെ പേരിൽ ശ്രദ്ധേയനായ സി കെ ശശീന്ദ്രന്റെ പുതിയൊരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പൊതുജന സേവനം കഴിഞ്ഞ് അരിയും വാങ്ങി പതിവുപോലെ നഗ്‌ന പാദനായി വീട്ടിലേക്ക് നടന്നുവരുന്ന സിപിഐ.എം എംഎ‍ൽഎയുടെ ചിത്രമാണ് വൈറലാകുന്നത്. മാധ്യമപ്രവർത്തകൻ ഷെഫീക് താമരശ്ശേരി പകർത്തിയതാണ് ചിത്രം സോഷ്യൽ മീഡിയയിൽ നിരവധി പേർ ഷെയർ ചെയ്തു കഴിഞ്ഞു. പുഴുക്കുത്തുണ്ടെങ്കിലും എന്തുകൊണ്ട് ഇടതു പക്ഷം പ്രതീക്ഷയാകുന്നു എന്നതിന് ഈ ചിത്രം മറുപടി തരുന്നു എന്നു പറഞ്ഞു കൊണ്ടാണ് ചിത്രം സിപിഎം പ്രവർത്തകർ ഷെയർ ചെയ്യുന്നത്.

സാധാരണക്കാരിൽ സാധാരണക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൽപറ്റക്കാരുടെ ശശിയേട്ടൻ കാലങ്ങളായി തുടരുന്ന ശീലങ്ങൾ എംഎൽഎ ആയതു കൊണ്ട് മാറ്റാത്ത വ്യക്തിയാണ്. കാറോ മറ്റ് ആഡംബരങ്ങളോ ഇല്ലാത്ത അദ്ദേഹത്തിന്റെ ജീവിതം പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞു വെച്ചതാണ്. എംഎ‍ൽഎ ആയശേഷം സത്യപ്രതിജ്ഞ ചെയ്യുവാനായി വയനാട്ടിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കയറി തിരുവനന്തപുരത്ത് എത്തിയതും ഏറെ ശ്രദ്ധ നേടിയുരുന്നു.

സിറ്റിങ് എംഎ‍ൽഎയായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രേയാംസ്‌കുമാറിനെ 13,083 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രൻ എംഎ‍ൽഎ പദവിയിലേക്കെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽ മീഡിയ വളരെ ശക്തമായി ശശീന്ദ്രനുവേണ്ടി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവർപോലും ശശീന്ദ്രനുവേണ്ടി സോഷ്യൽ മീഡിയകളിൽ സജീവമായി രംഗത്തെത്തിയിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലയിൽ ശശീന്ദ്രനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

നഗ്നപാദനായി നിലത്ത് കാലുറപ്പിച്ചു നടക്കുന്ന, പശുവിനെ കറന്ന് പാൽ അളന്ന് ജീവിക്കുന്ന സാധാരണക്കാരനായ സ്ഥാനാർത്ഥി എന്ന ശശീന്ദ്രന്റെ ഇമേജ് യു.ഡി.എഫ് കോട്ട തകർക്കുകയായിരുന്നു. വിദ്യാർത്ഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ് സി.കെ. ശശീന്ദ്രന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ, ഡിവൈഎഫ്ഐ എന്നിവയുടെ ജില്ലാ ഭാരവാഹിയായിരുന്നു. 2007ൽ പനമരത്തു നടന്ന ജില്ലാ സമ്മേളനത്തിൽ ആദ്യമായി പാർട്ടി ജില്ലാ സെക്രട്ടറിയായി. എംഎൽഎ ആയതോടെയാണ് ഈ സ്ഥാനത്തു നിന്നും അദ്ദേഹം മാറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP