Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പക്ഷികൾ പറക്കേണ്ടവരാണ്, കൂട്ടിലടയ്ക്കപ്പെടേണ്ടവരല്ല; അതുപോലെ മനുഷ്യരും; സാമൂ​ഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടി ബഡ്​ഗി എന്ന ഹ്രസ്വചിത്രം

പക്ഷികൾ പറക്കേണ്ടവരാണ്, കൂട്ടിലടയ്ക്കപ്പെടേണ്ടവരല്ല; അതുപോലെ മനുഷ്യരും; സാമൂ​ഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടി ബഡ്​ഗി എന്ന ഹ്രസ്വചിത്രം

മറുനാടൻ ഡെസ്‌ക്‌

ഈ കോവിഡ് കാലത്ത് സാമൂ​ഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ബഡ്​ഗി എന്ന ഹ്രസ്വചിത്രം. നടിയും മോഡലുമായ കേതകി നാരായണൻ ഒരുക്കിയ ചിത്രം ​നിരന്തരം ​ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്ന വിവാഹിതയായ പെൺകുട്ടിയുടെ കുറച്ച് ദിവസത്തെ സ്വാതന്ത്രൃത്തിന്റെ കഥയാണ് പറയുന്നത്.'പക്ഷികൾ പറക്കേണ്ടവരാണ്, കൂട്ടിലടയ്ക്കപ്പെടേണ്ടവരല്ല അതുപോലെ മനുഷ്യരും'- എന്നാണ് ചിത്രത്തിന്റെ കാതൽ

ഭർത്താവിന്റെ ഉപദ്രവം മൂലം സ്വന്തം സ്വപ്നങ്ങൾ മൂടിക്കെട്ടി താമസിക്കുന്ന പെൺകുട്ടിക്ക് ലോക്ക്ഡൗൺ മൂലം അപ്രതീക്ഷിതമായി സ്വാതന്ത്ര്യം ലഭിക്കുന്നതും അവൾ അതിനെ എങ്ങനെയാണ് ഉപയോ​ഗിക്കുന്നത് എന്നുമാണ് ചിത്രം പറയുന്നത്. മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് കേതകി. ദിവാൻജി മൂല, അണ്ടർവേൾഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതയാണ് കേതകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP