Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഡാ കാറിൽ കയറുമ്പോൾ ഞാൻ കരയും; അത് നീ കറക്ടായിട്ട് എടുത്ത് ബാക്ക്ഗ്രൗണ്ട് സ്‌കോറും കേറ്റിക്കോ..'; വധുവിന് നൈസായി പണികൊടുത്ത് കൂട്ടുകാർ: വൈറലായി 'കള്ളക്കരച്ചിൽ' വീഡിയോ

'ഡാ കാറിൽ കയറുമ്പോൾ ഞാൻ കരയും; അത് നീ കറക്ടായിട്ട് എടുത്ത് ബാക്ക്ഗ്രൗണ്ട് സ്‌കോറും കേറ്റിക്കോ..'; വധുവിന് നൈസായി പണികൊടുത്ത് കൂട്ടുകാർ: വൈറലായി 'കള്ളക്കരച്ചിൽ' വീഡിയോ

മറുനാടൻ ഡെസ്‌ക്‌

വിവാഹത്തിന്റെ ആഘോഷങ്ങളും വിവാഹത്തിന് ശേഷമുള്ള വധുവിന്റെ പൊട്ടിക്കരച്ചിലുമൊക്കെ ടിക്ക്‌ടോക്കിൽ ഇപ്പോൾ സർവ്വസാധാരണമാണ് ആദ്യമൊക്കെ സംഭവം വൈറലായിരുന്നെങ്കിലും പിന്നീട് അത് വെറുപ്പിക്കലായി മാറുന്നതായിരുന്നു കാഴ്ച. എന്നാൽ ടിക്ക് ടോക്ക് കാരണം സുഹൃത്തുക്കളിൽ നിന്ന് പണികിട്ടിയ ഒരു വധുവിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

വിവാഹശേഷം കാറിൽ കയറുന്നതിന് മുൻപ് വധു സഹോദരനെയും അമ്മയേയും ബന്ധുക്കളെയുമൊക്കെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു. നാച്ച്യുറൽ എന്നു നമ്മൾ വിചാരിച്ചിരിക്കുമ്പോഴാണ് അതിന്റെ തൊട്ടുപിന്നാലെ വിവാഹത്തിന്റെ തലേദിവസം വധു കൂട്ടുകാരെ വിഡിയോ എടുക്കാൻ ചട്ടംകെട്ടുന്നതിന്റെ വിഡിയോയും വരുന്നത്. ഇത് കൂട്ടിചേർത്താണ് സുഹൃത്തുക്കൾ ടിക്ക്‌ടോക്കിൽ പങ്കുവെച്ചത്.

നിനക്ക് എപ്പോഴാ വിഡിയോ വേണ്ടതെന്ന് ചോദിക്കുമ്പോൾ 'ചോറുണ്ട് കാറിൽ കയറാൻ പോകുമ്പോൾ ഞാൻ കരയും. അപ്പോൾ വിഡിയോ എടുക്കണ'മെന്ന് വധു പറയുന്നുണ്ട്. ഇത് കേട്ട് ഒപ്പം നിന്ന ഒരു സുഹൃത്ത് നിനക്ക് ആ സമയത്ത് കരച്ചിൽ വരുമോ? പറ്റുമോയെന്ന് സംശയം പ്രകടിപ്പിക്കുമ്പോൾ അതൊക്കെ പറ്റും, നീ വിഡിയോ എടുത്ത് പാട്ടും ചേർത്ത് ടിക്ക്‌ടോക്കിൽ ഇടണമെന്ന് വധു പറയുന്നതും വ്യക്തമായി കേൾക്കാം. ഏതായാലും വധുവിന്റെ 'കള്ളക്കരച്ചിലി'നേക്കാൾ വൈറലായത് ഈ വിഡിയോയാണ് എന്നാണ് കണ്ടവരുടെ കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP