Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ സൗന്ദര്യം ഞാൻ നിലനിർത്തുന്നത് ലക്ഷ്മി ദേവിയെ പോലെ; ലക്ഷ്മി ദേവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധ്യാനം ചെയ്യും; ഹിന്ദുമതത്തോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി  സാൽമ ഹായെക്ക്; ലോകം ഇന്ത്യൻ സംസ്‌കാരത്തിന്റെ ശക്തി തിരിച്ചറിഞ്ഞെന്ന് കമന്റും

മറുനാടൻ ഡെസ്‌ക്‌

സ്പാനിഷ്, ഹോളിവുഡ് സിനിമകളോട് പ്രിയമുളവർക്ക് സാൽമ ഹായെക്കിനെ ഏറെ പരിചയം കാണും. സ്‌പൈ കിഡ്‌സ്, ഫ്രിദ, ഡെസ്പറാഡോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡിൽ പ്രശസ്തിയാർജിച്ച ഈ സ്പാനിഷ് താരത്തിന് ഇന്ന് ലോകമാകമാനം ആരാധകരുണ്ട്. ഓസ്‌കാർ അവാർഡിനുള്ള നാമനിർദ്ദേശം നേടിയിട്ടുള്ള സാൽമയുടെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളായ 'ദ ഹിറ്റ്മാൻസ് ബോഡിഗാർഡ്', 'ലൈക്ക് എ ബോസ്' എന്നീ ചിത്രങ്ങളും കാര്യമായ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഇപ്പോൾ ഹിന്ദു ആചാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള തന്റെ താത്പര്യം വ്യക്തമാക്കിക്കൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരിക്കുകയാണ് 54കാരിയായ സാൽമ ഹായെക്ക് . ട്വിറ്റർ വഴിയാണ് ഹിന്ദുയിസത്തോട് തനിക്കുള്ള പ്രതിപത്തി താരം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ അകമേയുള്ള സൗന്ദര്യവുമായി ബന്ധപ്പെടേണ്ടതുള്ളപ്പോൾ ലക്ഷ്മീദേവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് താൻ തന്റെ ധ്യാനം ആരംഭിക്കുകയാണ് ചെയ്യുക എന്നാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിനോടൊപ്പം ലക്ഷ്മീദേവിയുടെ ചിത്രവും ഹിന്ദുയിസം, ലക്ഷ്മി, ഇന്നർ ബ്യൂട്ടി എന്നീ ഹാഷ്ടാഗുകളും താരം നൽകിയിട്ടുണ്ട്. സാൽമയുടെ ഈ ട്വീറ്റിന് നന്ദി അറിയിച്ചുകൊണ്ട് നിരവധി പേർ ഇന്ത്യാക്കാർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ' ലോകം ഇന്ത്യൻ സംസ്‌കാരത്തിന്റെ ശക്തി തിരിച്ചറിഞ്ഞു' എന്നാണ് ഇതിൽ ഒരാൾ അഭിപ്രായപ്പെടുന്നത്. 'ലോകത്തെ ഏറ്റവും പുരാതനമായ സംസ്‌കാരത്തെയാണ്' സാൽമ പിന്തുടരുന്നതെന്ന് മറ്റൊരാളും കമന്റിലൂടെ അഭിപ്രായപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP