Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭകാല ചിത്രവുമായി വീണ്ടും ലിസ ഹെയ്ഡൻ; 'വി ദ വുമൺ' എന്ന ഹാഷ്ടാ​ഗുമായി എത്തിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗർഭകാല ചിത്രവുമായി വീണ്ടും ലിസ ഹെയ്ഡൻ; 'വി ദ വുമൺ' എന്ന ഹാഷ്ടാ​ഗുമായി എത്തിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

സമീറ റെഡ്ഡിയും എമി ജാക്സണും സോഷ്യൽ​ മീഡിയയിൽ പങ്കുവച്ച ഗർഭകാല ചിത്രങ്ങൾ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നടിയും മോഡലുമായ ലിസ ഹെയ്ഡനും ഗ‍ർഭകാല ചിത്രങ്ങൾ പങ്കുവച്ചത്. രണ്ടാമതും അമ്മയാവാൻ ഒരുങ്ങവേയാണ് ലിസ ഹെയ്ഡൻ തന്റെ ​ഗർഭകാല ചിത്രങ്ങളുമായി എത്തി ചർച്ചകളിൽ നിറഞ്ഞത്. ഗർഭ കാലം ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായിട്ടാണ് അന്ന് ലിസ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ, പ്രസവത്തിന് ശേഷം, പൂർണ്ണഗർഭിണിയായിരിക്കെ എടുത്തൊരു ചിത്രം വീണ്ടും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുകയാണ് ലിസ ഹെയ്ഡൻ.

'വി ദ വുമൺ' എന്ന ഹാഷ്ടാഗോടുകൂടി ഹ്രസ്വമായ കുറിപ്പും ചേർത്താണ് ലിസ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ജനുവരി 11 2020- ലിയോ ജനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, കൊറോണയൊക്കെ വരുന്നതിന് മുമ്പ്, ഈ വർഷം ഇങ്ങനെയെല്ലാമായിരിക്കുമെന്ന ചിന്തയെല്ലാം വരുന്നതിനും മുമ്പ്...'- എന്നായിരുന്നു ചിത്രത്തിനൊപ്പം ലിസ കുറിച്ചത്.

ഭർത്താവ് ദിനോ ലൽവാനിക്കും രണ്ട് മക്കൾക്കുമൊപ്പം ഇപ്പോൾ ഹോംഗ്‌കോംഗിലാണ് ലിസ. 'ഏ ദിൽ ഹേ മുഷ്‌കിൽ', 'ഹൗസ്ഫുൾ 3', 'ക്വീൻ' എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡിൽ ലിസ കാലുറപ്പിച്ചത്. 'ഇന്ത്യാസ് നെക്സ്റ്റ് ടോപ്പ് മോഡൽ' എന്ന ടിവി ഷോയും 'ദ ട്രിപ്' എന്ന വെബ് സീരീസും ലിസയെ കൂടുതൽ സുപരിചിതയാക്കിയിരുന്നു.

 

      View this post on Instagram

11th January 2020- A few days before Leo was born, before corona came along, before 2020 became the year of hindsight. #bumpproud #wethewomen

A post shared by Lisa Lalvani (@lisahaydon) on Jun 25, 2020 at 12:30am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP