Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പ്രതിസന്ധി വ്യാപകമായതോടെ സിനിമയിൽ അവസരമില്ല; പച്ചക്കറി കച്ചവടം നടത്തി ബോളിവുഡ് നടൻ; ഒഡിഷ താരമായ കാർത്തിക് സാഹുവാണ് സോഷ്യൽ മീഡിയയിൽ താരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവരും തൊഴിൽ പ്രതിസന്ധി നേരിടുന്നവരും നിരവധിയാണ്. പലരും മുമ്പ് ചെയ്തിരുന്ന ജോലി പാടെ ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റ് പല വഴികളിലേക്കും തിരിയുകയാണ്. ഇക്കൂട്ടത്തിലിപ്പോൾ ശ്രദ്ധേയനാവുകയാണ് ബോളിവുഡ് നടൻ കാർത്തിക സാഹൂ.

ഒഡീഷയിലെ ഗരഡ്പൂർ സ്വദേശിയായ കാർത്തിക സാഹൂ, ബോളിവുഡ് ആഗ്രഹവുമായി പതിനേഴാം വയസിലാണ് മുംബൈയിലേക്ക് വണ്ടി കയറുന്നത്. ആദ്യകാലങ്ങളിൽ സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമെല്ലാം ബോഡിഗാർഡായിരുന്നു സാഹൂ. അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയ മിന്നും താരങ്ങൾക്കെല്ലാം ഒപ്പം കാവലായി സാഹൂ കൂടി. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം 2018 മുതലാണ് സിനിമകളിൽ ചെറിയ ആക്ഷൻ രംഗങ്ങളിലെല്ലാം അഭിനയിക്കാൻ സാഹൂവിന് അവസരം ലഭിക്കുന്നത്. രണ്ട് വർഷം കൊണ്ട് പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും ഒന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2020 സാഹൂവിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വർഷമായിരുന്നു.

എന്നാൽ കോവിഡ് 19 ആ ഭാഗ്യപരീക്ഷണത്തിൽ നിന്നും അദ്ദേഹത്തെ പിറകോട്ട് വലിക്കുകയായിരുന്നു. അക്ഷയ് കുമാറിന്റെ 'സൂര്യവംശി'യാണ് സാഹൂ ഏറ്റവും ഒടുവിൽ ചെയ്ത ചിത്രം. ഇതിൽ അക്ഷയ്ക്കൊപ്പം ഒരു ഫൈറ്റ് സീനിലാണ് സാഹൂ അഭിനയിച്ചത്. 'സൂര്യവംശി'യിലൂടെ ശ്രദ്ധിക്കപ്പെട്ടാൽ കൂടുതൽ അവസരങ്ങൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലിരിക്കെയായിരുന്നു കൊറോണയെന്ന വില്ലന്റെ കടന്നുവരവ്. അതോടെ സിനിമയിൽ നിന്ന് തീർത്തും മാറിനിൽക്കേണ്ട അവസ്ഥയായി. മാർച്ചിന് ശേഷം വരുമാനമൊന്നുമില്ലാത്ത സാഹചര്യമായി.

കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യവും തീർന്നു. ഇതോടെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനായി പച്ചക്കറി കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സാഹൂ. ഭുബനേശ്വറിലെ റസൂൽഗഡിൽ വഴിയരികിലായാണ് സാഹൂ കച്ചവടം തുടങ്ങിയിരിക്കുന്നത്.
കോവിഡ് കാലത്ത് ഒരുപാട് പേർ പ്രതിസന്ധിയിലാണെന്നും അവരിൽ താൻ വ്യത്യസ്തനല്ലെന്നുമാണ് സാഹൂവിന്റെ പക്ഷം. ഈ മോശം കാലം തീർന്നാൽ വീണ്ടും ബോളിവുഡിൽ ഭാഗ്യം തേടാൻ തന്നെയാണ് തീരുമാനമെന്നും സിനിമയിൽ ഇനിയും പ്രതീക്ഷകൾ ബാക്കി നിൽക്കുന്നുണ്ടെന്നും സാഹൂ പറയുന്നു.

കോവിഡ് കാലത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വിഭാഗമാണ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നവരും ജൂനിയർ ആർട്ടിസ്റ്റുകളും ടെക്നിക്കൽ ജോലിക്കാരുമെല്ലാം. കാര്യമായ സമ്പാദ്യങ്ങളില്ലാത്തതിനാൽ തന്നെ പലരും കടുത്ത പ്രയാസങ്ങളിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. ഇവരുടെയെല്ലാം പ്രതിനിധിയാവുകയാണ് ഇപ്പോൾ സാഹൂവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP