Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവേക് ഒബ്റോയ് ദുബായ് വിമാനത്താവളത്തിലിറങ്ങിയത് വീസയുടെ പകർപ്പ് കയ്യിൽ കരുതാതെ; തുണയായത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നല്ല മനസ്സെന്ന് താരം

വിവേക് ഒബ്റോയ് ദുബായ് വിമാനത്താവളത്തിലിറങ്ങിയത് വീസയുടെ പകർപ്പ് കയ്യിൽ കരുതാതെ; തുണയായത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നല്ല മനസ്സെന്ന് താരം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: വീസയുടെ പകർപ്പ് കയ്യിൽ സൂക്ഷിക്കാതെ ദുബായ് വിമാനത്താവളത്തിലിറങ്ങി ബോളിവുഡ് താരം വിവേക് ഒബ്റോയ്. സന്ദർശക വിസയിലെത്തിയ താരത്തിന് ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തുണയായെന്ന് താരം തന്നെ വെളിപ്പെടുത്തുന്നു. തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലാണ് താരം തനിക്ക് ദുബായ് എയർപോർട്ടിലുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത്.

ദുബായിലെത്തുന്നവർ വീസയുടെ കോപ്പി കൈയിൽ കരുതണമെന്നാണ് നിലവിലെ നിയമം. ഇതു മറന്നുകൊണ്ടാണ് താരം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. എങ്കിലും ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിച്ചതിനാൽ പുറത്തിറങ്ങാൻ സാധിച്ചു. ഉദ്യോഗസ്ഥരുടെ സഹായമനഃസ്ഥിതിയിലും മൃദുസമീപനത്തിലും ആകൃഷ്ടനായ വിവേക് എല്ലാവർക്കും അകമഴിഞ്ഞ നന്ദി പറഞ്ഞാണ് തന്റെ അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്:

താരത്തിന്റെ കുറിപ്പ് ഇങ്ങനെ..

“വളരെ മനോഹരമായ കാലാവസ്ഥയാണ് ദുബായിലിപ്പോൾ. ആ പ്രസന്നതയിലേയ്ക്കാണ് ഞാനെത്തിയിരിക്കുന്നത്. ഇവിടെ കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ട്. ഇതിനിടെ ആശ്ചര്യജനകമായ ചില കാര്യങ്ങൾ സംഭവിച്ചു. അത് നിങ്ങളോട് പങ്കുവയ്ക്കുകയാണ്. ദുബായിലെത്തിയപ്പോഴാണ് വീസാ കോപ്പി കൈയിൽ കരുതിയിട്ടില്ലെന്ന സത്യം ഞാൻ മനസിലാക്കുന്നത്. മൊബൈൽ ഫോണിലുണ്ടായിരുന്ന കോപ്പിയും നഷ്ടപ്പെട്ടിരുന്നു. എങ്കിലും ദുബായ് ഇമിഗ്രേഷനിലെ ഉദ്യോഗസ്ഥരും പാസ്പോർട് ഒാഫീസറുമെല്ലാം മികച്ച സഹകരണം നൽകി. കംപ്യൂട്ടർ സിസ്റ്റത്തിൽ നിന്ന് വീസ എടുത്ത് അവർ സ്റ്റാമ്പ് ചെയ്തു തന്നു. അതിന് അവരോട്, പ്രത്യേകിച്ച് മർഹബ സർവീസ് വിഭാഗത്തിലെ റോഷെൽ എന്ന യുവതിയോട് ഏറെ നന്ദിയുണ്ട്. ചെറിയ സമ്മർദത്തിന് ശേഷം എനിക്കുണ്ടായ ആശ്വാസം വിവവരണാതീതമാണ്. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി. ചീയേഴ്സ്’– വിവേക് ഒബ്റോയ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP