Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1000 മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് വാഗ്ദാനം പാഴ് വാക്കായി; ആയുഷ്മാൻ ഭാരത് യോജനയിലൂടെ ലഭിക്കേണ്ട ആരോഗ്യപരിരക്ഷ ഡൽഹി ജനതക്ക് നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ആം ആദ്മി പാർട്ടിക്കെന്നും ജെ പി നഡ്ഡ

1000 മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് വാഗ്ദാനം പാഴ് വാക്കായി; ആയുഷ്മാൻ ഭാരത് യോജനയിലൂടെ ലഭിക്കേണ്ട ആരോഗ്യപരിരക്ഷ ഡൽഹി ജനതക്ക് നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ആം ആദ്മി പാർട്ടിക്കെന്നും ജെ പി നഡ്ഡ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഓരോ വർഷവും ഡൽഹിയിൽ 1000 മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാഗ്ദാനം നൽകിയ ക്ലിനിക്കുകൾ കെജ്രിവാൾ സർക്കാർ തുറന്നില്ലെന്നും നിലവിലുള്ളവയിൽ പര്യാപ്തമായ സൗകര്യങ്ങളോ മരുന്നുകളോ ലഭ്യമല്ലെന്നും ജെപി നഡ്ഡ കുറ്റപ്പെടുത്തി.

ഡൽഹിയിലെ പാവപ്പെട്ടവർക്ക് ആയുഷ്മാൻ ഭാരത് യോജനയിലൂടെ ലഭിക്കേണ്ട ആരോഗ്യപരിരക്ഷ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ആം ആദ്മി പാർട്ടിക്കാണെന്നും നഡ്ഡ ആരോപിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വിറ്ററിലൂടെയാണ് ജെപി നഡ്ഡ കെജ്രിവാളിനെതിരേ വിമർശനം ഉന്നയിച്ചത്.

ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരക്കുന്നത്. 2015ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 67 സീറ്റുകൾ പിടിച്ചെടുത്താണ് എഎപി സർക്കാർ അധികാരത്തിലെത്തിയിരുന്നത്. മൂന്ന് സീറ്റുകൾ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് നേടാൻ സാധിച്ചിരുന്നത്. ഇക്കുറിയും എഎപി അധികാരം നിലനിർത്തും എന്നാണ് പുറത്തു വന്ന സർവേ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ, 35 സീറ്റുകളെങ്കിലും കരസ്ഥമാക്കി ഭരണം നേടും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP