Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരു കൈകളിലും ഉയർത്തിപ്പിടിച്ച തോക്കുകളുമായി ഐറ്റം സോങ്ങിനൊത്ത് ഡാൻസുമായി എംഎൽഎ; പിന്നിൽ നിന്നും മദ്യം ഒഴിച്ചു നൽകാനും പുകഴ്‌ത്തിപ്പറയാനും സഹായികൾ; ബിജെപി എംഎൽഎ കുൻവർ പ്രണവ് സിങ് ചാമ്പ്യന്റെ വിവാദ വീഡിയോ കാണാം

ഇരു കൈകളിലും ഉയർത്തിപ്പിടിച്ച തോക്കുകളുമായി ഐറ്റം സോങ്ങിനൊത്ത് ഡാൻസുമായി എംഎൽഎ; പിന്നിൽ നിന്നും മദ്യം ഒഴിച്ചു നൽകാനും പുകഴ്‌ത്തിപ്പറയാനും സഹായികൾ; ബിജെപി എംഎൽഎ കുൻവർ പ്രണവ് സിങ് ചാമ്പ്യന്റെ വിവാദ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഐറ്റം സോങ്ങിനൊത്ത് ബിജെപി എംഎൽഎയുടെ ഡാൻസ്. ഇരു കൈകളിലും ഉയർത്തിപ്പിടിച്ച തോക്കുകൾ. പിന്നിൽ നിന്നും മദ്യം ഒഴിച്ചു കൊടുക്കുന്ന സഹായി. ഏതെങ്കിലും തമിഴ്- ഹിന്ദി സിനിമാ രംഗമല്ല. കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ബിജെപി എംഎൽഎയുടെ ആഘോഷമാണ്. ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ കുൻവർ പ്രണവ് സിങ് ചാംപ്യനാണ് രണ്ടു കൈയിലും തോക്കുമായി വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ അടിപൊളി ഡാൻസുമായി എത്തിയിരിക്കുന്നത്. ഇരു കൈകളിലും തോക്കേന്തി ഹിന്ദി ഐറ്റം സോങ്ങിനൊത്തു ചുവടു വയ്ക്കുന്ന ബിജെപി എംഎൽഎയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയാകുകയാണ്.

കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് ആഘോഷിക്കാനായാണ് പ്രണവ് സിങ്ങ് വീട്ടിൽ പാർട്ടി സംഘടിപ്പിച്ചത്. രണ്ടു തോക്കുകളും കൈയിൽ പിടിച്ച് ഹാളിൽ നിന്നാണ് നൃത്തം. കൂടെ നൃത്തം ചെയ്യാൻ മറ്റു രണ്ടു പേരുമുണ്ട്. മദ്യം നിറച്ച ഗ്ലാസ് ഇടക്ക് പിറകിൽ നിൽക്കുന്ന സഹായി ചാംപ്യനു കൊടുക്കുന്നതു കാണാം. ഒരോ സിപ് എടുത്ത ശേഷം അത് അയാൾക്ക് തിരികെ കൊടുക്കും. പിന്നെയും നൃത്തം തുടങ്ങും. 'ഉത്തരാഖണ്ഡിൽ ഇങ്ങനെ ആരെങ്കിലും നൃത്തം ചെയ്യുമോ, ഉത്തരാഖണ്ഡിലല്ല ലോകത്തു തന്നെ ആരും കാണില്ലാ...' തുടങ്ങിയ പുകഴ്‌ത്തലുകളും പിന്നണിയിൽ കേൾക്കാം.

വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രണവ് സിങ്ങിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാനൊരുങ്ങുകയാണ് പാർട്ടിയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സമിതിയോട് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. പ്രണവ് സിങ്ങിന്റെ കൈയിലുണ്ടായിരുന്ന തോക്കുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

ഹരിദ്വാറിലെ ലക്‌സറിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് കുൻവർ പ്രണവ് സിങ് ചാംപ്യൻ. വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന് ചാംമ്പ്യൻ മാധ്യമപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഈ സംഭവത്തിൽ പാർട്ടി ഇയാളെ മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP