Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാത്ത് റൂമിലെ ലൈംഗിക ബന്ധം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; ഷിംലയിലെ രണ്ടു നേതാക്കാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; കുടുങ്ങിയത് വാട്‌സാപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോർച്ച പ്രവർത്തകന്റെ ഭാര്യ കണ്ടെത്തിയതോടെ; 12.35 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇവർ തന്നെ ചിത്രീകരിച്ചതെന്ന് പൊലീസ്

ബാത്ത് റൂമിലെ ലൈംഗിക ബന്ധം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; ഷിംലയിലെ രണ്ടു നേതാക്കാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; കുടുങ്ങിയത് വാട്‌സാപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോർച്ച പ്രവർത്തകന്റെ ഭാര്യ കണ്ടെത്തിയതോടെ; 12.35 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇവർ തന്നെ ചിത്രീകരിച്ചതെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഷിംല: ബിജെപി നേതാക്കൾ തമ്മിലുള്ള ലൈംഗിക ബന്ധം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് രണ്ട് നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കുള്ളു ജില്ലയിലാണ് ബിജെപി നേതാവിനെയും യുവമോർച്ച പ്രവർത്തകനെയും സസ്‌പെൻഡ് ചെയ്തതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. വനിതാ നേതാവായ റീണാ താക്കൂറിനെയും ഉപൻ പണ്ഡിറ്റിനെയുമാണ് പുറത്താക്കിയിരിക്കുന്നത്.

വാട്‌സാപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോർച്ച പ്രവർത്തകന്റെ ഭാര്യ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭർത്താവുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകന്റെ ഭാര്യയും യുവതിയും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.ഇതോടെയാണ് കുള്ളു ജില്ലയിലെ ബിജെപി നേതാവിനെയും യുവമോർച്ച പ്രവർത്തകനെയും സസ്‌പെൻഡ് ചെയ്തതെന്ന് സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ് ഗണേശ് ദത്ത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വീഡിയോയിലെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നെന്ന് കുള്ളു പൊലീസ് സൂപ്രണ്ട് അറിയിച്ചു. അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ സെക്ഷൻ 67, 67എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 12.35 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇവർ തന്നെയാണ് ചിത്രീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP