Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

'അല്ലറചില്ലറ കൃഷിയും മറ്റും ചെയ്ത് ഉപജീവനം പോറ്റിപോരുന്ന ഓരോ വീട്ടമ്മയുടേയും രോദനമാണിത്; ഈ അമ്മയുടെ ഗദ്ഗദവും നെടുവീർപ്പും സത്യസന്ധവും ആത്മാർത്ഥവുമാണ്; ഇവരെപ്പോലുള്ളവരുടെ കണ്ണുനീര് മുതലകണ്ണീരായാണോ അധികാരിവർഗ്ഗം കാണുന്നത്?' പാചകവാതക വിലവർധനവിനെതിരെ ബിജെപി നേതാക്കൾ പണ്ട് പറഞ്ഞതെല്ലാം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

'അല്ലറചില്ലറ കൃഷിയും മറ്റും ചെയ്ത് ഉപജീവനം പോറ്റിപോരുന്ന ഓരോ വീട്ടമ്മയുടേയും രോദനമാണിത്; ഈ അമ്മയുടെ ഗദ്ഗദവും നെടുവീർപ്പും സത്യസന്ധവും ആത്മാർത്ഥവുമാണ്; ഇവരെപ്പോലുള്ളവരുടെ കണ്ണുനീര് മുതലകണ്ണീരായാണോ അധികാരിവർഗ്ഗം കാണുന്നത്?' പാചകവാതക വിലവർധനവിനെതിരെ ബിജെപി നേതാക്കൾ പണ്ട് പറഞ്ഞതെല്ലാം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

പഴയ കാലത്തെ പല പ്രസ്താവനകളും പിന്നീട് രാഷ്ട്രീയ നേതാക്കൾക്ക് തന്നെ പാരയാകുന്നത് സൈബർ ലോകം എന്നും ആഘോഷമാക്കാറുണ്ട്. പണ്ട് പറഞ്ഞത് പലതും പിന്നീട് മുക്കാൻ പറ്റാത്ത വിധത്തിൽ പ്രചരിക്കുന്നതോടെ മൗനം പാലിക്കുക മാത്രമാണ് നേതാക്കൾക്ക് മുന്നിലുള്ള ഏക വഴി. ഇത്തവണയും പാചകവാതക വർധനവിന്റെ പേരിൽ ബിജെപി നേതാക്കളെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ.

ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ വൻവർധനയാണ് ഉണ്ടായത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. 850രൂപ 50 പൈസയാണ് പുതിയ വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വർധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടർ വിലയിൽ 284 രൂപ കൂടി. ഇതോടെയാണ് ബിജെപി നേതാക്കളുടെ പഴയ പ്രസ്താവനകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

Stories you may Like

ബിജെപി നേതാക്കളുടെ പഴയ ട്വീറ്റും പ്രതിഷേധത്തിന്റെ ചിത്രങ്ങളും വിഡിയോയും കുത്തിപ്പൊക്കിയാണ് പാചകവാതക വിലവർധനവിനെതിരെ രോഷം കത്തുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുൻപ് പാചകവാതക വിലവർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ശോഭ സുരേന്ദ്രൻ പാചകവാതക വിലവർധനവിനെതിരെ അടുക്കളയിൽ നിന്ന് നൽകുന്ന പ്രതികരണത്തിന്റെ വീഡിയോയും വലിയതോതിലാണ് പ്രചരിക്കപ്പെടുന്നത്. സ്വാമി സന്ദീപാനന്ദ ഗിരി ഇത് ഫേസ്‌ബുക്കിൽ പങ്കുവെക്കുക കൂടി ചെയ്തതോടെ സൈബർലോകം ഏറ്റെടുക്കുകയായിരുന്നു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഈ വീട്ടമ്മ പറയുന്നത് കേൾക്കാതെ പോകരുത്!
ചെറിയരീതിയിൽ അല്ലറചില്ലറ കൃഷിയും മറ്റും ചെയ്ത് ഉപജീവനം പോറ്റിപോരുന്ന ഓരോ വീട്ടമ്മയുടേയും രോദനമാണിത്.
നമ്മളിപ്പോൾ ചർച്ചചെയ്യേണ്ട് ഈ അമ്മ പറയുന്നതല്ലേ മറിച്ച് പൗരത്വംപോലുള്ള വിഷയങ്ങളാണോ ??
ഈ അമ്മയുടെ ഗദ്ഗദവും നെടുവീർപ്പും സത്യസന്ധവും ആത്മാർത്ഥവുമാണ്
ഇവരുടെ വേദനക്ക് ഒരുപരിഹാരം ഉണ്ടാകില്ലേ!
ഇവരെപ്പോലുള്ളവരുടെ കണ്ണുനീര് മുതലകണ്ണീരായാണോ അധികാരിവർഗ്ഗം കാണുന്നത്?
ശോഭനമായ ഒരു ഭാവി ഈനാടിനുണ്ടാവില്ലേ????

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP