Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദുത്വ കാർഡിറക്കി രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ നേരിടാൻ ബിജെപി; കോൺഗ്രസ് അദ്ധ്യക്ഷന്റെ വരവ് പാക്കിസ്ഥാനി പതാകകൾ ഉയർത്തി ആഘോഷിച്ചുവെന്ന് പ്രേരണകുമാരിയുടെ ട്വീറ്റ്; ലീഗിന്റെ പതാകയാണ് പാക്കിസ്ഥാനി പതാകയായി തെറ്റിദ്ധരിച്ചതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ ബിജെപി ലീഗൽ സെൽ സെക്രട്ടറി

ഹിന്ദുത്വ കാർഡിറക്കി രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ നേരിടാൻ ബിജെപി; കോൺഗ്രസ് അദ്ധ്യക്ഷന്റെ വരവ് പാക്കിസ്ഥാനി പതാകകൾ ഉയർത്തി ആഘോഷിച്ചുവെന്ന് പ്രേരണകുമാരിയുടെ ട്വീറ്റ്;  ലീഗിന്റെ പതാകയാണ് പാക്കിസ്ഥാനി പതാകയായി തെറ്റിദ്ധരിച്ചതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ ബിജെപി ലീഗൽ സെൽ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിക്ക് പുറമേ വയനാട്ടിൽ കൂടി മത്സരിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മണ്ഡലത്തിൽ പാക്കിസ്ഥാനി പതാകകൾ ഉയർത്തി ആഘോഷിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ് പ്രേരണകുമാരിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലെ ബിജെപി ലീഗൽ സെൽ സെക്രട്ടറിയും സംഘപരിവാർ സംഘടനയായ പൂർവാഞ്ചൽ മോർച്ച ഡൽഹി സംസ്ഥാന സെക്രട്ടറിയുമാണ് പ്രേരണകുമാരി. സംഗതി ഞെട്ടിപ്പിക്കുന്നതെന്ന് പറഞ്ഞ അവർ എന്തുകൊണ്ടാണ് കോൺ്ഗ്രസ് ഈ മണ്ഡലം തിരഞ്ഞെടുത്തതെന്ന് എല്ലാവർക്കും ഇപ്പോൾ മനസ്സിലായെന്നും ട്വീറ്റ് ചെയ്തു.

മുസ്ലിം ലീഗിന്റെ പതാകയാണ് ബിജെപി നേതാവ് പാക്കിസ്ഥാനി പതാകയായി തെറ്റിദ്ധരിച്ചത്. പലവട്ടം പലരും തെറ്റ് ചൂണ്ടിക്കാണിച്ചെങ്കിലും പ്രേരണകുമാരി അത് തിരുത്താൻ തയ്യാറായില്ല. ലീഗിന്റെ ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ചേർത്തായിരുന്നു ട്വീററ്. വീഡിയോയും ട്വീറ്റും ഒറിജിനൽഎന്ന് കരുതി പലരും അത് റീട്വീറ്റ് ചെയ്തു. പാക്കിസ്ഥാൻ പതാകയല്ല, ലീഗിന്റെ പതാകയാണ് എന്ന് തിരുത്തുന്നവരിൽ ഏറെയും മലയാളികളാണ്.

പ്രേരണകുമരിയുടെ ട്വീറ്റിന് ശക്തമായ പ്രതികരണങ്ങളാണ് വരുന്നത്. ' ഇതാണ് സംഘികളുടെ പ്രശ്‌നം. നമ്മുടെ രാജ്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് അവർക്ക് ഒന്നുമറിയില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ കോൺഗ്രസുമായി ലീഗ് സഖ്യത്തിലായിരുന്നു. ജിന്നയുടെ ലീഗിൽ നിന്നും വിരുദ്ധമായി വിഭജനതതിന് എതിരായ നിലപാടാണ് അവർ സ്വീകരിച്ചുപോന്നത്.' രാഹുൽ ഗാന്ധി ഏതു മണ്ഡലത്തിൽ നിന്നുവേണമെങ്കിലും മത്സരിക്കട്ടെ...നിങ്ങളെന്തിനാണ് ഞെട്ടുന്നത്. കേരള ജനത മതാധിഷ്ഠിത പാർട്ടികളെ പ്രോത്സാഹിപ്പിക്കാറില്ല, ഇങ്ങനെ പലട്വീറ്റുകളും വരുന്നു.

തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുത്വരാഷ്ട്രീയം മുറുകെ പിടിക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് സൂചിപ്പിക്കുന്നതാണ് നേതാക്കളുടെ സമീപകാല പ്രസ്താവനകൾ. പ്രതിപക്ഷനേതാക്കൾ ഹിന്ദുമേഖലകളിൽനിന്ന് ഒളിച്ചോടുകയാണെന്ന് മോദി മഹാരാഷ്ട്രയിലെ വർധയിൽ തുറന്നടിച്ചു. ഹിന്ദുവിഭാഗത്തെ ഭീകരവാദികളായി ചിത്രീകരിച്ച കോൺഗ്രസുകാർ, അതിന്റെ ഫലമാണ് നേരിടുന്നതെന്നും അദ്ദേഹംപറഞ്ഞു.

രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ ബിജെപി രാഷ്ട്രീയമായി കൂടുതൽ ഉപയോഗിക്കുമെന്ന സൂചനയാണ് മോദിയുടേതടക്കമുള്ള നേതാക്കളുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് എന്നും ഹിന്ദുവിഭാഗത്തിന് എതിരായിരുന്നുവെന്ന് പറഞ്ഞ മോദി, ഹിന്ദുമേഖലകളിൽനിന്ന് പ്രതിപക്ഷനേതാക്കൾ ഒളിച്ചോടുകയാണെന്ന് തുറന്നടിച്ചു. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചിരുന്ന അവർ, അതിന്റെ ഫലമാണിപ്പോൾ അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP