Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ബോളിവുഡിലെ ചില സെലിബ്രിറ്റികൾക്ക് പാക് ചാരസംഘടനയായ ഐസ്‌ഐയുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ്; തെളിവുകൾ കൈവശമുണ്ടെന്നും ബൈജയന്ത് ജയ് പാണ്ഡെ

ബോളിവുഡിലെ ചില സെലിബ്രിറ്റികൾക്ക് പാക് ചാരസംഘടനയായ ഐസ്‌ഐയുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ്; തെളിവുകൾ കൈവശമുണ്ടെന്നും ബൈജയന്ത് ജയ് പാണ്ഡെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബോളിവുഡിനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി നേതാവ്. ബോളിവുഡിലെ ചില സെലിബ്രിറ്റികൾക്ക് പാക് ചാരസംഘടനയായ ഐസ്‌ഐയുമായി ബന്ധമുണ്ടെന്ന് പാർട്ടി ദേശീയ വൈസ്പ്രസിഡന്റും വക്താവുമായ ബൈജയന്ത് ജയ് പാണ്ഡെ. ട്വിറ്ററിലാണ് പാണ്ഡെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡിലെ ദേശസ്‌നേഹികൾ ഇത്തരക്കാരെ കരുതിയിരിക്കണമെന്നും ബൈജയന്ത് പാണ്ഡ ആവശ്യപ്പെട്ടു.

സുശാന്ത് സിങ് രജപുത്തിന്റെ മരണത്തെ തുടർന്ന് ബോളിവുഡിലെ ചില പ്രമുഖർക്കെതിരെ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. സ്വജനപക്ഷപാതം, ലോബിയിങ് തുടങ്ങിയ ആരോപണങ്ങളാണ് ഇങ്ങനെ ഉയർന്നത്. ഇതിനിടെയാണ് പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. തന്റെ വാദങ്ങൾ തെളിയിക്കാൻ തക്ക തെളിവുകൾ കൈവശമുണ്ടെന്നാണ് ബൈജയന്ത് ജയ പാണ്ഡ അവകാശപ്പെടുന്നത്. അതേസമയം, ആരെയും പേരെടുത്ത് പരാമർശിക്കാൻ ഇദ്ദേഹം തയ്യാറായില്ല.

ജമ്മുകശ്മീരിൽ കലാപം ഉണ്ടാക്കുന്നതിൽ പങ്കുണ്ടെന്ന് കണക്കാക്കുന്ന ചില പാക്കിസ്ഥാനികളുമായും എൻആർഐകളുമായും ബോളിവുഡിലെ ചിലർക്ക് വ്യക്തിബന്ധങ്ങളും ബിസിനസ് ബന്ധങ്ങളുമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ഇവർക്ക് ഐഎസ്‌ഐയുമായും പാക് സൈന്യവുമായും ബന്ധമുണ്ട്. ഇവരെ അവഗണിക്കാൻ ബോളിവുഡിലെ ദേശസ്‌നേഹികളായ ആളുകൾ തയ്യാറാകണമെന്നും ബൈജയന്ത് ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP