Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല; അവരെ വെടിവെച്ച് കൊല്ലുന്നതുകൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ശബ്ദമുയർത്തി ബിനീഷ് കോടിയേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്

മാവോയിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല; അവരെ വെടിവെച്ച് കൊല്ലുന്നതുകൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ശബ്ദമുയർത്തി ബിനീഷ് കോടിയേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അട്ടപ്പാടിയിൽ തണ്ടർബോർട്ടും മാവോയിസ്റ്റുകളും തമ്മിൽ ഉൾവനത്തിൽ പോരാട്ടം തുടരുകയാണ്. ഒരു മാവോയിസ്റ്റ് കൂടി ഇന്ന് കൊല്ലപ്പെട്ടു . ഇന്നലെ പരുക്കേറ്റ മണിവാസകമാണ് മരിച്ചത്. മഞ്ചക്കണ്ടി വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു. തിരച്ചിലിനായി കൂടുതൽ തണ്ടർബോൾട്ട് അംഗങ്ങളെ നിയോഗിച്ചു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെക്കുറിച്ച് സുപ്രീംകോടതി മാർഗരേഖയനുസരിച്ചുള്ള അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയൽ അന്വേഷണവുമാണ് ഇത്തരം കേസുകളിൽ കോടതി നിർദ്ദേശിച്ചിട്ടുള്ളതെന്നും ബെഹ്‌റ പറഞ്ഞു. അതേസമയം മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നതുകൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് കുറിക്കുന്നു ബിനീഷ് കോടിയേരി തന്റെ ഫേസ്‌ബുക്ക് പേജിൽ.

ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:

മാവോയിസ്‌റ് ആശയങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു. ഉന്മൂലന സിദ്ധാന്തം എന്നതിൽ വിശ്വസിക്കുന്നുമില്ല. അതോടൊപ്പം തന്നെ ചേർത്ത് പറയുന്നു മാവോയിസ്‌റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..
ജനാധിപത്യത്തിൽ വിശ്വസിക്കാത്തവർക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .

മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്.അവരെ വെടിവെച്ച് കൊല്ലുന്നതുകൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .
അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവർസുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേർക്കുന്നു ..കൊല്ലപ്പെട്ടവർക്ക് ഒരു പിടി രക്തപുഷ്പങ്ങൾ ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP