Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ബിഗ്‌ബോസ് 14മത് ഹിന്ദി സീസണുമായി സൽമാൻ ഖാൻ; വാരാന്ത്യത്തിലെ ഒറ്റ ഷൂട്ടിനായി താരം നേടുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം; സീസണിനായി താരത്തിന്റെ പ്രതിഫലം 450 കോടി; ഞെട്ടി ബോളിവുഡ് ലോകവും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യ മുഴുവൻ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് ബിഗേ്‌ബോസ് ഷോ. ബിഗ് ബ്രദർ ഷോയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലേക്കും ബിഗ്‌ബോസ് ഷോ എത്തിയത്. ബിഗോബോസ് പതിപ്പിന്റെ ഹിന്ദി 14ാം സീസൺ ആംരംഭിക്കുകയാണ്. ഒക്ടോബറിലാണ് ഷോ സംപ്രേഷണം ചെയ്തു തുടങ്ങുന്നത്. ഷോയുടെ അവതാരകനായെത്തുന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

നേരത്തെ ബിഗ്ബോസിന്റെ ഒരു എപ്പിസോഡിനായി 15 കോടി രൂപയാണ് സൽമാൻ കൈപ്പറ്റുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ 20 കോടി രൂപയാണ് സൽമാൻ വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിനായി ആകെ 450 കോടി രൂപയുടെ കരാറിനാണ് സൽമാൻ ധാരണയായിരിക്കുന്നത്.

ഷോയുടെ വിർച്വൽ പ്രമോഷനുള്ള ഫീസുൾപ്പെടയാണ് ഈ പ്രതിഫലം. ഒപ്പം കഴിഞ്ഞ സീസണിനു സമാനമായി ഷോ നീണ്ടു പോവുകയാണെങ്കിൽ കൂടുതൽ പണം ഷോ നിർമ്മാതാക്കൾ നൽകും. ബിഗ് ബോസിന്റെ 13ാം സീസൺ 10 എപ്പിസോഡുകൾ കൂടുതൽ എടുത്തിരുന്നു. ഇതിനായി ഒരു ദിവസത്തേക്ക് 7.5 കോടി രൂപയാണ് സൽമാൻ ഖാൻ കൈപ്പറ്റിയത്.

ഈ സീസണിലെ ബിഗ് ബോസ് 12 ആഴ്ചയാണ് ഉണ്ടാവുക എന്നാണ് ഷോയുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മുംബൈ ഫിലിം സിറ്റിയിൽ വെച്ച് നടക്കുന്ന ഷൂട്ടിംഗിനായി എല്ലാ ശനിയാഴ്ചയുമാണ് സൽമാൻ ഖാൻ എത്തേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP