Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നിത്തല ഹരിപ്പാട്ട് മത്സരിച്ചാൽ തോൽപിക്കാൻ നീക്കം; ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ കെ സി വേണുഗോപാലിന് മുഖ്യനാകണം; പി.ടി.തോമസിനെ മന്ത്രിയാക്കാൻ ചരട് വലി; ബാർകോഴക്കേസ് സജീവമാക്കിയതടക്കം ചെന്നിത്തലയ്ക്ക് എതിരെ വൻഗൂഢാലോചന എന്ന് മാധ്യമ പ്രവർത്തകൻ മാർട്ടിൻ മേനാച്ചേരി

ചെന്നിത്തല ഹരിപ്പാട്ട് മത്സരിച്ചാൽ തോൽപിക്കാൻ നീക്കം; ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ കെ സി വേണുഗോപാലിന്  മുഖ്യനാകണം; പി.ടി.തോമസിനെ മന്ത്രിയാക്കാൻ ചരട് വലി; ബാർകോഴക്കേസ് സജീവമാക്കിയതടക്കം ചെന്നിത്തലയ്ക്ക് എതിരെ വൻഗൂഢാലോചന എന്ന് മാധ്യമ പ്രവർത്തകൻ മാർട്ടിൻ മേനാച്ചേരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലമായതോടെ കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ് വരവായി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയാൽ, സ്വാഭാവികമായും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കുമെന്നായിരുന്നു പൊതുധാരണ. എന്നാൽ, ധാരണകൾ എപ്പോൾ വേണമെങ്കിലും അട്ടിമറിക്കപ്പെടാം. ഇബ്രാഹിം കുഞ്ഞിന്റെയും ഖമറുദ്ദീന്റെയും അറസ്റ്റിന് പിന്നാലെ ബാർ കോഴക്കേസിൽ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ കോൺഗ്രസും യുഡിഎഫും പ്രതിരോധത്തിലായി. ഈ പശ്ചാത്തലത്തിൽ യുഡിഎഫ് വിജയിച്ചാൽ രമേശ്് ചെന്നിത്തല മുഖ്യമന്ത്രിയാകാതിരിക്കാൻ കോൺഗ്രസിൽ വൻഗൂഢാലോചന നടക്കുന്നുവെന്നാണ് മാധ്യമ പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരി തന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്. പി.ടി.തോമസ്, ആന്റോ ആന്റണി, കെ.സി.വേണുഗോപാൽ എന്നിവരെയാണ് അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ടിൽ നിന്ന് മത്സരിച്ചാൽ തോൽപിക്കാനും നീക്കം നടക്കുന്നു, ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ കെ സി വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിൽ എത്തി മുഖ്യനാകും, പി.ടി. തോമസിന് മന്ത്രിസ്ഥാനത്തിന് ചരട് വലി എന്നിങ്ങനെയാണ് ഗൂഢാലോചന എന്ന് മാർട്ടിൻ മേനാച്ചേരി ആരോപിക്കുന്നു. എന്തായാലും രമേശ് ചെന്നിത്തലയെ അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പെട്ടന്ന് എഴുതി തള്ളാൻ കഴിയില്ലെന്നും മാധ്യമ പ്രവർത്തകൻ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.

മാർട്ടിൻ മേനാച്ചേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മേശ് ചെന്നിത്തലക്ക് എതിരെ പി ടി തോമസ് - കെ സി വേണുഗോപാൽ - ആന്റോ ആന്റണി കൂട്ടുകെട്ടിൽ വൻ ഗൂഢാലോചനഅടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാതിരിക്കാൻ തൃക്കാക്കര എം എൽ എ പി ടി തോമസ്, ആന്റോ ആന്റണി എം പി, കർണാടകയുടെ ചുമതലയുള്ള എ ഐ സി സി അംഗം കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ വൻ ഗൂഢാലോചന.

ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കി, പി ടി തോമസിന് സംസ്ഥാന മന്ത്രിയാകാനുള്ള ചരട് വലികൾ ആണ് ഇപ്പോൾ തന്നെ അണിയറയിൽ നടക്കുന്നത്. ഇടുക്കിയിൽ സീറ്റ് നിഷേധിക്കപ്പെടുകയും, ഇടുക്കിയിൽ നിന്ന് വൻ ജനാരോഷം ഏറ്റുവാങ്ങിയും ചെയ്ത പി ടി തോമസ് ഉമ്മൻ ചാണ്ടിയുടെഅപ്രീതിക്ക് പാത്രമാകുകയും ചെയ്തു. അതിന് ശേഷം പി ടി തോമസ് ഉമ്മൻ ചാണ്ടിയുമായി തെറ്റിപിരിഞ്ഞ് സീറ്റ് കിട്ടാതെ ധർമ്മ സങ്കടത്തിലായി. പിന്നാലെ പി ടി വി എം സുധീരന്റെ ഗ്രൂപ്പിൽ എത്തുകയും തൃക്കാക്കരയിൽ സീറ്റ് തരപ്പെടുത്തുകയായിരുന്നു.
എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിലെ പ്രതിപക്ഷനിരയിൽ മേൽക്കോയ്മ നേടിയ രമേശ് ചെന്നിത്തലയെ ഒതുക്കാനും, അതുവഴി ഉമ്മൻ ചാണ്ടിയുടെ ഇഷ്ടക്കാരനാകാനും പി ടി തോമസ് എം എൽ എ യുടെ നേതൃത്വത്തിൽ പടനീക്കം ബാംഗ്ലൂരിൽ സജീവമാക്കി.
ബാംഗ്ലൂർ പ്രവാസി കോൺഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന സത്യൻ പൊത്തൂർ, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ പി ടി തോമസ് എം എൽ എയും, ആന്റോ ആന്റണിയെയും മുന്നിൽ നിർത്തിയാണ് അണിയറയിൽ നീക്കം സജിവമാക്കുന്നത്. മാത്രമല്ല എന്ത് വിലകൊടുത്തും ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ടിൽ നിന്ന് മത്സരിച്ചാൽ തോൽപിക്കാനും നീക്കം നടക്കുന്നു.

രമേശ് ചെന്നിത്തലയെ ഒതുക്കുന്നതിന്റെ ഭാഗമായിയാണ് ബാർ കോഴകേസ് സജീവമാക്കിയത്. എന്ത് വിലകൊടുത്തും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി കസേര കാണിക്കരുത് എന്നാണ് പി ടി -ആന്റോ - കെ സി കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നത്.കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ യു ഡി എഫ് അധികാരത്തിൽ വരികയും ഏതെങ്കിലും കാരണത്താൽ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ കെ സി വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിൽ എത്തി മുഖ്യനാകാനുള്ള മോഹവും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ട്. അങ്ങനെയായാൽ പ്രധാന വകുപ്പ് കൈയാളാൻ പറ്റുന്ന മന്ത്രി സ്ഥാനം പി ടി തോമസിന് ലഭിക്കും. ഇതാണ് ഈ നീക്കത്തിലൂടെ പി ടി യും കൂട്ടരും ലക്ഷ്യമിടുന്നത്.കാര്യങ്ങൾ എന്തായാലും രമേശ് ചെന്നിത്തലയെ അങ്ങനെ എഴുതി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പെട്ടന്ന് എഴുതി തള്ളാൻ കഴിയില്ല.
മാർട്ടിൻ മേനച്ചേരി
കൊച്ചി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP