Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്സരാർത്ഥികളോട് പൊട്ടിത്തെറിച്ച് മോഹൻലാൽ; ആദ്യ ആഴ്‌ച്ചയിൽ ഒത്തൊരുമയോടെ പോയ ബി​ഗ് ബോസ് ഹൗസിൽ തർക്കം രൂക്ഷം

മത്സരാർത്ഥികളോട് പൊട്ടിത്തെറിച്ച് മോഹൻലാൽ; ആദ്യ ആഴ്‌ച്ചയിൽ ഒത്തൊരുമയോടെ പോയ ബി​ഗ് ബോസ് ഹൗസിൽ തർക്കം രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബി​ഗ് ബോസിൽ ഉദ്യോ​ഗാർത്ഥികളോട് പൊട്ടിത്തെറിച്ച് മോഹൻലാൽ. ഇന്നത്തെ പ്രമോയിൽ മത്സരാർഥികളോട് പൊട്ടിത്തെറിക്കുന്ന മോഹൻലാലിനെയാണ് കാണാനാകുന്നത്. ഷോയിൽ മോഹൻലാൽ പങ്കെടുക്കുന്ന ദിവസമായ ഇന്ന് ഷോ തുടങ്ങും മുന്നേ തന്നെ മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തുകയായിരുന്നു.

വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് പേർ കൂടി എത്തിയതോടെ തർക്കങ്ങൾ രൂക്ഷമായത്. ദമ്പതിമാരായ ഫിറാസ് ഖാൻ - സജ്‍ന എന്നിവർ ഒരു മത്സരാർഥിയായും നടി മിഷേൽ മറ്റൊരു മത്സരാർഥിയായുമാണ് ബിഗ് ബോസിലേക്ക് കഴിഞ്ഞ ആഴ്‍ച വൈൽഡ് കാർഡ് എൻട്രിയായി എത്തിയത്. ജൂലിയറ്റ് എന്ന തന്റെ ആത്മ മിത്രത്തെ കുറിച്ച് ഡിംപാൽ ബിഗ് ബോസിൽ പറഞ്ഞിരുന്നു. ജൂലിയറ്റ് ഇന്ന് ജീവനോടെ ഇല്ല. ഡിംപാൽ ജൂലിയറ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നും മിഷേൽ പറഞ്ഞു. ഇത് ഫിറോസ് ഖാനും മിഷേലും ചേർന്ന് ഡിംപലിനോട് ചോദിക്കുകുകയും ചെയ്‍തു. തുടർന്ന് ഡിംപാൽ പൊട്ടിക്കരയുകയും പുറത്തുനിന്ന് ബിഗ് ബോസ് കണ്ടവർ ഇത് ഇവിടെ പറയുന്നത് ശരിയല്ലെന്നും മറ്റുള്ളവരും വ്യക്തമാക്കി.

വിഷയത്തിൽ മോഹൻലാൽ വലിയ ദേഷ്യത്തിലാണ് എന്നാണ് പ്രമോ വ്യക്തമാക്കുന്നത്. മത്സരാർഥികളോട് മോഹൻലാൽ ദേഷ്യപ്പെടുന്നതും കാണാം. മറുപടി പറയണം തന്നോട് എന്നാണ് മോഹൻലാൽ പറയുന്നത്. ഫിറോസിനോടും സജ്‍നയോടും മിഷേലിനോടും എഴുന്നേറ്റുനിൽക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടു. എന്താണ് കാരണമെന്ന് അറിയുമോയെന്ന് മോഹൻലാൽ ചോദിച്ചു. ഡിംപാൽ എന്ന് സംശയം പ്രകടിപ്പിച്ച മിഷേലിനോട് മോഹൻലാൽ കയർത്തു. എല്ലാവരും ഞെട്ടലോടെയാണ് രംഗങ്ങൾ കണ്ടത്. തനിക്ക് മറുപടി കിട്ടിയേ തീരൂവെന്നും മോഹൻലാൽ പറഞ്ഞു.

മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ ഇപോൾ എല്ലാ ദിവസവും തർക്കങ്ങളാണ്. ആദ്യ ആഴ്‍ചയിൽ താരതമ്യേന എല്ലാവരും ഒത്തൊരുമിച്ചായിരുന്നുവെന്നും തർക്കങ്ങളുണ്ടെങ്കിൽ തന്നെ പെട്ടെന്ന് പരിഹരിക്കാറുണ്ടായിരുന്നുവെന്നായിരുന്നു പ്രേക്ഷക അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP