Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോ​ദിച്ച് ബുദ്ധിമുട്ടിച്ചു; ചാനൽ സംപ്രേഷണത്തിന് മുമ്പ് അഭിമുഖം പുറത്തുവിട്ട് ഡൊണാൾഡ് ട്രംപ്

ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോ​ദിച്ച് ബുദ്ധിമുട്ടിച്ചു; ചാനൽ സംപ്രേഷണത്തിന് മുമ്പ് അഭിമുഖം പുറത്തുവിട്ട് ഡൊണാൾഡ് ട്രംപ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ചാനൽ സംപ്രേഷണത്തിന് മുമ്പ് തന്റെ അഭിമുഖം പുറത്തുവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവതാരകയുടെ ചോദ്യങ്ങൾ പക്ഷപാതപരമെന്ന് ആരോപിച്ചാണ് ട്രംപ് അഭിമുഖം പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് ചാനലിന് നൽകിയ അഭിമുഖം പുറത്തുവിട്ടത്. സി.ബി.എസ് ന്യൂസ് ചാനൽ നടത്തിയ '60 മിനിറ്റ്' എന്ന അഭിമുഖ പരിപാടിയാണ് ട്രംപ് എഫ്ബിയിൽ പോസ്റ്റ് ചെയ്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനൽ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഈ അഭിമുഖം. ചാനലിന്റെയും അവതാരകയുടെയും പക്ഷാപാതവും വിദ്വേഷവും ധാർഷ്ട്യവും നിറഞ്ഞ നിലപാടുകൾ കാണുക എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് വീഡിയോ പുറത്തുവിട്ടത്.

അഭിമുഖത്തിലുടനീളം അവതാരകയുടെ ചോദ്യങ്ങളിൽ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് പ്രതിരോധത്തിലേയും മറ്റും വീഴ്ച ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായ ട്രംപ് അഭിമുഖം പൂർത്തിയാക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.സിബിഎസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ജോ ബൈയ്ഡന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നും അഭിമുഖത്തിൽ ട്രംപ് ആവർത്തിച്ചു. കടുത്ത ചോദ്യങ്ങൾ തന്നോട് മാത്രമാണ് മാധ്യമങ്ങൾ ഉന്നയിക്കുന്നത്. ഡൊമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈയ്ഡന് മൃദുവായ ചോദ്യങ്ങളാണ് മാധ്യമങ്ങൾ നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP