Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

സ്ലീവ് ലെസ് ടോപ്പിനൊപ്പം സിമ്പിൾ മേക്കപ്പിൽ ഭാവന; വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന അടിക്കുറിപ്പും; വൈറലായി താരത്തിന്റെ സെൽഫി ചിത്രങ്ങൾ

സ്ലീവ് ലെസ് ടോപ്പിനൊപ്പം സിമ്പിൾ മേക്കപ്പിൽ ഭാവന; വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന അടിക്കുറിപ്പും; വൈറലായി താരത്തിന്റെ സെൽഫി ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വിവാഹ ശേഷമായിരുന്നു നടി ഭാവന സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ പുതിയ ഫോട്ടോ സമൂഹ മാധ്യമത്തിൽ ചർച്ചയാകുകയാണ്. സെൽഫി ചിത്രങ്ങളാണ് നടി ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത സ്റ്റൈലിലുള്ള നാല് ചിത്രങ്ങളാണിത്. മേക്കപ്പിൽ അതീവ ഗംഭീര ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. ഭാവന പുത്തൻ ലുക്കിലാണ് ചിത്രത്തിൽ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസിൽ അതിമനോഹരിയായിട്ടാണ്പോസ് ചെയ്തിരിക്കുന്നത്. സ്ലീവ് ലെസ് ടോപ്പിനൊപ്പം സിമ്പിൾ മേക്കപ്പാണ് നടി ഉപയോഗിച്ചിരിക്കുന്നത്

വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. ലോക്ക്ഡൗണിന് ശേഷം തടികൂടിയെന്നും ജിമ്മിൽ പോകാൻ സമയമായെന്നും ഭാവന കുറിച്ചിട്ടുണ്ട്. നടിയുടെ ചിത്രം വൈറലായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാവന കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും ഭാവനയുടെ പുതിയ ലുക്ക് ഏറ്റെടുത്തിട്ടുണ്ട്. കുറെ സ്നേഹം എന്നാണ് ഗായിക സിത്താര കൃഷ്ണകുമാർ ചിത്രത്തിന് നൽകിയ കമന്റ്. ഫയർ സിമ്പലാണ് മറ്റൊരു ഗായികയായ സയനോര ഫിലിപ്പ് കുറിച്ചിരിക്കുന്നത്. ഭാവനയുടെ മിറർ സെൽഫി വൈറലായിട്ടുണ്ട്.

ഭാവനയുടെ ലോക്ക് ഡൗൺകാലത്തെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓരോ ചിത്രത്തിലും വ്യത്യസ്ത ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഇത് ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു. മേക്കപ്പില്ലാത്ത ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വിവാഹത്തിന് ശേഷമാണ് ഭാവന കൂടുതൽ സുന്ദരിയായിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു ഭാവനയുടെ സാരി ചിത്രം. സരിഗമപ ഗ്രാൻഡ് ഫിനാലെ വേദിയിലായിരുന്നു സാരിയിൽ എത്തിയത്. ഇപ്പോൾ നടി അധികവും സിമ്പിൾ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമ്മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേർന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീൻ. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം.

ഭർത്താവ് നവീന്റെ നാടായ ബാ​ഗ്ലൂരിലാണ് താരം ഇപ്പോൾ ഉള്ളത്. സൂപ്പർഹിറ്റ് തമിഴ് ചിത്രം 96ന്റെ കന്നഡ റീമെയ്‌ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇൻസ്പെക്ടർ വിക്രം, ബജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട് കോം എന്നിവയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന കന്നഡ ചിത്രങ്ങൾ.

 

      View this post on Instagram

I wish everything was as easy as getting fat !!! ???? @vinstyletales #PostLockdownWeightGain ????????‍♀️ #TimeToHitTheGym #MirrorsSelfies

A post shared by Mrs June6 ????????‍♀️ (@bhavzmenon) on Oct 9, 2020 at 9:03pm PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP