Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം വീണ്ടും സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു; പൃഥ്വിയും ചാക്കോച്ചനും റിമയും പ്രധാന വേഷത്തിൽ; പ്രഖ്യാപനം ബഷീറിന്റെ ജന്മദിനത്തിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം വീണ്ടും സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു; പൃഥ്വിയും ചാക്കോച്ചനും റിമയും പ്രധാന വേഷത്തിൽ; പ്രഖ്യാപനം ബഷീറിന്റെ ജന്മദിനത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവുമായി സംവിധായകൻ ആഷിഖ് അബു. ബഷീറിന്റെ പ്രശ്സത ചെറുകഥ 'നീലവെളിച്ചം' വീണ്ടും സിനിമയാകുമെന്ന് ആഷിഖ് അബു പ്രഖ്യാപിച്ചു..ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്. പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷൈജു ഖാലിദ് ആണ്.

ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ് ചിത്രത്തിൽ സംഗീതം നിർവ്വഹിക്കുന്നത്. 'ഭാർഗവീനിലയം' എന്ന പേരിൽ നോവൽ നേരത്തെ തന്നെ സിനിമ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നീലവെളിച്ചം സിനിമയാക്കണമെന്ന തന്റെ കൊതി ഇപ്പോഴാണ് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത് എന്നാണ് ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

''സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും'' എന്ന് ആഷിഖ് അബു കുറിച്ചു.

പ്രേതബാധയ്ക്കു കുപ്രസിദ്ധിയാർജിച്ച വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. എഴുത്തുകാരനും പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. 1964ൽ പുറത്തുവന്ന ഭാർഗവീ നിലയത്തിൽ പ്രേംനസീർ, മധു, വിജയനിർമല മുഖ്യകഥാപാത്രങ്ങളായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP