Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടന്ന സംഭവത്തെ ആവിഷ്ക്കരിക്കുന്നത് അതേ ഭാവ തീവ്രതയോടെ; സൂരജ് ടോം ഒരുക്കുന്ന "ബെറ്റർ ഹാഫ്" വെബ് മൂവി ചിത്രീകരണം പുരോഗമിക്കുന്നു

നടന്ന സംഭവത്തെ ആവിഷ്ക്കരിക്കുന്നത് അതേ ഭാവ തീവ്രതയോടെ; സൂരജ് ടോം ഒരുക്കുന്ന

മറുനാടൻ ഡെസ്‌ക്‌

പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ സിനിമകൾക്ക് ശേഷം യുവ സംവിധായകൻ സൂരജ് ടോം ഒരുക്കുന്ന ബെറ്റർ ഹാഫ് വെബ് മൂവി ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. യഥാർത്ഥസംഭവങ്ങളെ പ്രമേയമാക്കി ചിത്രീകരിക്കുക സിനിമയിൽ പതിവാണ് .എന്നാൽ ആ രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി നടന്ന സംഭവത്തെ അതേ ഭാവ തീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ബെറ്റർ ഹാഫ് എന്ന വെബ് മൂവിയിലൂടെ സൂരജ് ടോം. ഒരു കുടുംബത്തിന്റെ യഥാർത്ഥചിത്രം ആവിഷ്ക്കരിക്കുകയും കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളുമാണ് ബെറ്റർ ഹാഫ് മുന്നോട്ട് വെയ്ക്കുന്നത്.

പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരും ചോർന്ന് പോകാതെയുള്ള ആവിഷ്ക്കാരം ഈ വെബ് മൂവിയിലൂടെ പുതിയൊരു ദൃശ്യഭാഷ മുന്നോട്ട് വെയ്ക്കുകയാണ്. സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ മൂല്യങ്ങൾ തന്നെയാണ് ബെറ്റർ ഹാഫിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ വ്യക്തമാക്കി.ഫാൻറസിയോ അതിഭാവുകത്വമോ ഒന്നും ചിത്രം ആവിഷ്ക്കരിക്കുന്നില്ല. വളരെ തന്മയത്വത്തോടെ റിയൽ സ്റ്റോറിയെ പുനരാവിഷ്ക്കരിക്കുകയാണ് ഈ മൂവി. വളരെ സിംപിളായി കഥ പറയുന്നതിലൂടെ കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ബെറ്റർ ഹാഫ് ഒരുക്കുന്നതെന്ന് സംവിധായകൻ സൂരജ് ടോം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീമിന്റെ ബാനറിൽ ഡോ. പി ജി വർഗ്ഗീസാണ് ബെറ്റർ ഹാഫ് നിർമ്മിക്കുന്നത്. പാവ , വികൃതി എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിൻറേതാണ് തിരക്കഥ. മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേൽവിലാസം, പള്ളിക്കൂടം പോകാമലെ (തമിഴ് മൂവി) എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാംസൺ കോട്ടൂരിൻറേതാണ് ബെറ്റർ ഹാഫിന്റെ സംഗീതവും പശ്ചാത്തല സംഗീതവും.

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരിച്ചു വരുന്ന ബെറ്റർ ഹാഫ് രണ്ട് ഷെഡ്യൂളുകളിലാണ് പൂർത്തീകരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നത്. പാ വ , മേരാനാം ഷാജി, മംഗല്യം തന്തുനാനേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോൻ കെ ജോൺ ആണ് ബെറ്റർ ഹാഫിലെ നായകൻ. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ വന്ന പുതുമുഖ താരം മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ രമേശൻ, ഡോ റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കൾ.

ബാനർ-ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം, നിർമ്മാണം-ഡോ. പി.ജി വർഗ്ഗീസ്, സംവിധാനം-സൂരജ് ടോം,രചന-അജീഷ് പി തോമസ് , ഛായാഗ്രഹണം - സാഗർ അയ്യപ്പൻ, ഗാനരചന- റോണ കോട്ടൂർ, സംഗീതം, പശ്ചാത്തല സംഗീതം - സാംസൺ കോട്ടൂർ പ്രൊഡക്ഷൻ കൺട്രോളർ- അമ്പിളി, എഡിറ്റിങ് - രാജേഷ് കോടോത്ത്, ആർട്ട് - അഖിൽ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും - ആരതി ഗോപാൽ, മേക്കപ്പ് - നജിൽ അഞ്ചൽ. പി ആർ ഒ - പി ആർ സുമേരൻ , ചീഫ് അസോ. ഡയറക്ടർ - രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടർ- അനൂപ് അരവിന്ദൻ, സൗണ്ട് ഡിസൈൻ - മനോജ് മാത്യു, സ്റ്റിൽസ്- സിജോ വർഗ്ഗീസ്, പോസ്റ്റർ ഡിസൈൻസ് - ആർട്ടോകാർപസ്, ഡി ഐ - അലക്സ് വർഗ്ഗീസ് സ്റ്റുഡിയോ - ടീം മീഡിയ കൊച്ചി എന്നിവരാണ് അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP