Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത നിന്ദ പോസ്റ്റിട്ടത് താനല്ലെന്നും ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നും എംഎ‍ൽഎയുടെ ബന്ധു; കലാപത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരെന്ന് എംഎ‍ൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി; സംഭവത്തിൽ എസ്.ഡി.പി.ഐ നേതാവടക്കം നിരവധി പേർ കസ്റ്റഡിയിലും; പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; പൊലീസ് സ്റ്റേഷൻ ആക്രമിച്ചും ആക്രമികൾ; അന്വേഷണത്തിനായി ഉന്നത സംഘം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: മത നിന്ദ പോസ്റ്റിട്ടെന്ന് ആരോപിച്ച് ബെംഗലൂരുവിൽ അരങ്ങേറിയ കലാപത്തിലും പൊലീസ് വെടിവയ്‌പ്പിലും വിശദീകരണവുമായി എംഎ‍ൽഎയുടെ ബന്ധു. താൻ അല്ല അത്തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതെന്നും അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നുമാണ് വിശദീകരണം നൽകുന്നത്. എന്നാൽ, സംഭവത്തിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാദമുണ്ടായതിനു പിന്നാലെ എംഎൽഎയുടെ ബന്ധു ഫേസ്‌ബുക്കിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഡെലീറ്റ് ചെയ്ത പോസ്റ്റ് പൊലീസ് തിരിച്ചെടുത്തു. കൂടുതൽ അന്വേഷണവുമായിട്ടാണ് പൊലീസ് രംഗത്തെത്തിയിട്ടുള്ളത്.

വടക്കു-കിഴക്കൻ ബെംഗളൂരുവിലെ കാവൽ ബൈസാന്ധ്രയ്ക്ക് സമീപമാണ് ഇന്നലെ സംഘർഷം അരങ്ങേറിയത്.പുലികേശ നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനു മുൻപിൽ പ്രതിഷേധക്കാർ ഒത്തുകൂടിയത്. എംഎൽഎയുടെ ബന്ധു ഫേസ്‌ബുക്കിൽ മുസ്ലിം വിരുദ്ധ പോസ്റ്റിട്ടെന്ന് ആരോപിച്ചായിരുന്നു സംഘർഷം തുടക്കം കുറിച്ചത്. പ്രതിഷേധക്കാർ എംഎൽഎയുടെ വീടിനു നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. അതേ സമയം ആക്രമണൽ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് എംഎ‍ൽഎ ആരോപിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതിഷേധിച്ച് എംഎൽഎയുടെ വീടിനു മുൻപിൽ വലിയൊരു ജനക്കൂട്ടം ഒത്തുചേരുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം അരങ്ങേറിയത്. സംഭവത്തെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ഓടിയെത്തിയപ്പോൾ നൂറുകണക്കിന് ആളുകൾ കൂടി ഡിജെ ഹാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

പൊലീസ് സ്റ്റേഷനു പുറത്ത് വാഹനങ്ങൾക്ക് തീയിട്ടു. ഫേസ്‌ബുക്ക് പോസ്റ്റിട്ട എംഎൽഎയുടെ ബന്ധുവിനെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സംഭവം നടക്കുമ്പോൾ എംഎൽഎ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ശ്രീനിവാസ് മൂർത്തിയോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. സംഘർഷമുണ്ടായി മിനിറ്റുകൾക്ക് ശേഷം, സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് എംഎൽഎ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മതസ്പർദ്ദ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ട ബന്ധുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.

'എന്റെ മുസ്ലിം സഹോദരങ്ങളോട് ഞാൻ അപേക്ഷിക്കുകയാണ്. നിങ്ങൾ ദയവുചെയ്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. അക്രമാസക്തരാകരുതെന്ന് അപേക്ഷിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കണം. നിങ്ങൾക്കൊപ്പം ഞാനുണ്ട്,'' എംഎൽഎ പറഞ്ഞു.

പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയത് സ്ഥിതി സങ്കീർണമാക്കി. സംഭവത്തിൽ അഡീഷണൽ കമീഷണറടക്കം 60ലധികം പൊലീസുകാർക്കും പരുക്കുണ്ട്. പ്രതിഷേധം തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയപ്പോൾ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്ത് പ്രതികരിക്കുന്നത്. പ്രതിഷേധക്കാർ പൊലീസ് ജീപ്പ്, ബസ് എന്നിവ കത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.എംഎൽഎയുടെ വീടിനു നേരെ ആക്രമണം നടത്തിയവർക്കെതിരെയും പൊലീസിനെ ആക്രമിച്ചവർക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP