Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നു മാസം മുമ്പ് ഫേസ്‌ബുക്കിൽ ഫ്രണ്ടായ യുവതിയെ നേരിൽ കണ്ടതോടെ പ്രണയം മൊട്ടിട്ടു; ആദ്യ സമാഗമത്തിൽ തന്നെ സ്‌നേഹം തുറന്നു പറഞ്ഞതോടെ വിവാഹം നടന്നത് നാല് മണിക്കൂറിനുള്ളിൽ; ദുർഗാ പൂജക്കിടെ സുദീപിന്റെയും പ്രിതാമയുടെയും വിവാഹം നടന്നത് ഒരുനുള്ള് സിന്ദൂരം കൊണ്ട്

മൂന്നു മാസം മുമ്പ് ഫേസ്‌ബുക്കിൽ ഫ്രണ്ടായ യുവതിയെ നേരിൽ കണ്ടതോടെ പ്രണയം മൊട്ടിട്ടു; ആദ്യ സമാഗമത്തിൽ തന്നെ സ്‌നേഹം തുറന്നു പറഞ്ഞതോടെ വിവാഹം നടന്നത് നാല് മണിക്കൂറിനുള്ളിൽ; ദുർഗാ പൂജക്കിടെ സുദീപിന്റെയും പ്രിതാമയുടെയും വിവാഹം നടന്നത് ഒരുനുള്ള് സിന്ദൂരം കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: മൂന്നു മാസം മുമ്പ് ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തുക്കൾ വിവാഹിതരായത് ആദ്യമായി നേരിട്ട് കണ്ട് നാല് മണിക്കൂറിനുള്ളിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സുദീപും പ്രിതാമ ബാനർജിയുമാണ് ആദ്യ സമാഗമത്തിൽ തന്നെ വിവാഹിതരായത്. ദുർഗ്ഗ പൂജയുടെ രണ്ടാം ദിനം രാത്രിയിലായിരുന്നു ഇരുവരുടെയും ആദ്യ കണ്ടുമുട്ടലും വിവാഹവും.

മൂന്ന് മാസം മുമ്പാണ് പശ്ചിമ ബംഗാൾ സ്വദേശികളായ സുദീപും പ്രിതാമയും ഫേസ്‌ബുക്ക് സുഹൃത്തുക്കളാകുന്നത്. ഷിയോരഫുളിയിൽ ബൂട്ടിക്ക് നടത്തുകയാണ് പ്രീതാമ. ജൂലെ 25നാണ് ഇരുവരും ഫേസബുക്കിൽ സുഹൃത്തുക്കളാകുന്നത്. ഫേസ്‌ബുക്കിൽ കണ്ടുമുട്ടിയെങ്കിലും ജോലിത്തിരക്കുകളിൽ പെട്ട് പരസ്പരം കാണാൻ ഇരുവർക്കും അവസരം ലഭിച്ചിരുന്നില്ല. ഏറെ നാളുകളായി നേരിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഇരുവരും ഒടുവിൽ അഷ്ടമി ദിനത്തിൽ ദുർഗ്ഗപൂജ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് കണ്ടുമുട്ടുന്നത്.

അഷ്ടമി ദിനത്തിലെ ദുർഗാപൂജക്കിടെ പരസ്പരം കണ്ടതോടെ ഇരുവരിലും പ്രണയം മൊട്ടിട്ടു. സ്‌നേഹം ഇരുവരും തുറന്നു പറഞ്ഞതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നു മുതൽ എന്ന ചോദ്യത്തിന് ഏറ്റവും അടുത്ത നിമിഷം മുതൽ എന്നായിരുന്നു ഇരുവരുടെയും മറുപടി. അങ്ങനെ നാലുമണിക്കൂറിനുള്ളിൽ തന്നെ നെറുകയിൽ സിന്ദൂരം ചാർത്തി വിവാഹം നടന്നു.

'നെറ്റിയിൽ സിന്ദൂരം അണിഞ്ഞു തരണമെന്ന ആവശ്യം മാത്രമേ വിവാഹ ചടങ്ങുകളുടെ ഭാഗമായി പ്രീതാമ മുന്നോട്ടുവെച്ചിരുന്നുള്ളൂ. ചടങ്ങുകൾക്കൊന്നും വലിയ പ്രാധാന്യം നൽകാത്ത ആളായതിനാൽ അന്ന് തന്നെ ഞങ്ങൾ വിവാഹിതരാവുകയായിരുന്നു', സുദീപ് പറയുന്നു.

തന്റെ കുടുംബാംഗങ്ങൾ യാഥാസ്ഥിതികരാണെങ്കിലും ഒടുവിൽ വിവാഹത്തിന് സമ്മതിച്ചെന്ന് പ്രീതാമ പറയുന്നു. ഏറെ നാളായി 35 കാരനായ സുദീപിനെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ശ്രമിക്കുന്നു. അത് പെട്ടെന്ന് നടന്ന സന്തോഷത്തിലാണ് സുദീപിന്റെ വീട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP