Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുരപ്പൻ വേലകൾക്കിടയിലും കൈയിൽ പിച്ചച്ചട്ടി മാത്രം! നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പൊടിക്കൈയുമായി കടക്കെണിയിൽ പെട്ട പാക്കിസ്ഥാൻ; അസർബൈജാനിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ ബെല്ലി ഡാൻസും; അരേ വാഹ് വിളികളുമായി നിക്ഷേപകർ; ക്ലിപ് വൈറലായതോടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ ചില പൗരന്മാർ

തുരപ്പൻ വേലകൾക്കിടയിലും കൈയിൽ പിച്ചച്ചട്ടി മാത്രം! നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പൊടിക്കൈയുമായി കടക്കെണിയിൽ പെട്ട പാക്കിസ്ഥാൻ; അസർബൈജാനിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ ബെല്ലി ഡാൻസും; അരേ വാഹ് വിളികളുമായി നിക്ഷേപകർ; ക്ലിപ് വൈറലായതോടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ ചില പൗരന്മാർ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ്: അയൽക്കാരന് നേരേ തുരപ്പൻ വേലകൾക്ക് നോക്കുമ്പോഴും പാക്കിസ്ഥാൻ പിച്ചച്ചട്ടിയുമായി നടക്കുകയാണ് പാക്കിസ്ഥാൻ. ബജറ്റ് കമ്മി രൂക്ഷം. എങ്ങനെ സഹായിക്കാമെന്ന് ആലോചിക്കാൻ ഐഎംഎഫ് സംഘം ഈ മാസം വരുന്നു. ഇതൊക്കെയാണ് അവിടെ നടക്കുന്നതെങ്കിലും, നിക്ഷേപകരെ ആകർഷിക്കാൻ ചില പൊടിക്കൈകളും നോക്കുന്നുണ്ട് അവർ. അസർബൈജാനിലെ ബാകുവിൽ നടന്ന ഒരു നിക്ഷേപക സമ്മേളനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പാക്കിസ്ഥാനിലെ ഷർഹദ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് സംഘാടകർ. നിക്ഷേപകരെ സന്തോഷിപ്പിക്കാൻ ബെല്ലി ഡാൻസർമാരെയാണ് ചേംബർ കൊണ്ടുവന്നത്. ഡാൻസർമാർ നിക്ഷേപകരെ ഹരം പിടിപ്പിക്കുന്നതിന്റെയും അരേ വാഹ് മുഴക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങൾ കാട്ടുതീ പോലെ പടരുന്നുണ്ട്. സംഗതി 1.19 മിനിറ്റേയുള്ളു. മാധ്യമ പ്രവർത്തകനായ ഗുൽ ബുഖാരി ഈ ക്ലിപ് ചെറിയ കുറിപ്പോടെ ഷെ.ർ ചെയ്തു. ഒരു ലക്ഷത്തിലേറെ പേർ കണ്ട ക്ലിപ്പിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ക്ലിപ്പ് ഷെയർ ചെയ്യുന്നതിനിടെ ഒരാൾ ചോദിക്കുന്നു, എങ്ങോട്ടാണ് ഈ രാജ്യത്തിന്റെ പോക്ക്?

പ്രതിരോധ ബഡ്ജറ്റ് വെട്ടിക്കുറയ്‌ക്കൊൻ പാക്കിസ്ഥാൻ തയ്യാറെടുക്കുകയാണ്. ബ്ജറ്റ് വിഹിതത്തിൽ കുറവ് വരുത്താൻ സൈന്യം സമ്മതിച്ചതായി പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് വെളിപ്പെടുത്തിയിരുന്നു. ഐ.എം.എഫിൽ നിന്ന് 600 കോടി വായ്പ എടുക്കുന്ന പാക്കിസ്ഥാനോട് ബജറ്റ് കമ്മിയടക്കം കുറച്ചുകൊണ്ടുവരണമെന്ന് ഐ.എം.എഫ് നിർദ്ദേശിച്ചിട്ടുണ്ട്. സൈന്യവുമായി ഭിന്നതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാൻ പാക്കിസ്ഥാനിലെ മുൻ ഭരണാധികാരികളൊന്നും തയ്യാറായിട്ടില്ല. പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ച സൈന്യത്തെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ തന്നെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത്തവണ വിഹിതം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമാക്കാൻ ഇമ്രാൻ ഖാൻ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP