Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെഡ്ഡിം​ഗ് ഷൂട്ടിനിടെ ഏവരെയും ഞെട്ടിച്ച് സ്ഫോടനം; ബെയ്‌റൂട്ട് സ്‌ഫോടനത്തിനിടെ ജീവൻ രക്ഷിക്കാൻ ഓടുന്ന നവവധുവിന്റെ വീഡിയോ വൈറലാകുന്നു

വെഡ്ഡിം​ഗ് ഷൂട്ടിനിടെ ഏവരെയും ഞെട്ടിച്ച് സ്ഫോടനം; ബെയ്‌റൂട്ട് സ്‌ഫോടനത്തിനിടെ ജീവൻ രക്ഷിക്കാൻ ഓടുന്ന നവവധുവിന്റെ വീഡിയോ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

ലബനനിലെ ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ എഴുപതിൽ അധികം പേരാണ് മരിച്ചത്. പരിക്കേറ്റവരും നിരവധിയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സ്‌ഫേടനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വെഡ്ഡിങ് ഷൂട്ട് നടത്തുന്നതിനിടെ സ്‌ഫോടനം സംഭവിച്ചപ്പോൾ ജീവൻ രക്ഷിക്കാൻ ഓടുന്ന നവവധുവിന്റെ വീഡിയോ ആണ് ഇതിലൊന്ന്. വിവാഹ ദിനത്തിൽ വെള്ള ഗൗൺ അണിഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയായിരുന്നു പെൺകുട്ടി. പെട്ടെന്നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഞെട്ടിപ്പോയ പെൺകുട്ടിയെയും കൊണ്ട് വെഡ്ഡിങ് ഷൂട്ട് സംഘം ഓടുന്നത് വീഡിയോയിൽ കാണാം.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടന പരമ്പരയിൽ 78 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. 4000 പേർക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സ്ഫോടനം നടന്ന കെട്ടിടത്തിന്റെ 10 കിലോമീറ്റർ വരെ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപത്ത് വൈകിട്ടോടെയാണ് വൻ സ്ഫോടനമുണ്ടായത്. കിലോമീറ്ററുകളോളം അകലെവരെ പ്രകമ്പനം കൊണ്ടു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു കാരണമന്വേഷിച്ചിറങ്ങിയവരെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം.

തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. വെയർഹൗസിലെ അമോണിയം നെട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് സ്ഫോടനുമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പ്രധാമിക വിവരം. ലബനന്റെ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം എന്നതും ശ്രദ്ധേയമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP