ആ ദുഷ്ടനായ മലയാളി എന്റെ എളാപ്പയാണ്; ദാവൺഗരയിലെ തീപ്പെട്ടി കമ്പനി കാലത്തെ ഇന്നസെന്റിന്റെ കഥ അനുസ്മരിച്ച് ബഷീർ വള്ളിക്കുന്ന്; കുറിപ്പ് വായിക്കാം

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചിരിപ്പിച്ച് ചിരിപ്പിച്ച് നടൻ ഇന്നസെന്റ് വിടവാങ്ങിയപ്പോൾ എത്രയോ പേരാണ് അനുസ്മരണ കുറിപ്പുകൾ എഴുതുന്നത്. അക്കൂട്ടത്തിൽ, ഇന്നസെന്റിന്റെ പഴയകാലത്തെ സൂചിപ്പിക്കുന്ന എഴുത്തുകാരൻ ബഷീർ വള്ളിക്കുന്നിന്റെ പോ്സ്റ്റ് ശ്രദ്ധേയമായി. സിനിമയിൽ വരും മുമ്പ് ഇന്നസെന്റ് ദാവൺഗരെയിൽ തീപ്പെട്ടി കമ്പനി നടത്തി പൊളിഞ്ഞ കാലത്തെ തന്റെ എളാപ്പയുടെ അനുഭവകഥയാണ് ബഷീർ വള്ളിക്കുന്ന് കുറിക്കുന്നത്.
പോസ്റ്റ് വായിക്കാം:
ഇന്നസെന്റിന് കർണാടകയിലെ ദാവൺഗരെയിൽ ഒരു തീപ്പെട്ടിക്കമ്പനി ഉണ്ടായിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പാണ്.. എന്റെ ഉപ്പക്ക് ദാവൺഗരെയിൽ കച്ചവടമുള്ള കാലം. ഉപ്പ മാത്രമല്ല ഉപ്പയും എളാപ്പമാരും ഞങ്ങളുടെ കുടുംബത്തിലെ മിക്കവാറും എല്ലാവരും അവിടെയുള്ള കാലം..
തീപ്പെട്ടി കമ്പനി വിജയിച്ചില്ല. കടത്തിലും മറ്റുമായി ഇന്നസെന്റ് അവിടം വിട്ടു. എന്റെ എളാപ്പക്ക് അന്ന് ദാവൺഗരെ ബി ടി സ്ട്രീറ്റിൽ ഒരു വാച്ച് റിപ്പയർ ഷോപ്പുണ്ട്.. ഉപ്പ നടത്തിയിരുന്ന ഹോട്ടലിന്റെ മറുവശത്തുള്ള റോഡ്. വർഷങ്ങളോളം എളാപ്പ അവിടെ വാച്ച് റിപ്പയർ ഷോപ്പ് നടത്തിയിട്ടുണ്ട്. (പിന്നീട് സ്വിട്സര്ലാണ്ടിൽ നിന്ന് ട്രെയിനിങ് കഴിഞ്ഞു സൗദിയിൽ റോളക്സിൽ ചേരുന്നത് വരെ അവിടെയായിരുന്നു). എളാപ്പയുടെ റിപ്പയർ ഷോപ്പിന്റെ അടുത്ത് ഒരു ഷെട്ടിയുടെ കടയുണ്ട്. സിഗററ്റും തീപ്പെട്ടിയുമെല്ലാം ഹോൾസെയിലായി വില്‍ക്കുന്ന കടയാണ്.
ഷെട്ടി എളാപ്പയുടെ അടുത്ത് വന്ന് മിക്കപ്പോഴും ഒരു പരാതി പറയും.. തീപ്പെട്ടിക്കമ്പനി നടത്തിയിരുന്ന നിങ്ങളുടെ നാട്ടുകാരൻ എനിക്ക് കുറച്ച് കാശ് തരാനുണ്ട്.. അയാൾ കമ്പനി ഒഴിവാക്കി പോയി. എന്റടുത്ത് അഡ്രസ് ഒന്നുമില്ല, എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ സഹായിക്കണം. എന്റെ ഉപ്പയും എളാപ്പയുമൊക്കെയാണ് ദാവൺഗരെ മലയാളി അസോസിയേഷന്റെ അക്കാലത്തെ പ്രധാന ഭാരവാഹികൾ. അതുകൊണ്ട് ഇത്തരം പരാതികൾ പതിവാണ്.
ഇന്നസെന്റ് അന്ന് അറിയപ്പെടുന്ന ഒരാൾ അല്ലാതിരുന്നതുകൊണ്ടാവണം അദ്ദേഹത്തെ ബന്ധപ്പെടാൻ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാട്ടിലെ വിലാസവും അറിയില്ല.. ഷെട്ടിയും പരാതിയുമായി അങ്ങനെ കുറെ കാലം കഴിഞ്ഞു. അതിനിടക്ക് ഇന്നസെന്റ് ഒരു നടനായി വളർന്നു. മനോരമയിലോ നാനയിലോ (എളാപ്പ കൃത്യമായി ഓർക്കുന്നില്ല) അദ്ദേഹത്തിന്റെ ഒരു അഭിമുഖം വന്നു. ആ അഭിമുഖത്തിൽ ഇന്നസെന്റ് തന്റെ പഴയ കാലം ഓർക്കുന്നുണ്ട്.. ദാവൺഗരെയിൽ തീപ്പെട്ടി കമ്പനി നടത്തിയതും കടങ്ങൾ വന്നതുമെല്ലാം അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ഷെട്ടിക്ക് പണം കൊടുക്കാനുള്ളതും അദ്ദേഹത്തെ കാണാൻ ദാവൺഗരെയിൽ പോകണമെന്നുമൊക്കെ അതിൽ പറയുന്നുണ്ട്. ഈ അഭിമുഖം എളാപ്പയും വായിച്ചു. ഇത് നമ്മുടെ ഷെട്ടി തന്നെ എന്ന് ഉറപ്പായി. വാരികയിലുണ്ടായിരുന്ന ഇന്നസെന്റിന്റെ വിലാസത്തിൽ ഷെട്ടിയുടെ കാര്യം സൂചിപ്പിച്ച് എളാപ്പ കത്തയച്ചു.
ഉടനെ ഇന്നസെന്റിന്റെ മറുപടി വന്നു. അദ്ദേഹത്തേയും കൂട്ടി നാട്ടിലെത്താൻ. എളാപ്പക്ക് അന്ന് പോകാൻ കഴിയാതിരുന്നതിനാൽ മറ്റൊരു മലയാളിയെയും കൂട്ടി ഇരിങ്ങാലക്കുടയിലേക്ക് ഷെട്ടിയെ വിട്ടു. അദ്ദേഹം അവിടെ എത്തിയപ്പോൾ ഇന്നസെന്റ് ഷൂട്ടിങ് ലൊക്കേഷനിലാണ്. വീട്ടുകാർ അദ്ദേഹത്തെ ബന്ധപ്പെട്ട് കൊടുക്കാനുള്ള കാശ് കൊടുത്തു. ഷെട്ടിയും ഹാപ്പി എളാപ്പയും ഹാപ്പി.
എല്ലാം തമാശ രൂപത്തിൽ പറയുന്ന ആളാണല്ലോ ഇന്നസെന്റ്.. പിന്നീടൊരിക്കൽ ഒരഭിമുഖത്തിൽ ദാവൺഗരെയിൽ തീപ്പെട്ടി കച്ചവടത്തിന്റെ കാര്യം പറയുന്ന കൂട്ടത്തിൽ അവിടെയുള്ള 'ദുഷ്ടനായ' ഒരു മലയാളിയെക്കുറിച്ച് ഇന്നസെന്റ് തമാശ പറയുന്നുണ്ട്. 'ഒരഭിമുഖത്തിൽ തീപ്പെട്ടിക്കമ്പനി കടം വന്ന് പൊട്ടിയ കാര്യം പറഞ്ഞു, ദുഷ്ടനായ ഒരു മലയാളി കടം കൊടുക്കാനുണ്ടായിരുന്ന ഷെട്ടിക്ക് അത് കാണിച്ചു കൊടുത്തു' എന്നൊക്കെ.. ഇന്നസെന്റിന് മാത്രം പേറ്റന്റുള്ള ആ സ്വതഃസിദ്ധമായ തമാശയിൽ പരാമർശിക്കപ്പെട്ട 'ദുഷ്ടനായ മലയാളി' എന്റെ എളാപ്പയാണ്..
സാധാരണ ഗതിയിൽ വലിയ നിലയിലെത്തിയാൽ ആളുകൾ പഴയ കാലം മറക്കും.. ആ കാലഘട്ടത്തെ ഓർക്കാൻ പോലും ഇഷ്ടപ്പെടില്ല.. ഇന്നസെന്റ് അങ്ങനെയായിരുന്നില്ല.. തന്റെ പഴയ കാലം ഒരിക്കലും മറന്നില്ല. വലിയ ഉയരങ്ങൾ കീഴടക്കിയപ്പോഴും പഴയ കാലം ഗൃഹാതുരതയോടെ അദ്ദേഹം ഓർത്തുകൊണ്ടിരുന്നു. അവയൊക്കെ ആളുകളോട് തുറന്നു പറഞ്ഞു. ഒന്നും മറച്ചു വെക്കാത്ത ആ തുറന്ന് പറച്ചിലാണ് ഷെട്ടിയെ രക്ഷിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മകനെ അവസാനമായി ഒരു നോക്ക് കാണണം എന്ന അമ്മയുടെ ആഗ്രഹം സാധിച്ചു; സുധിയുടെ മൃതദേഹം കൊല്ലത്ത് എത്തിച്ച ശേഷം രാത്രി തന്നെ കോട്ടയത്തേക്ക് കൊണ്ടുപോയി; വേദികളിൽ ചിരിമഴ തീർത്ത കൊല്ലം സുധിക്ക് ഇന്ന് കോട്ടയം വാകത്താനത്ത് അന്ത്യവിശ്രമം; പ്രിയതാരത്തിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- ബ്രിട്ടനിൽ അവസരം കുറയുന്നുവെന്ന സൂചന വന്നതോടെ മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്; വിസ ഏജൻസികൾ ചാകര തേടി സജീവമായി; കഴിഞ്ഞ വർഷം എത്തിയത് 29,000 വിദ്യാർത്ഥികൾ; ട്രെൻഡ് തിരിച്ചറിഞ്ഞു സത്വര നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ; ആറ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിലക്ക്; സൂക്ഷിച്ചില്ലെങ്കിൽ മലയാളികൾക്കുള്ള മറ്റൊരു വാതിലും അടയും
- ഗെലോട്ടുമായി കൈകൊടുത്തു മുന്നോട്ടു പോയാൽ ഭാവിയില്ല; ബിജെപി പാളയത്തിലേക്ക് പോകാനും വയ്യ! സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പ്രഗതിശീൽ കോൺഗ്രസ് എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; അണിയറയിൽ തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോർ; പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ റാലി നടത്തി പ്രഖ്യാപനം
- പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്സ് ഉപേക്ഷിക്കാനാകാതെ നഴ്സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
- കരാട്ടെ ബ്ലാക്ക് ബെൽറ്റ്; ദുബായിൽ ഫിറ്റ്നസ് ട്രെയിനർ; രണ്ട് ചാനലുകളിൽ സീരിയൽ അസി. ഡയറക്ടർ; ടാറ്റൂ ആർട്ടിസ്റ്റും ഫാഷൻ ഡിസൈനറും; സഞ്ചാരം സ്പോർട്സ് ബൈക്കിൽ; എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭിയുടെ 'പ്രൊഫൈൽ' കണ്ട് ഞെട്ടി പൊലീസ്
- ജസീലിനെ കാനഡയിലേക്ക് കൊണ്ടു പോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും ലിൻസി വാഗ്ദാനം ചെയ്തു; കാര്യങ്ങൾ ഒന്നും നടക്കാതെ വന്നപ്പോൾ ചവിട്ടിയും ഇടിച്ചു കൊലപാതകം; ഇരുവരും കൊച്ചിയിൽ എത്തിയതിലും ദുരൂഹത; മറ്റേതെങ്കിലും ഇടപാട് നടന്നിട്ടുണ്ടോ എന്നതിലും അവ്യക്തത; ഹോട്ടൽ മുറിയിലെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ
- ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥി പ്രതിഷേധം ഇരമ്പുന്നു; വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടിൽ കോളേജ് മാനേജ്മെന്റും; അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു; കോളേജിന് മുന്നിൽ വൻ പൊലീസ് സന്നാഹം; മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ
- കാറിൽ നിന്നു ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചപ്പോൾ അത് മൊബൈലിൽ സംസാരമായി; കറുത്ത ഷർട്ടിട്ടു കാറോടിച്ച ആൾ സീറ്റ് ബൽറ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തൽ! ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിൽ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോൾ മൂന്നുകാലുകൾ കണ്ടതും നിയമലംഘനം; ജനങ്ങളെ വട്ടം ചുറ്റിക്കുമോ എ ഐ ക്യാമറകൾ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍