Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു പൊലീസ് ഓഫീസർ എന്ന നിലക്ക് എനിക്കിവിടെ മതവും ജാതിയുമില്ല; ഞാൻ ധരിച്ചിരിക്കുന്ന പൊലീസ് യൂണിഫോമാണ് എന്റെ മതം; അന്വേഷണം തുടങ്ങിയപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു പോയി; ഹരിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു; കത്വ കേസിൽ വിധി വന്നപ്പോൾ ബഷീർ വള്ളിക്കുന്ന് എഴുതുന്നു ഇവരെക്കൂടി നാം അറിയണം: ശ്വേതാംബരി ശർമ്മയെ

ഒരു പൊലീസ് ഓഫീസർ എന്ന നിലക്ക് എനിക്കിവിടെ മതവും ജാതിയുമില്ല; ഞാൻ ധരിച്ചിരിക്കുന്ന പൊലീസ് യൂണിഫോമാണ് എന്റെ മതം; അന്വേഷണം തുടങ്ങിയപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു പോയി; ഹരിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു; കത്വ കേസിൽ വിധി വന്നപ്പോൾ ബഷീർ വള്ളിക്കുന്ന് എഴുതുന്നു ഇവരെക്കൂടി നാം അറിയണം: ശ്വേതാംബരി ശർമ്മയെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കത്വ പീഡനക്കേസിൽ നിർണായക വിധി വരാനിടയാക്കിയത് കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ച നിരവധി പേരുടെ പ്രയത്‌നഫലമായാണ്. സമുദായ ബന്ധം ചൂണ്ടിക്കാട്ടിയും ജാതിയുടെയും മതത്തിന്റെയും പേരിൽ പലതവണ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായും രമേശ് കുമാർ ജല്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏക വനിതയാണ് ശ്വേതംബരി ശർമ്മ.ശ്വേതാംബരി ശർമ പറഞ്ഞിരുന്നു. കേസിൽ പൊലീസുകാർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന്റെയും അന്വേഷണസംഘത്തിലെ അംഗങ്ങളെ കുറിച്ച് സംഘപരിവാർ മതാടിസ്ഥാനത്തിൽ, കള്ളക്കഥകൾ ചമച്ചതും എങ്ങനെയെന്് അവർ വിശദീകരിച്ചിരുന്നു. ശേതാംബരി ശർമയെ കുറിച്ച് ബഷീർ വള്ളിക്കുന്ന് 2018 ഏപ്രിൽ 16 ന് ഇട്ട പോസ്റ്റ് റീപോസ്റ്റ് ചെയ്തു.

അതിങ്ങനെ:

ഇവരെക്കൂടി നാം അറിയണം. ശ്വേതാബംരി ശർമ്മ..

തങ്ങൾക്കെതിരെ ഉണ്ടായ ജനരോഷം തണുപ്പിക്കുവാൻ സംഘപരിവാരം ആസിഫ കേസിനെക്കുറിച്ച് പുതിയ കള്ളക്കഥകൾ പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.. ആസിഫയുടെ പിതാവെന്ന് അവകാശപ്പെട്ട് ഒരാളെ മേക്കപ്പിട്ട് കൊണ്ടുവന്ന വീഡിയോ വരെയുണ്ട് അക്കൂട്ടത്തിൽ. അന്വേഷണ സംഘത്തെക്കുറിച്ചും അതിലെ അംഗങ്ങളുടെ മതത്തെക്കുറിച്ചുമൊക്കെയാണ് കള്ളക്കഥകൾ ഇറങ്ങിത്തുടങ്ങിയിട്ടുള്ളത്.

ഒരു കാശ്മീരി പണ്ഡിറ്റായ രമേശ് കുമാർ ജല്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏക വനിതയാണ് ശ്വേതംബരി ശർമ്മ.

അവരുടെ വാക്കുകൾ കേൾക്കൂ..

'അന്വേഷണം തുടങ്ങിയപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു പോയി. ഹരിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു. എന്നാലും പ്രതികളെ കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചു. ദിവ്യമായ ഏതോ ഒരു ശക്തി ഞങ്ങൾക്ക് കരുത്ത് നല്കിയ പോലെ.. ദുർഗാ മാതാവിന്റെ കരസ്പർശം ഞങ്ങളുടെ ശിരസ്സിൽ ഉള്ളത് പോലെ'

'പ്രതികളിൽ ഭൂരിഭാഗവും ബ്രാഹ്മണന്മാർ ആയിരുന്നതിനാൽ അവർ എന്നെ പല വഴികളുടെ സ്വാധീനിക്കാൻ ശ്രമിച്ചു. നമ്മളൊക്കെ ഒരു മതത്തിലും ജാതിയിലും പെട്ടവരല്ലേ, ഒരു മുസ്ലിം കുട്ടിയുടെ കാര്യത്തിൽ നമ്മുടെ വിഭാഗത്തിൽ പെട്ടവരെ പ്രതികളാക്കുന്നത് തടയണം' എന്നതായിരുന്നു അവരുടെ ആവശ്യം. ഞാൻ അവരോട് പറഞ്ഞു..

ഒരു പൊലീസ് ഓഫീസർ എന്ന നിലക്ക് എനിക്കിവിടെ മതവും ജാതിയുമില്ല, ഞാൻ ധരിച്ചിരിക്കുന്ന പൊലീസ് യൂണിഫോമാണ് എന്റെ മതം

ഞങ്ങളെ സ്വാധീനിക്കാൻ ഒരു വഴിയുമില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് അവർ തെരുവിൽ പ്രക്ഷോഭത്തിനും ദേശീയ പതാകയേന്തി പ്രകടനത്തിനും തുനിഞ്ഞത്. ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട ദേവസ്ഥാനത്ത് കയറി ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തെളിവുകൾ ശേഖരിച്ചത് ഞാനാണ്. ഈ കേസിന്റെ ഭീകരത മനസ്സിലാക്കിയപ്പോൾ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. വീട്ടിൽ എന്റെ ഭർത്താവിന്റെയും മകന്റേയും കാര്യങ്ങൾ നോക്കാൻ പോലും കഴിയാതായി. ദൈവത്തിന് സ്തുതി, ആരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കേസന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.'

ശ്വേതാബംരി ശർമ്മയെപ്പോലുള്ള ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മനുഷ്യരാണ് നമ്മുടെ മണ്ണിന്റെ കരുത്ത്.. അത്തരം മനുഷ്യർക്ക് മുന്നിൽ അഭിമാനത്തോടെ കൈകൂപ്പുക നാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP