Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

‘നമ്മൾ പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടൻ’; ഇന്ധന വിലയിൽ ട്രോളുമായി ബാലചന്ദ്ര മേനോൻ

‘നമ്മൾ പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടൻ’; ഇന്ധന വിലയിൽ ട്രോളുമായി ബാലചന്ദ്ര മേനോൻ

മറുനാടൻ ഡെസ്‌ക്‌

സകല റെക്കോഡുകളും തകർത്ത് കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ച്‌ ട്രോളുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. 1968ൽ പെട്രോളടിച്ചതിന്റെയും 2021ൽ പെട്രോളടിച്ചതിന്റെയും ബില്ലുകൾ തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് ഇന്ധനവിലയുടെ കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചത്. 63ൽ ഒരു ലിറ്റർ പെട്രോളിന് 72 പൈസയായിരുന്നു വിലയെങ്കിൽ 2021ൽ എത്തുമ്പോൾ ഒരു ലിറ്ററിന്റെവില 88 രൂപയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം ഈ ബില്ലുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘നമ്മൾ പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടൻ’ എന്ന കുറിപ്പിലൂടെ അദ്ദേഹം ഇതിനെതിരെ പരിഹാസമുയർത്തുന്നുമുണ്ട്. കേന്ദ്ര സർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ച ഇന്ന് ഇക്കാര്യത്തിന് പ്രസക്തിയുണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാണിക്കുന്നു.

പോസ്റ്റിനുതാഴെ വലിയ രാഷ്ട്രീയ ചർച്ചയും ആരംഭിച്ചിട്ടുണ്ട്. അതേസമയം ജനുവരി 27ന് ഉണ്ടായ ഏറ്റവും പുതിയ ഇന്ധനവിലവർധന അനുസരിച്ച് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തലസ്ഥാനജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90ന് അരികിലെത്തിയിരുന്നു.

Relevant on a BUDGET day... that's ALL your honour !

Posted by Balachandra Menon on Monday, February 1, 2021

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP