Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ നിനക്കുവേണ്ടിയുള്ളതാണ്; പ്രണയം വെളിപ്പെടുത്തി പൂനം ബജ്‌വ

ഞാൻ നിനക്കുവേണ്ടിയുള്ളതാണ്; പ്രണയം വെളിപ്പെടുത്തി പൂനം ബജ്‌വ

മറുനാടൻ ഡെസ്‌ക്‌

2005ൽ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് നടി പൂനം ബജ്‌വയുടെ അരങ്ങേറ്റം. 2008ൽ സേവൽ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി. 2011ൽ റിലീസ് ചെയ്ത ചൈന ടൗണിലൂടെ മലയാളികളുടെയും പ്രിയതാരമായി പൂനം മാറി. പിന്നീട് വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ജി.വി.പ്രകാശ് ചിത്രം കുപ്പത്തു രാജയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. പഞ്ചാബി കുടുംബത്തിൽ ജനിച്ച പൂനം മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താൻ പ്രണയത്തിലാണെന്ന് തുറന്നു പറയുകയാണ് തെന്നിന്ത്യൻ സുന്ദരി.

കാമുകന്റെ പിറന്നാൾ ദിനത്തിലാണ് തന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് താരം ആരാധകരെ അറിയിച്ചത്. സുനീൽ റെഡ്ഡിയാണ് താരത്തിന്റെ കാമുകൻ. പ്രണയം നിറച്ച കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

പിറന്നാൾ ആശംസകൾ സുനിൽ. എന്റെ വേരുകൾക്ക് പിടിച്ചുനിർത്തുന്ന നിലത്തിന്, എന്റെ ചിറകുകൾക്ക്. സുന്ദരനായ ഈ ചെക്കന് പിറന്നാൾ ആശംസകൾ. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. എന്റെ വമ്പൻ സ്വപ്‌നങ്ങളുടെ കോ ക്രിയേറ്ററിന്. എല്ലാ നിമിഷങ്ങളും മാന്ത്രികമാണ്. ഞാൻ നിനക്കുവേണ്ടിയുള്ളതാണ്. എല്ലാ സന്തോഷങ്ങളും ആഘോഷങ്ങളും മികച്ച ആരോഗ്യവും പ്രണയവും യാത്രയുമെല്ലാം ഈ നിമിഷം മുതൽ എല്ലാക്കാലവുമുണ്ടാകട്ടെ. വാക്കുകൾകൊണ്ട് പറയാൻ പറ്റാത്തത്ര ഞാൻ നിന്നെ സ്‌നേഹിക്കുന്നു.- പൂനം കുറിച്ചു.

 

      View this post on Instagram

Birthday greetings????????????@suneel1reddy!!!To My roots, my ground and my wings!Happy Happy Birthday to this handsome guy, beautiful soul, my partner in crime,life mate, romantic date,play mate ,soul mate,my co creator in all dreams gigantic,all moments magical!! I intend for you, all the happiness ,joy, good health,excitement love ,fun, frolic ,travel from this moment on, forever! Many many happy returns of the day booboo! !! I love you more than words could ever say ! P.s.much as I never believed in pda ,esp on IG,the bug has gotten to me and here it is .????????????????

A post shared by Poonam Bajwa (@poonambajwa555) on Oct 27, 2020 at 10:45pm PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP