Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയദിനം ആഘോഷിക്കുന്നവരെ 'പാഠം' പഠിപ്പിക്കാൻ ബജ്‌റംഗ് ദളിന്റെ 'ഭീഷണി വിവാഹം' ! ഹൈദരാബാദിലെ പാർക്കിലെത്തിയ കമിതാക്കളെ നിർബന്ധിച്ച് താലികെട്ടിച്ചതിന് പിന്നാലെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു; പ്രണയദിനം സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന നിലപാടുമായി ബജ്‌റംഗ് ദൾ നടത്തിയ 'കല്യാണത്തിൽ' പ്രതിഷേധം ശക്തം

പ്രണയദിനം ആഘോഷിക്കുന്നവരെ 'പാഠം' പഠിപ്പിക്കാൻ ബജ്‌റംഗ് ദളിന്റെ 'ഭീഷണി വിവാഹം' ! ഹൈദരാബാദിലെ പാർക്കിലെത്തിയ കമിതാക്കളെ നിർബന്ധിച്ച് താലികെട്ടിച്ചതിന് പിന്നാലെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു; പ്രണയദിനം സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന നിലപാടുമായി ബജ്‌റംഗ് ദൾ നടത്തിയ 'കല്യാണത്തിൽ' പ്രതിഷേധം ശക്തം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രണയദിനം ആഘോഷിക്കുന്നവരെ 'പാഠം' പഠിപ്പിക്കുമെന്ന നിലപാടിലാണ് ബജ്‌റംഗ് ദൾ പ്രവർത്തകർ. ഏതാനും ദിവസം മുൻപ് ഇവരുടെ ഭാഗത്ത്‌ നിന്നുമുണ്ടായ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ കടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർക്കിലെത്തിയ കമിതാക്കളെ നിർബന്ധിച്ച് താലികെട്ടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച ഹൈദരബാദിലെ മെഡ്ചൽ കണ്ട്ലകോയ ഓക്സിജൻ പാർക്കിലാണ് സംഭവം.

പാർക്കിൽ അൽപനേരം സംസാരിച്ചിരിക്കാമെന്ന് കരുതിയാണ് കമിതാക്കളെത്തിയത്. എന്നാൽ നിമിഷങ്ങൾക്കകം തന്നെ ഇവരെ ബജ്‌റംഗ് ദൾ പ്രവർത്തകർ വളയുകയും നിർബന്ധിച്ച് താലി കെട്ടിക്കുകയുമായിരുന്നു. ദൾ പ്രവർത്തകരിലൊരാൾ യുവാവിനെ അഭിനന്ദിക്കുന്നതും ഇവർ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിലുണ്ട്. പ്രണയദിനം ദിനം ആഘോഷിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് ബജ്‌റംഗ് ദൾ ആദ്യമേ ഭീഷണി മുഴക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നിർബന്ധിച്ച് താലികെട്ടിക്കൽ അരങ്ങേറിയത്. ഇതിനെതിരെ പരാതികളൊന്നും ലഭിച്ചില്ലെന്നാണു പൊലീസ് ഭാഷ്യം. ഇത്തരം സദാചാര ഗുണ്ടായിസത്തിനെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾ ശക്തമാണ്. പ്രണയദിനം സംസ്‌കാരത്തിനു യോജിച്ചതല്ല എന്ന നിലപാടാണ് ബജ്‌റംഗ് ദൾ സ്വീകരിച്ചിരിക്കുന്നത്. പ്രണയദിന ആഘോഷങ്ങൾക്കെതിരെ എല്ലാ വർഷവും ചില സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധവും നടത്താറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP