Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിക്കടുത്തുള്ള ഇലട്രിക്കൽ റൂമിൽ സൂക്ഷിച്ചിരിക്കുന്ന ഏണി താനേ നടക്കുന്നു! ഇലട്രിക്കൽ വർക്ക് ചെയ്യുന്ന റോബിൻ ഒന്നുതൊട്ടാൽ നടന്നുതുടങ്ങുമെന്ന് പറയുന്ന ഈ അത്ഭുത ഏണിയുടെ രഹസ്യം എന്താണ്; ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ബൈജുരാജിന്റെ വീഡിയോ കാണാം

സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിക്കടുത്തുള്ള ഇലട്രിക്കൽ റൂമിൽ സൂക്ഷിച്ചിരിക്കുന്ന ഏണി താനേ നടക്കുന്നു!  ഇലട്രിക്കൽ വർക്ക് ചെയ്യുന്ന റോബിൻ ഒന്നുതൊട്ടാൽ നടന്നുതുടങ്ങുമെന്ന് പറയുന്ന ഈ അത്ഭുത ഏണിയുടെ രഹസ്യം എന്താണ്; ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ബൈജുരാജിന്റെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാം ജീവിക്കുന്നത് ആധുനിക ശാസ്ത്രയുഗത്തിലാണെന്ന് പറയുമ്പോഴും, അന്ധവിശ്വാസങ്ങളെ പ്രോൽസാഹിപ്പിക്കുന്ന വീഡിയോകളും വാർത്തകളും സോഷ്യൽ മീഡിയയിൽ ധാരാളമായി പ്രത്യക്ഷപ്പെടാറുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു അമ്പലത്തിലെ മണി താനേ അടിയുന്നുവെന്നതും, കണ്ണൂരിലെ ഒരു ക്ഷേത്രത്തിലിട്ട പൂക്കളം താനെ തെന്നി നീങ്ങിയതും അടക്കമുള്ള നിരവധി കുപ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴിയ ഈയിടെ പ്രചരിച്ചത്. ഇപ്പോൾ താനേ നടക്കുന്ന ഒരു ഏണിയാണ് സോഷ്യൽ മീഡിയയിൽ താരമായത്.

സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിക്കടുത്തുള്ള ഇലട്രിക്കൽ റൂമിൽ സൂക്ഷിച്ചിരിക്കുന്ന ഏണി, ഇലട്രിക്കൽ വർക്ക് ചെയ്യുന്ന റോബിൻ ഒന്ന് തൊട്ടാൽ താനേ നടക്കുമെന്നാണ് പറയുന്നത്. താനേ അടിക്കുന്ന മണിയുടെ അടക്കം രഹസ്യം പൊതുജനത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത ശാസ്ത്രപ്രചാരകനും പ്രഭാഷകനുമായ ബൈജുരാജാണ് പുതിയ പ്രചാരണത്തിന്റെയും മുനയൊടിച്ചത്. ഇത് താനെ സംഭവിക്കുന്നതാണെന്നും ഭൂഗുരുത്വവും, പ്രദേശത്തിന്റെ ചരിവും, കൂടാതെ ഏണിയുടെ ഒരുവശത്തായുള്ള ആട്ടവും കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശാസ്ത്രലോകം എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലുടെയാണ് ബൈജുരാജ് പുറത്തുവിട്ട വീഡിയോ ഇങ്ങനെയാണ്.

'സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിക്കടുത്തുള്ള ഇലട്രിക്കൽ റൂമിൽ സൂക്ഷിച്ചിരിക്കുന്ന ഏണിയാണിത്. ഇത് ഇലട്രിക്കൽ വർക്ക് ചെയ്യുന്ന റോബിൻ എന്നയാളുടേതാണ്. റോബിൻ ഒന്ന് തൊട്ടാൽ മതി ഈ ഏണി നടക്കാൻ കഴിയും. എന്താണ് ഇതിന്റെ ശാസ്ത്രീയ വശം. ഏത് ഭാരമുള്ള വസ്തുക്കൾക്കും താഴോട്ട് ഉരുണ്ടുവരുവാനുള്ള ഒരു പ്രവണതയുണ്ട്. ഇത് ഭൂമിയുടെ ഗുരുത്വാകർഷണം മൂലമാണ്. വെള്ളം താഴേക്ക് ഒഴുകുന്നതും ഒരു പന്ത് താഴേക്ക് പോകുന്നതുമെല്ലാം ഭൂമിയുടെ ഗുരുത്വാകർഷണം മൂലമാണ്. ഒരു ഏണിക്ക് ഭാരമുള്ളതുകാരണം താഴേക്ക് പോകാൻ ഒരു ടെൻഡൻസിയുണ്ടെങ്കിലും അതിന്റെ കാലുകൾ താഴെ ഘർഷണം മൂലം ഉടക്കിയിരിക്കയാണ്.

\എന്നാൽ വീഡിയോയിൽ ഏണി ഒരു വശത്തേക്ക് ആടുന്നുണ്ട്. ഈ ആടുന്നതുകാരണം ഒരു ലെഗ്ഗ് പൊങ്ങുന്ന സമയത്ത് അത് അൽപ്പം താഴേക്ക് നീങ്ങും. കാരണം ഈ ഏണിയുടെ ലെഗ്ഗുകൾ സൈഡിലേക്ക് ലൂസ് ആണ്. മൂൻപിലെ രണ്ടുകാലും പിറകിലെ രണ്ടുകാലും റിജിഡ് ആയി നിൽക്കുകയാണെങ്കിൽ അത് ആടി നിൽക്കുകയേ ഉള്ളൂ. എന്നാൽ ഈ കാല് അൽപ്പം ലൂസാണ്. അതുകാരണം ഘർഷണം ഇല്ലാതാവുകയും തഴേക്ക് നീങ്ങുകയും ചെയ്യും. ഇനി മറ്റേ ലെഗ്ഗ് പൊങ്ങുമ്പോൾ അടുത്തകാൽ താഴോട്ട് പോരുകയും ചെയ്യും. സ്ളോപ്പിൽ നിൽക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണബലവും ചെരിവുമാണ് ഇവരെ മുന്നോട്ട് നയിക്കുന്ന ബലം. സ്ലോപ്പും ഏണിയുടെ നാലുകാലും സൈഡിലേക്കുള്ള ആട്ടവും കൂടാതെ ലെഗ്ഗുകൾ തമ്മിൽ ലൂസായതും കൊണ്ടുമാത്രമാണ് ഇത് നടക്കുന്നത്. അതിൽ അസ്വാഭവികമായി ഒന്നുമില്ല.

ഇതുപോലെ കാറ്റ് അടിച്ചാൽ നടക്കുന്ന ടോയ്സ് വിപണിയിൽ വാങ്ങാൻ കിട്ടും. അവയും വീഡിയോയിൽ ബൈജുരാജ് കാണിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP