Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴിലെ നിങ്ങളുടെ വേഷം ഞാൻ ശരിക്കും ആസ്വദിച്ചിച്ചുണ്ട്; 'ഞാൻ നിങ്ങളുടെ ഫാൻ ആണെന്ന് വിജയ്; വാക്കുകൾ കേട്ട് ഞെട്ടിയെന്ന് ബാബു ആന്റണിയുടെ കുറിപ്പ്

തമിഴിലെ നിങ്ങളുടെ വേഷം ഞാൻ ശരിക്കും ആസ്വദിച്ചിച്ചുണ്ട്; 'ഞാൻ നിങ്ങളുടെ ഫാൻ ആണെന്ന് വിജയ്; വാക്കുകൾ കേട്ട് ഞെട്ടിയെന്ന്  ബാബു ആന്റണിയുടെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിയോ. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇപ്പോഴിതാ വിജയിയെ കുറിച്ച് നടൻ ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ലിയോ സെറ്റിൽ നിന്നും വിജയിക്ക് ഒപ്പമെടുത്ത ഫോട്ടോ സഹിതം ആണ് ബാബു ആന്റണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എളിമയും സ്‌നേഹവും ഉള്ള ആളാണ് വിജയ് എന്നും തന്റെ ഫാൻ ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ബാബു ആന്റണി പറയുന്നു.

'മറ്റാരുമല്ല, ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ എളിമയും സ്‌നേഹവും ഉള്ള ആളാണ്. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ താൻ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്റെ ആരാധകനാണെന്നും പറഞ്ഞത് എനിക്ക് വളരെ സന്തോഷമായി. ആ വാക്കുകൾ കേട്ട് ഞാൻ നന്നേ ഞെട്ടി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും.അത്തരമൊരു അനുഗ്രഹം.

വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണിന്നതും', എന്നാണ് ബാബു ആന്റണി കുറിച്ചത്.ലിയോയിൽ തൃഷ ആണ് ചിത്രത്തിൽ നായിക. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു. വിജയ്‌യും തൃഷയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്ക്കുണ്ട്. 90 ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP