Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

'താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ'? സോഷ്യൽ മീഡിയയിൽ ചൊറിയാൻ വന്നയാൾക്ക് ബാബു ആന്റണിയുടെ മറുപടി

'താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ'? സോഷ്യൽ മീഡിയയിൽ ചൊറിയാൻ വന്നയാൾക്ക് ബാബു ആന്റണിയുടെ മറുപടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരിടവേളയ്ക്കു ശേഷം സിനിമകളിൽ സജീവമാവുകയാണ് ബാബു ആന്റണി. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിലൂടെ പഴയ ആക്ഷൻ ഹീറോ ഇമേജിലേക്ക് തിരിച്ചെത്തുകയുമാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ സജീവമായ ബാബു ആന്റണി തന്നെ തേടിയെത്തിയ ഒരു ചോദ്യത്തിന് ഫേസ്‌ബുക്കിൽ നൽകിയ മറുപടി ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

മോഹൻലാലിനും എ ജി സോമനുമൊപ്പമുള്ള ഒരു പഴയ ലൊക്കേഷൻ ചിത്രം ബാബു ആന്റണി ഇന്ന് പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ഒരാൾ ഒരു പരാമർശവുമായി എത്തിയത്. 'താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ.. രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജിൽ കാണാനില്ല..' എന്നായിരുന്നു പോസ്റ്റിനു താഴെ ഉയർന്ന ചോദ്യം. ഇതിന് വൈകാതെ തന്നെ ബാബു ആന്റണിയുടെ മറുപടി വന്നു. 'താങ്കൾ ഇന്ത്യയിൽ അല്ലേ, നാളെയാണ് സുഹൃത്തേ 75 എന്നായിരുന്നു' താരത്തിന്റെ മറുപടി. ഒരു മണിക്കൂറിനുള്ളിൽ അയ്യായിരത്തിലേറെ റിയാക്ഷനുകളാണ് ബാബു ആന്റണിയുടെ കമന്റിന് ലഭിച്ചിരിക്കുന്നത്.

ഹെഡ്‌മാസ്റ്റർ ആണ് ബാബു ആന്റണിയുടേതായി അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം. കാരൂരിന്റെ പ്രശസ്ത കഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP