Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും പള്ളിയായിരിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്; ഹാഗിയ സോഫിയ ഉദാഹരണമെന്നും ട്വീറ്റ്; എന്നും ഒരേ സാഹചര്യം ആയിരിക്കില്ലെന്നും മുന്നറിയിപ്പ്

ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും പള്ളിയായിരിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്; ഹാഗിയ സോഫിയ ഉദാഹരണമെന്നും ട്വീറ്റ്; എന്നും ഒരേ സാഹചര്യം ആയിരിക്കില്ലെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമിപൂജ ചടങ്ങുകൾ തുടരവെ തർക്കഭൂമി സംബന്ധിച്ച് പ്രതികരണവുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്. ബാബരി മസ്ജിദ് എന്നും പള്ളി തന്നെയായിരിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു. ഒരിക്കൽ സ്ഥാപിക്കപ്പെട്ട പള്ളി എന്നും പള്ളിയായി തുടരുമെന്നാണ് ശരീയത് ചൂണ്ടിക്കാട്ടി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദം. ഏതെങ്കിലും ആരാധനാലയമോ ക്ഷേത്രമോ തകർത്തല്ല ബാബരി പള്ളി നിർമ്മിച്ചത് എന്നാണ് ബോർഡിന്റെ എന്നത്തെയും നിലപാടെന്ന് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് വാലി റഹ്മാനി പറഞ്ഞു.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി അനീതിയാണെന്ന് വ്യക്തിനിയമ ബോർഡ് അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് പള്ളിയായിത്തന്നെ തുടരും. ഹാഗിയ സോഫിയ ആണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നതിനുള്ള വിധി അതിനെ ഇല്ലാതാക്കില്ല. ഇതിൽ ഹൃദയം തകരേണ്ട കാര്യമില്ല. കാര്യങ്ങൾ എന്നും ഇങ്ങനെ തുടരില്ല, ഇതു രാഷ്ട്രീയമാണ്- പ്രസ്താവന പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തൊട്ടുമുമ്പായിട്ടാണ് മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. 'ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും ഒരു പള്ളിയായിരിക്കും. ഹാഗിയ സോഫിയ ഞങ്ങൾക്ക് ഒരു മികച്ച ഉദാഹരണമാണ്. അനീതിയിലൂടെയും അടിച്ചമർത്തലിലൂടെയും ലജ്ജാകരവുമായിട്ടാണ് ഭൂമി പിടിച്ചെടുക്കൽ. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തന്ന വിധിന്യായത്തിന് അതിന്റെ നില മാറ്റാൻ കഴിയില്ല. ഹൃദയം തകരേണ്ട ഒരു കാര്യവുമില്ല. സാഹചര്യങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കില്ല, ഇത് രാഷ്ട്രീയമാണ്.' അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ ട്വീറ്റിൽ പറയുന്നു. 2019 നവംബർ ഒമ്പതിനാണ് ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP