Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വിശ്വസിക്കുവിൻ ബാബരി മസ്ജിദ് ആരും തകർത്തതല്ല; ബാബരി വിധിയിൽ പരിഹസിച്ച് ആഷിഖ് അബു; പ്രതികരിച്ച് നിരവധി താരങ്ങളും  

മറുനാടൻ ഡെസ്‌ക്‌

ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധിയിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. 'വിശ്വസിക്കുവിൻ ബാബരി മസ്ജിദ് ആരും തകർത്തതല്ല'എന്നാണ് പരിഹാസചുവയിൽ ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചത്. #noonedemolishedbabri എന്ന ഹാഷ് ടാഗോട് കൂടിയാണ് ആഷിഖ് അബു തന്റെ പ്രതികരണം പങ്കുവെച്ചത്.

കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്‌നൗ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ല. ബാബരി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്ത് തകർത്തതല്ലെന്ന് ലക്നൗ കോടതി നിരീക്ഷിച്ചു. പെട്ടെന്ന് സംഭവിച്ചതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാർ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്.

അദ്വാനിയും ജോഷിയും ഉൾപ്പടെയുള്ള എല്ലാവരും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രി എൽ. കെ അദ്വാനിക്ക് പുറമെ മുതിർന്ന ബിജെപി നേതാക്കളായ മുരളീ മനോഹർ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപനത്തിന് മുൻപേ തന്നെ പ്രധാന കവാടത്തിന് പരിസരത്തെ റോഡുകളെല്ലാം അടച്ചിരുന്നു.

1992 ഡിസംബർ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകർത്തത്. രാമക്ഷേത്ര നിർമ്മാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP