Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരു മതസ്ഥരും സഹജീവികളും സുഹൃത്തുക്കളും; അങ്ങനെ തന്നെ ആവണം; മനുഷ്യ മനസ്സിനെ ആർക്കും വിഭജിക്കാനാവില്ല; അസംതൃപ്തിയും വിദ്വേഷവും ജനിപ്പിക്കുന്ന ഒന്നും വിധിക്ക് മുമ്പോ പിമ്പോ വന്നില്ലെന്ന് ഉറപ്പാക്കി സോഷ്യൽ മീഡിയ; ചർച്ചയാക്കിയത് ഐക്യവും പരസ്പര സ്‌നേഹവും; അയോധ്യയിൽ വിധി വന്നു; ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലിം ഭായ് ഭായ് എന്ന ഹാഷ്ടാഗ്; ആരേയും വേദനിപ്പിക്കാതെ സോഷ്യൽ മീഡിയയും മാതൃകയാകുമ്പോൾ

ഇരു മതസ്ഥരും സഹജീവികളും സുഹൃത്തുക്കളും; അങ്ങനെ തന്നെ ആവണം; മനുഷ്യ മനസ്സിനെ ആർക്കും വിഭജിക്കാനാവില്ല; അസംതൃപ്തിയും വിദ്വേഷവും  ജനിപ്പിക്കുന്ന ഒന്നും വിധിക്ക് മുമ്പോ പിമ്പോ വന്നില്ലെന്ന് ഉറപ്പാക്കി സോഷ്യൽ മീഡിയ; ചർച്ചയാക്കിയത് ഐക്യവും പരസ്പര സ്‌നേഹവും; അയോധ്യയിൽ വിധി വന്നു; ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലിം ഭായ് ഭായ് എന്ന ഹാഷ്ടാഗ്; ആരേയും വേദനിപ്പിക്കാതെ സോഷ്യൽ മീഡിയയും മാതൃകയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരും മുൻപ് തന്നെ ഇന്ത്യ കണ്ടത് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യവും പരസ്പര സ്‌നേഹവും. സോഷ്യൽ മീഡിയകളിൽ കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം മുൻപ് തന്നെ വന്നെങ്കിലും എങ്ങും ഐക്യപ്പെടലിന്റെ കാഴ്ചകളാണ് കണ്ടത്. അസംതൃപ്തിയും വിദ്വേഷവും ജനിപ്പിക്കുന്ന ഒന്നും വിധിക്ക് മുൻപൊ പിൻപോ വന്നതുമില്ല. പകരം പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും തലപൊക്കുകയും ചെയ്തു.

ഇതേസമയം തന്നെയാണ് ട്വിറ്ററിൽ വൈറലായി ഹിന്ദു മുസ്ലിം ഭായ് ഭായ് എന്ന ഹാഷ്ടാഗ് പ്രത്യക്ഷപ്പെട്ടതും. നാമൊന്നാണ്...; എന്നാണു ട്വിറ്ററിൽ തരംഗമായി ഹിന്ദു-മുസ്ലിം ഭായ് ഭായ് കാമ്പയിൻവന്നത്. ആയിരങ്ങളാണ് ഒരേ സമയം ഈ ഹാഷ്ടാഗിൽ കമന്റുകളുമായി പ്രത്യക്ഷപ്പെട്ടത്. 22,000 ൽ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആർക്കും വിഭജിക്കാനാവില്ല എന്നുമുള്ള നിരവധി ട്വീറ്റുകൾ ട്വീറ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ അയോധ്യാ കേസ് അതിവൈകാരികമായതിനാൽ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. സോഷ്യൽ മീഡിയാ ഉപയോഗവും ഓൺലൈൻ ഇടപെടലും ശ്രദ്ധിക്കണമെന്ന് ജനങ്ങൾക്ക് കനത്ത നിർദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ അഡ്‌മിനുകൾ കരുതിയിരിക്കുകയും ചെയ്തു. പക്ഷെ സോഷ്യൽ മീഡിയകളിൽ യോജിപ്പും സ്‌നേഹവും നിറയുകയും ചെയ്തു. അടിസ്ഥാനപരമായി രാജ്യം എന്താണ് എന്നുള്ള സന്ദേശമാണ് ഹിന്ദുമുസ്ലിം ഭായ് ഭായ് എന്ന ഹാഷ്ടാഗും പങ്കുവെച്ചത്. അതുകൊണ്ട് തന്നെ കമന്റുകൾ രേഖപ്പെടുത്താൻ രാജ്യം തന്നെ ഈ ഹാഷ്ടാഗിന് കീഴിൽ ഒഴുകിയെത്തി.

മതസൗഹാർദത്തെക്കുറിച്ചും ഇന്ത്യയുടെ മതേതരത്വത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്ന ട്വീറ്റുകളാണ് ഹാഷ് ടാഗിന് കീഴെ നിറയുന്നത്. സ്നേഹമാണ് ഏറ്റവും വലുതെന്നും സംയമനം പാലിക്കണമെന്നും ജനങ്ങൾ ആഹ്വാനവും ചെയ്യുന്നുണ്ട്. വിധി ഏത് തന്നെയായാലും ജനങ്ങൾ ജാഗ്രതയിലായിരിക്കണം എന്നാവശ്യപ്പെട്ടുള്ള നിർദ്ദേശങ്ങൾ പൊലീസും സംസ്ഥാന ഭരണകൂടങ്ങളും ജനങ്ങൾക്ക് നൽകുന്ന ഘട്ടത്തിൽ തന്നെയാണ് സോഷ്യൽ മീഡിയകൾ മറിച്ചു ചിന്തിച്ചത്. സാഹോദര്യത്തിന്റെ സന്ദേശം നിറയുന്ന ഹിന്ദുമുസ്ലിം ഭായ് ഭായ് എന്ന ഹാഷ്ടാഗ് പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു.

സുപ്രീം കോടതി അയോധ്യ വിധി പ്രസ്താവിക്കുമ്പോൾ രാജ്യം അങ്ങേയറ്റം ആകാംക്ഷയിലും കനത്ത സുരക്ഷിയിലുമാണ് നിലകൊണ്ടത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും മതസ്പർദയും വളർത്താനുള്ള നീക്കങ്ങളെ തടയാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിധി അതിവൈകാരികമായി കണ്ട് ഇരുവിഭാഗങ്ങളും വിധിയെ സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് രാജ്യത്ത് കടുത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP