Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഞാൻ എന്റെ വീടിനടുത്തുള്ള ചേച്ചിമാരെ വാവേച്ചീ എന്നാ വിളിക്കുന്നത് ; ചേച്ചീനേം അങ്ങനെ വിളിക്കുന്നതിൽ കുഴപ്പമില്ലല്ലോ? വാവേച്ചിക്ക് എന്നെ സ്വന്തം അനിയനെ പോലെയോ അല്ലെങ്കിൽ സ്വന്തം മോനുവായോ കാണാമോ.. ?; ഫെയ്ക് പ്രൊഫൈലിൽ മോനൂട്ടനായി അവതരിച്ച് വളയ്ക്കാൻ നോക്കിയവന് ശരിക്കും പണികൊടുത്ത് ഒരു പെൺകുട്ടി

ഞാൻ എന്റെ വീടിനടുത്തുള്ള ചേച്ചിമാരെ വാവേച്ചീ എന്നാ വിളിക്കുന്നത് ; ചേച്ചീനേം അങ്ങനെ വിളിക്കുന്നതിൽ കുഴപ്പമില്ലല്ലോ? വാവേച്ചിക്ക് എന്നെ സ്വന്തം അനിയനെ പോലെയോ അല്ലെങ്കിൽ സ്വന്തം മോനുവായോ കാണാമോ.. ?; ഫെയ്ക് പ്രൊഫൈലിൽ മോനൂട്ടനായി അവതരിച്ച് വളയ്ക്കാൻ നോക്കിയവന് ശരിക്കും പണികൊടുത്ത് ഒരു പെൺകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള തട്ടിപ്പുകളും നാം നിത്യേന കാണുന്നതാണ്. ചിലരൊക്കെ പെട്ടുപോകും. മറ്റു ചിലർ തന്ത്രപരമായി കൈകാര്യം ചെയ്യും. കൂടുതലും പെൺ പ്രൊഫൈലുകൾ ഫേക്ക് ആയി നിർമ്മിച്ചാണ് തട്ടിപ്പുകൾ. മനസ്സിലാവുന്നവർ ഇവർക്ക് തിരിച്ച് എട്ടിന്റെ പണിയും നൽകാറുണ്ട്. വളയ്ക്കാൻ നോക്കിയ ഫേക്ക് പ്രൊഫൈലിന് അത്തരത്തിലൊരു പണി കൊടുത്ത പെൺകുട്ടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഞ്ജു ടി സജി എന്ന പെൺകുട്ടിയാണ് തനിക്ക് മെസ്സെജ് അയച്ച ഫേക്ക് പ്രൊഫൈലിന്റെ കള്ളത്തരം പുറത്തുകൊണ്ടുവന്നത്.

സംഭവം ഇങ്ങനെ: കൃപാ പി മുരളി എന്ന അക്കൗണ്ടിൽ നിന്നും പെൺകുട്ടിക്ക് ഒരു മെസ്സേജ് വന്നു. ' ചേച്ചീ എന്നോട് ക്ഷമിക്കണം,ഞാനൊരു ആൺകുട്ടിയാണ്. പേര് സംഗീത്, 13 വയസ്സ്, തൃശ്ശൂർ ബോയ്സ് സ്‌ക്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ വീട് തൃശ്ശൂർ ആണ്. എന്റെ ഒരു സുഹൃത്തിന് പണി കൊടുക്കാൻ വേണ്ടിയാണ് ഞാൻ ഈ അക്കൗണ്ട് തുടങ്ങിയത്. അവനും എനിക്കൊരു പണി തന്നിരുന്നു. അതു കൊണ്ടാ തിരിച്ചും ഒരു പണി കൊടുക്കുന്നത്. എന്റെ അച്ഛൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അമ്മ ബാങ്കിലും. ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒറ്റ മോനാണ്. ചേച്ചിയോ അനിയത്തിയോ ചേട്ടനോ ഇല്ല. അതു കൊണ്ട് ഞാൻ ഒറ്റയ്ക്കാകുന്നത് പോലെ തോന്നുന്നു. അച്ഛനും അമ്മയ്ക്കും തിരക്ക് കാരണം എനിക്ക് മിണ്ടാൻ പോലും കഴിയുന്നില്ല. പിന്നെ എനിക്ക് നല്ലൊരു ചേച്ചീനെ വേണമായിരുന്നു. എന്നെ കെയർ ചെയ്യുന്ന ബെസ്റ്റ് ഫ്രണ്ടുമായ ചേച്ചി. ഈ അക്കൗണ്ടിന്റെ ആവിശ്യം ഇപ്പോ ഇല്ല. പക്ഷേ ഇതിൽ ഞാൻ ഗേൾ ആണെന്ന് വിചാരിക്കുന്ന ഒത്തിരിപേരുണ്ട്. അതു കൊണ്ട് അവരോടെല്ലാം സത്യം പറയണം. ഞാൻ എന്റെ വീടിനടുത്തുള്ള ചേച്ചിമാരെ വാവേച്ചീ എന്നാ വിളിക്കുന്നത്. ആ പേര് ചേച്ചീനേം വിളിക്കുന്നതിൽ കുഴപ്പമില്ലെന്ന് കരുതുന്നു. വാവേച്ചിക്ക് എന്നെ സ്വന്തം അനിയനെ പോലെയോ അല്ലെങ്കിൽ സ്വന്തം മോനുവായോ കാണാമോ.. ? എന്നായിരുന്നു മെസ്സേജ്.

ഈ മെസ്സേജ് കണ്ട് ആദ്യം ഒന്നമ്പരന്നെങ്കിലും അഞ്ജു തന്റെ മറ്റു സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവച്ചു. കാരണം ഒരു കൊച്ചു പയ്യനായതു കൊണ്ട്. ഇതിൽ ഒന്നു രണ്ട് സുഹൃത്തുക്കൾ തങ്ങൾക്കും ഇതേ ഐഡിയിൽ നിന്നും ഇത്തരത്തിൽ മെസ്സേജ് വന്നു എന്ന് പറഞ്ഞു. ഇതോടെ ഫേക്കന്റെ ദുർമോഹം മനസ്സിലാക്കിയതിനെ തുടർന്ന് മെസ്സേജിന് ഒരു റിപ്ലൈ കൊടുത്തു.

അയ്യോ..എന്റെ പേര് അരുൺ. പത്തിൽ പഠിക്കുന്നു. പത്തിൽ ഇതെന്റെ ചേച്ചിയുടെ അക്കൗണ്ടാണ്. ചേച്ചി വേറെ എടുത്തപ്പോൾ ഞാനാണിത് ഉപയോഗിക്കുന്നത്. എനിക്കും നിന്റെ അവസ്ഥയാണ്. സ്നേഹിക്കാൻ ആരുമില്ല. ഞാൻ പെൺകുട്ടിയാണെന്ന് കരുതി ചേച്ചിമാർ എനിക്ക് മെസ്സേജ് അയക്കാറുണ്ട്. സംഗീത് എന്നെ ഏട്ടനായിട്ട് കരുതി ആരോടും പറയരുത്. പ്ലീസ് ഓക്കെ ഫ്രണ്ട്. റിപ്ലൈ കൊടുത്തതോടെ സംഗീത് അൺഫ്രണ്ട് ചെയ്ത് കണ്ടം വഴി ഓടിയെന്നാണ് അഞ്ചു മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഈ മെസ്സേജുകളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം അഞ്ജു തന്റെ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചത് ഇങ്ങനെ:

'ഫേക്ക് ഐഡികളിൽ നിന്ന് വരുന്ന മെസ്സേജുകൾ കാണുന്നു അൺഫ്രണ്ട് ചെയ്യുന്നു', ഇത് തന്നെയാണ് പതിവ്. ഇന്നീ മെസ്സേജ് കണ്ടപ്പോ ഇങ്ങനെ അയക്കാം എന്ന് വിചാരിച്ച് അയച്ചതാണ്.. പക്ഷേ കൂട്ടുകാരുമായി ചർച്ച ചെയ്തപ്പോൾ ഇതേ ആൾ പലർക്കും മെസ്സേജയച്ചതായി പറഞ്ഞു..ഇതൊരു സീരിയസ് ഇഷ്യു ആണോന്ന് ഇപ്പൊ ഒരു സംശയം 50 പേർക്ക് സഹതാപം വഴിഞ്ഞൊഴുകുന്ന ഈ മെസ്സേജയച്ചാൽ ഒരാളെങ്കിലും അതിൽ വീഴാതിരിക്കില്ല. വളരെ രഹസ്യമായി സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടമാണിത് സ്നേഹം കിട്ടാത്തവരും ഏട്ടനും അനിയനും ചേച്ചീം അനിയത്തീം ഒക്കെ വരും കട്ടക്ക് നിന്നോണം..നാവിൽ സൂക്ഷിക്കുന്നത് പോലെ കൈ വിരൽ തുമ്പിലും ഒരു വലിയ 'NO' കരുതി വച്ചുകൊള്ളുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP