Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫോട്ടോഷൂട്ടുകളുടെ തരംഗമാണ് അനുദിനം സോഷ്യൽ മീഡിയയിൽ.  . പഴയകാലത്ത് ഫോട്ടോ എന്നത് അംഗീകൃത ഫോട്ടോ ഗ്രാഫർമാരുടെ മാത്രം കുത്തകയായിരുന്ന കാലഘട്ടത്തിൽ നിന്നാണ് എസ്.എൽ.ആറും, ഡി.എസ്.എൽ.ആറും, മൊബൈൽ ക്യാമറ വരെ ഉപയോഗപ്പെടുത്തി കിടിലൻ ഫോട്ടോ എടുക്കുന്ന ന്യൂജെൻ കടന്നുവരവുകൾ വരെ എത്തിയിരിക്കുന്നത്.

പ്രിവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് തുടങ്ങി, ഗർഭാകാല ഫോട്ടോഷൂട്ട് വരെ കേരളത്തിൽ ഇ്‌പ്പോൾ വൈറലായി മാറിയിട്ടുണ്ട്. ഫോട്ടോഷൂട്ടുകളിൽ വൈവിധ്യം കൊണ്ടു വരാൻ ഫോട്ടോഗ്രാഫേഴ്സ് എന്നും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ കേരളത്തിൽ ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫർ.

എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനും. കേരളം കാണാൻ എത്തിയ ഇവർ ഒരു മാസത്തോളം ഞങ്ങളോടൊപ്പമായിരുന്നു എന്ന് ആതിര പറയുന്നത്.. ജാൻ എട്ടുമാസം ഗർഭിണിയാണ്. വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവർ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് ഇവർക്ക് പ്രിയവും.

മരുന്നുകൾ കഴിക്കാറില്ല, ഗർഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്‌കാൻ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാൻ പോകുന്ന കുഞ്ഞിനോട് ഇരുവരും പുസ്തകം വായിച്ചു കേൾപ്പിക്കും താരാട്ട് പാട്ടുകൾ പാടും. കഥകൾ പറയും. അവരുടെ ആഗ്രഹം വീട്ടിൽ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പിൽ ന്യൂഡ് ഫോട്ടോഗ്രാഫിക്ക് തയാറാണോയെന്ന് ചോദിക്കേണ്ട താമസം യെസ് പറയുന്നത്.

ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയപ്പോൾ തനിക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നു എന്നും ആതിര പറഞ്ഞു.മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന ഒരു സന്ദർഭം വേറെയില്ല. എന്നാൽ മാതൃത്വത്തിലും സെക്സ് കാണുന്നവരുണ്ട്. ഈ ഫോട്ടോകൾ ഞാനൊരു ഗ്രൂപ്പിലിട്ടിരുന്നു. ഒരാൾ ഈ ഫോട്ടോ വൾഗറാണെന്ന് കാണിച്ച് ഫേസ്‌ബുക്കിന് സന്ദേശമയച്ചു. ഇതേ തുടർന്ന് എന്റെ പേജ് ബാൻ ചെയ്തു.

ഫേസ്‌ബുക്ക് ഫോട്ടോകൾ റിമൂവ് ചെയ്തു. ഒടുവിൽ അവരോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് എനിക്ക് എന്റെ പേജും ഫോട്ടോകൾ പോസ്റ്റ് ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ വരുന്നുണ്ട്. എന്ത് തന്നെയായാലും താൻ ഹാപ്പിയാണെന്നാണ് ആതിര വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP